ജോസഫ് സ്റ്റീഫൻ പുളിമൂട്ടിൽ (കല്ലേൽ കൊച്ച്) (1929-1986)
പേപ്പൽ ബഹുമതി ലഭിച്ച സമുദായ സ്നേഹിയും സഭാസേവകനും വിശാല മന സ്ക്കനുമായ ഒരു നല്ല മനുഷ്യനായിരുന്നു അന്തരിച്ച ജോസഫ് സി സ്റ്റീഫൻ. 'കല്ലേൽ കൊച്ച്' എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാതാപിതാക്കൾ: തൊടുപുഴ പുളിമു ട്ടിൽ എസ്‌തപ്പാൻ ഔസേപ്പും കീഴൂർ മാങ്കോട്ടിൽ…









