ഉഴവൂര്‍സെന്റ് സ്റ്റീഫൻസ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന എണ്ണംപ്ലാശ്ശേരില്‍ ലൂക്കാസാറിന്റെയും ഭാര്യ ഏറ്റുമാനൂര്‍ മുകളേല്‍ അന്നമ്മയുടെയും സീമന്ത പുത്രിയായി ഏലിക്കുട്ടി ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസം
ഉഴവൂര്‍ സെന്റ് ജോവാനാസ് യു.പി. സ്‌കൂളിൽ ആയിരുന്നു. തുട൪ന്ന് സ്കോളർഷിപ്പോടെ പഠിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂളിൽ നിന്നും ഉയർന്ന നിലയിൽ പാസ്സായി.അത് കഴിഞ്ഞ് ഉയർന്ന മാർക്കോടെ പി യു സി പാസ്സായി.
തുട൪ന്ന് നാഗ്പുർ സര്‍വ്വകലാശാലയില്‍ നിന്നും ഉയർന്ന മാര്‍ക്കോടെ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ്) ബിരുദം നേടി.
മികച്ച പ്രസംഗകയായിരുന്ന ഏലിക്കുട്ടി സാഹിത്യ സമാജം സെക്രട്ടറിയായും തിളങ്ങി.സ്കൂളിൽ അദ്ധ്യാപികയായി ജോലി നോക്കി വരവേ പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി സെക്രട്ടറിയേറ്റില്‍ ജോലി നേടി. അവിടെനിന്നു പടി പടിയായി ഉയര്‍ന്ന് ജോയിന്റ് സെക്രട്ടറി പദവിയിലെത്തി റിട്ടയര്‍ ചെയ്തു.
1957 സെപ്റ്റംബര്‍ 5-ാം തീയതി കേരള ഹെല്‍ത്ത് സര്‍വ്വീസിലെ ഉദ്യോഗസ്ഥന്‍ ആയിരുന്ന കിടങ്ങൂർ പുറയംപള്ളി പി. സി. മാത്യുവുമായി വിവാഹം ചെയ്തു. അവ൪ക്ക്
ഒരു പുത്രനും അഞ്ച് പുത്രിമാരും ജനിച്ചു. ഏകപുത്രന്‍ ജേക്കബ് മാത്യു ചിക്കാഗോയില്‍ എന്‍ജിനീയര്‍. മൂത്തമകള്‍ ബീനാ ഫെഡറല്‍ ബാങ്ക് മാനേജര്‍. രണ്ടാമത്തെ പുത്രി ശുഭ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജര്‍. മൂന്നാമത്തെ പുത്രി ഡോ. സുജ ഡന്റല്‍ ഡോക്ടറായി ജോലി ചെയ്യുന്നു. നാലാമത്തെ പുത്രി റാണി കാനറാ ബാങ്ക് മാനേജരാണ്. അഞ്ചാമത്തെ പുത്രി സെലിന്‍ കാനഡായില്‍ സോഫ്റ്റവെയര്‍ ഡവലപ്പര്‍. ഉയര്‍ന്ന ജോലികളില്‍ എത്തിച്ചേര്‍ന്ന മക്കളും മരുമക്കളും കൊച്ചുമക്കളും സസുഖം കഴിയുന്നത് കാണ്മാന്‍ ഭാഗ്യം ഏലി ക്കുട്ടിക്ക് ലഭിച്ചു.
36 വര്‍ഷം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥയായി കഴിഞ്ഞു. തുട൪ന്ന് റെവന്യൂ മന്ത്രി പി.ജെ. ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
അതിന്റെ പ്രയോജനം കോട്ടയം രൂപതയ്ക്ക് ഏറെ ലഭിച്ചു. വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്ക് ഏലിക്കുട്ടി രൂപതയ്ക്ക് നല്‍കിയ ശ്രദ്ധയും സേവനവും വര്‍ണ്ണ നാതീതമാണ്.
1982-ൽ അന്നുവരെ ക്നാനായ സമുദായത്തിന്റേത് മാത്രമായിരുന്ന മാർഗ്ഗംകളി എന്ന തനതുകലയെ സംസ്ഥാന സ്കൂൾ യുവജോൽസവത്തിലും യൂണിവേഴ്സിറ്റി തലത്തിലും മത്സര ഇനമാക്കുന്നതിനുള്ള പരിശ്രമത്തിൽ
അഭിവന്ദൃ കുന്നശ്ശേരിൽ ബിഷപ്പും ബഹുഃ മോൺ.ജേക്കബ് വെള്ളിയാനച്ചനുമുൾപ്പടെയുള്ള രൂപതാ നേതൃത്വത്തിന്റെ സഹകരണത്തോട, അന്ന് എം.എൽ.എ.ആയിരുന്ന ബഹുഃ ഇ.ജെ.ലുക്കോസിനൊപ്പം
പ്രവർത്തിച്
വിജയം കണ്ടു.
നമ്മുടെ ഗ്രാമങ്ങളില്‍നിന്നും തലസ്ഥാനത്തെത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ വേണ്ടി പോകുന്ന നമ്മുടെ ആളുകള്‍ക്ക് ശ്രീമതി ഏലിക്കുട്ടി ഒരു അത്താണിയായിരുന്നു.അതുകൊണ്ടു തന്നെ തിരുവിതാംകൂറിലെ യെന്നപോലെതന്നെ മലബാറിലെ യും ഹൈറേഞ്ചിലെ യും നമ്മുടെ ആളുകൾക്കിടയിൽ ഏലിക്കുട്ടി സുപരിചിതയായിരുന്നു.
ആ കാലഘട്ടത്തിൽ നമ്മുടെ രൂപതാനേതൃതൃവും സാധാരണക്കാരും മറ്റും ഉദ്യോഗസ്ഥ തലത്തിലും മറ്റ് ഉന്നത തലത്തിലും നേരിടേണ്ടി വന്നിട്ടുള്ള നിരവധിയായ പ്രശ്നങ്ങൾക്ക് എന്നും എപ്പോഴും പരിഹാരം ഉണ്ടാക്കിയിരുന്നത് ഏലിക്കുട്ടിയായിരുന്നു.
1988 ല്‍ ഏലിക്കുട്ടിക്ക് പരിശുദ്ധ മാര്‍പ്പാപ്പ പ്രോ എക്ലെസിയ എത് പൊന്തിഫിചേ എന്ന പേപ്പല്‍ ബഹുമതി നല്‍കി ആദരിച്ചു.
പ്രമേഹരോഗം ഏലിക്കുട്ടിയെ കീഴ്‌പ്പെടുത്തി യിരുന്നു. 1997 ജൂലൈ 18-ന് സ്‌നേഹത്തിന്റെ പര്യായമായ ആ മഹതി കര്‍ത്താവിൽ നിദ്ര പ്രാപിച്ചു.