കിടങ്ങൂർ ഗ്രാമത്തിലും സമീപപ്രദേശ ങ്ങളിലും ഏറെ അറിയപ്പെട്ടിരുന്ന മഹദ് വ്യക്തിയായിരുന്നു. കെ.റ്റി. മാത്യുസാർ. 1922 ജൂൺ 29-ാം തിയതി തൊമ്മൻ-ഏലി (മു ത്തോലത്ത്) ദമ്പതികളുടെ സീമന്തപുത്ര നായി ഭൂജാതനായ അദ്ദേഹം പുരോ ഹിതമത പാരമ്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലാണ് വളർന്നത്. പിതൃസഹോദരർ മൂന്നു വൈദികർ (ജോണച്ചൻ, കുഞ്ഞപ്പച്ചൻ, സൈമണച്ചൻ) മറ്റുരണ്ടു കാരണവ വൈദികർ, സന്യാസി നികൾ എന്നിവരുടെ സ്വാധീനത്തിലാണ് വളർന്നു വന്നത്.
പാളയംകോട്ട് സെൻ്റ് സേവ്യേഴ്‌സ് കോളേജിൽനിന്ന് ബി.എ.ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് കോളേ ജിൽനിന്ന് ബി.റ്റി.ബിരുദവും സമ്പാദിച്ച മാത്യു, 1946ൽ കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂളിലും തുടർന്ന് കിടങ്ങൂർ സെൻ്റ് മേരീസ് ഹൈസ്‌കൂളിലും അധ്യാപകനായിരുന്നു. 1950ൽ ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ച മാത്യു സാർ നെടുമങ്ങാട്, കുടയത്തൂർ, ഏറ്റുമാനൂർ എന്നീ ഗവ.ഹൈസ്‌കൂളുക ളിൽ അധ്യാപകനും ഏറ്റുമാനൂർ ട്രെയിനിംഗ്‌സ്‌കൂൾ ഹെഡ്‌മാസ്റ്ററുമായി. മലബാറിൽ ഇരിക്കൂർ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരിക്കുമ്പോൾ മടമ്പം ലൂർദ് മാതാ ഫൊറോനപള്ളിയിൽ വികാരി ബ. മാത്യു കാക്കനാട്ടച്ചനുമൊത്ത് താമസിച്ചു. ഈ സമയത്ത് മടമ്പം നിവാസികളുടെ വിദ്യാഭ്യാസപരവും സാമൂ ഹികപരവുമായ വളർച്ചയിൽ അദ്ദേഹം മുൻകൈ എടുത്തു. കുട്ടികൾക്ക് വിദ്യാഭ്യാസ മാർഗ്ഗദർശനം മടമ്പം നിവാസികൾക്ക് വികസനപരമായ നിർദ്ദേ ശങ്ങൾ നൽകുക എന്നിവ അദ്ദേഹത്തിന് ഹരമായിരുന്നു.
അധ്യാപകവൃത്തിയിൽനിന്നും 1977 ൽ വിരമിച്ച കെ.റ്റി മാത്യുസാർ 33 വർഷം കിടങ്ങൂരും സമീപഗ്രാമങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. കിടങ്ങൂർ കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ സ്ഥാപകഡയറക്‌ടർ ബോർഡ് അംഗ മായിരുന്ന അദ്ദേഹം 8 വർഷം തുടർച്ചയായി പ്രസിഡൻ്റായി തിരഞ്ഞെടുക്ക പ്പെട്ടു. ഏറ്റവും കൂടുതൽ വോട്ട്നേടുന്ന ബോർഡംഗവും മാത്യുസാറാണ ന്നത് സ്മരണീയമാണ്. സഹകരണബാങ്കിന് കൂടല്ലൂർ, കിടങ്ങൂർ സൗത്ത് ശാഖകൾ അദ്ദേഹത്തിൻ്റെ പരിശ്രമഫലമായിട്ടാണ് ഉണ്ടായത്. കിടങ്ങൂർ സഹകരണ ബാങ്കിൻ്റെ വളർച്ചയ്ക്ക് അദ്ദേഹം ചെയ്‌ത സേവനങ്ങൾ നിസ്ത ലമാണ്. അദ്ദേഹത്തിൻ്റെ മൃതശരീരം ബാങ്ക് ഹെഡ് ഓഫീസിൽവച്ച് ആദ രാഞ്ജലികൾ അർപ്പിക്കുകയുണ്ടായി.
ക്നാനായ കത്തോലിക്ക കോൺഗ്രസ് വൈസ്പ്രസിഡന്റ്, വിദ്യാഭ്യാസ പ്രോത്സാഹനക്യാമ്പ് ഡയറക്‌ടർ, എ.കെ.സി.സി. വർക്കിംഗ് കമ്മിറ്റി അംഗം, രൂപത പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശ്രീ. കെ.റ്റി. മാത്യു സേവനനിരതനായിരുന്നു. പാലാരൂപത വിദ്യാഭ്യാസ അക്കാഡമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാത്യു സാറിന്റെ ജീവിത വിജയത്തിനും സഫലമായ ജീവിതത്തിനും പ്രചോ ദനമായത് സഹധർമ്മിണി ഏലിക്കുട്ടി ടീച്ചറാണ്. തുണയും താങ്ങുമായി 63 വർഷത്തെ സഫലമായ അവരുടെ ദാമ്പത്യത്തിൽ 8 മക്കൾ ജാതരായി.
മക്കൾ: റവ. ഡോ. തോമസ് കോട്ടൂർ, സിറിയക് (USA), ലില്ലി(കാനഡ), സണ്ണി (USA), സോമൻ(USA), ജെബി, അലക്‌സ് (USA), സാബു (കാനഡ).