Thottichira Thommachan (Engineer TC Thomas) (1932 – 2018)

Thottichira Thommachan (Engineer TC Thomas) (1932 – 2018)

കുമരകം വള്ളാറപ്പള്ളി ഇടവക തൊട്ടിച്ചിറ യിൽ കോര ചാക്കോയുടെയും കൈപ്പുഴകുന്നേൽ അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1932 മാർച്ച് 13 ന് ജനിച്ചു. എസ്‌.എച്ച്. മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹൈസ്‌കൂൾ പഠനത്തിനു ശേഷം പാളയംകോട്ടയിൽ നിന്ന് ഇന്റർമീഡിയറ്റും ട്രിച്ചിയിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും നേടി.

1956 ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ചേർന്നു. അന്ന് കേരളത്തിൽ 100 പേർക്കു മാത്രമേ എൻജിനീയറിങ് പഠിക്കുവാൻ അവസരം ഉണ്ടായിരുന്നുള്ളൂ. കേരള പി.ഡബ്ല്യൂ. ഡിയിൽ ജൂനിയർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ഡൽഹിയിൽ സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്‌ചറിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിസൈൻ & കൺസ്ട്ര ക്ഷൻ (ഹൗസിംഗ് & കോളനീസ്) കോഴ്‌സിന്

സർക്കാർ അയച്ചു.

തുടർന്ന് അമേരിക്കയിൽ മാൻഹാട്ടൻ കോളേ ജിൽ നിന്നും സ്ട്രക്‌ചറൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം (ME) നേടി നാട്ടിലേക്ക് മടങ്ങി.

ആലുവായ്ക്ക് അടുത്ത് FACT 1500 ഏക്ക റിൽ ഒരു പുതിയ യൂണിറ്റ് തുടങ്ങിയപ്പോൾ ടൗൺഷിപ്പിന്റെ പ്രോജക്‌ട് എൻജിനീയർ ആയി ചുമതലയേറ്റു. ഈ പദ്ധതിയുടെ ആവശ്യത്തിന് പഠനം നടത്തി ഒരു ഡാം പണിതത് ചരിത്രമാണ്. ഫാക്‌ടറി ഉൾപ്പെടെയുള്ള ടൗൺഷിപ്പിന്റെ എല്ലാ ആവശ്യത്തിനും ഡാമിലെ വെള്ളം ധാരാളം മതി യായിരുന്നു.

വർഷങ്ങൾക്ക് ശേഷവും തുണുകൾ ഇല്ലാതെ വിഭിന്നമായി തല ഉയർത്തി നിൽക്കുന്ന കുമരകം വള്ളാറപ്പള്ളി ഇദ്ദേഹം ഡിസൈൻ ചെയ്തു പണി കഴിപ്പിച്ചതാണ്. കാരിത്താസ് ആശുപത്രിയുടെ ആദ്യ കെട്ടിടം ഡിസൈൻ ചെയ്തു‌ പണി സൂപ്പർ വൈസ് ചെയ്ത ശ്രീ. ടി.സി. തോമസ് പിന്നീട് കാരി ത്താസിൽ നടന്ന ഓരോ നിർമ്മാണ പ്രവർത്തന ങ്ങളിലും പങ്കാളിത്തം വഹിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ചിലത് താഴെ പറയുന്നു.
Structural consultant and technical advisor and project engineer of

  1. Caritas Cancer centre
  2. Caritas college of nursing
  3. Caritas Heart Institute
  4. Doctors quarters Caritas
  5. Administrative building and flat building of Paragon polymer products, Kottayam
  6. Parsonage of Christ the King Cathedral
  7. Commercial buildings of Kottayam Archdiocese.
  8. Various convents of Visitation Congregation.

ഇതുകൂടാതെ നിരവധി പള്ളികൾ, ധാരാളം റസിഡൻഷ്യൽ ആൻഡ് കോമേർഷ്യൽ ബിൽഡിംഗ് എന്നിവ പണികഴിപ്പിച്ചു. കഞ്ഞിക്കുഴിയിലുള്ള കോട്ടയം ക്ലബ് അതിൽ ഒന്നാണ്.

ബഹറിനിലും മസ്‌കറ്റിലും കൺസ്രക്ഷൻ കമ്പനികളിൽ ചീഫ് എൻജീനിയറായി പ്രവർത്തിച്ചിട്ടുണ്ട്. American Society of Civil Engineers, Bahrain Society of Civil Engineers, American Concrete Institute എന്നിവകളിൽ അംഗമായിരുന്നു. എസ്.എച്ച്. മൗണ്ട് ബോർഡിങ് സ്കൂ‌ളിലെ ഹെഡ്മ‌ാസ്റ്ററും പിൽക്കാലത്ത് കോട്ടയം രൂപതാ ദ്ധ്യക്ഷനുമായിരുന്ന അഭിവന്ദ്യ തറയിൽ പിതാവ് അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ പടവുകളിലും വളരെയധികം സഹായിച്ചിട്ടുണ്ട്. അമേരിക്കയിൽ എം.ടെക് ന് മാൻഹാട്ടൻ കോളേജിൽ അഡ്‌മിഷൻ വാങ്ങി കൊടുത്തത് പിതാവാണ്. ചെട്ടിയാത്തച്ചനും കരോട്ടുകുന്നേൽ അച്ചനും പേപ്പറുകൾ ഒക്കെ ശരി യാക്കാൻ സഹായിച്ചിരുന്നു.

അഭിവന്ദ്യ തറയിൽ പിതാവുമായി തുടങ്ങിയ സമുദായ ബന്ധം മരിക്കുന്നത് വരെ നിലനില നിർത്തി. കാലത്തിനു മുമ്പേ സഞ്ചരിച്ച ശ്രീ.റ്റി.സി. തോമസ് തന്റെ എല്ലാ പ്രവർത്തനങ്ങളിലും എൻവി യോൺമെന്റ് എൻജീനിയറിങ്ങിന് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു.

ദൈവത്തോട് ചേർന്നുനിൽക്കുവിൻ; അവി ടുന്ന് നിങ്ങളോടും ചേർന്നു നിൽക്കും എന്ന യാക്കോബ് 4:8 വചനം മനസിൽ സൂക്ഷിച്ച് മുന്നേ റിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു തികഞ്ഞ മനുഷ്യസ്നേഹിയും സമുദായ സ്നേ ഹിയും ആയിരുന്ന അദ്ദേഹം സത്യത്തിന് നേരെ കണ്ണടയ്ക്കാതെ വസ്‌തുതകൾ തുറന്നു പറഞ്ഞിരുന്നു. 2018 സെപ്റ്റംബർ 26 ന് ഇദ്ദേഹം നിത്യസമ്മാ നത്തിനായി വിളിക്കപ്പെട്ടു. കോട്ടയം പാറേൽ പ്രൊഫസർ പി.എൽ. സ്റ്റീഫൻ്റെയും അന്നമ്മയു ടെയും ഇളയപുത്രിയായ ബേബിയാണ് ഭാര്യ.

ജോർജ് ജെ. തോമസ്, ഡോക്‌ടർ അനു പീറ്റർ, സുനി സജി, ബിന്ദു ബിനു എന്നിവരാണ് മക്കൾ. ഡോ. ജൂലി ജോർജ് മേലേത്ത്, പീറ്റർ കൂന്തമറ്റ ത്തിൽ, ഡോ. സജി കാരിപറമ്പിൽ, ബിനു ആറൊ ന്നിൽ എന്നിവരാണ് മരുമക്കൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *