KNANAYA ROYAL COMMUNITY

KNANAYA PREMUKHAR

Love the heritage and respect the ancient. പഴമയെ ബഹുമാനിക്കുക പാരമ്പര്യത്തെ സ്നേഹിക്കുക

KNANAYA ROYAL COMMUNITY

KNANAYA PREMUKHAR

Love the heritage and respect the ancient

About Knanaya Royal Community

Welcome to Knanaya Royal Community, the premier online platform dedicated to preserving and celebrating the rich heritage and culture of the Knanaya community. Our mission is to create a global network that connects Knanaya families from all over the world, providing a space for community members to stay engaged, share traditions, and foster lifelong relationships.

The Knanaya community, with its deep-rooted history and unique traditions, has always been known for its close-knit familial bonds and cultural pride. At Knanaya Royal Community, we honor these values by offering a digital hub where traditions meet modernity, bringing together people across generations and borders.

Our Commitment

Our Mission

At Knanaya Royal Community, our mission is to unite the global Knanaya diaspora by providing a digital platform where members can connect, engage, and preserve their rich cultural heritage. We aim to foster a sense of belonging and solidarity within the community while ensuring that Knanaya traditions, values, and customs are passed down to future generations. By embracing technology and innovation, we strive to create a global space that nurtures our unique identity and strengthens the bonds that tie us together.

Our Vision

We envision a thriving global Knanaya community that remains united through shared values, customs, and traditions. Our goal is to build a space that nurtures cultural awareness, strengthens family ties, and promotes the welfare of every Knanaya member, no matter where they are. At Knanaya Royal Community, we are more than just a platform—we are a family. Join us in celebrating the legacy of the Knanaya people and be a part of a global movement that cherishes our past while embracing the future.

WhatsApp Image 2024-10-05 at 1.19.31 PM

മൂന്നുനോമ്പ്

1612-ൽ ഫാദർ പേരോ ഫ്രാൻസിസ്‌കോ ഈശോസഭാ ശ്രേഷ്‌ഠനെഴുതിയ കത്തിൽ മൂന്നു നോമ്പാചരണരീതി വ്യക്തമാക്കുന്നുണ്ട്. വിശ്യാ സികൾ എല്ലാം ദേവാലയത്തിൽ ഒന്നിച്ചുകൂടി സങ്കീർത്തനം മുഴുവനും മറ്റു നീതങ്ങളും ചേർത്ത് ആലപിക്കുന്നു. തുടർന്നു നിനിവേക്കാ രുടെ ഉപവാസത്തെപ്പറ്റി വി. അപ്രേമിൻ്റെ പ്രതിപാദനങ്ങൾ വായിക്കുന്നു. ഒരു വൈദി കൻ തിരുവസ്ത്രങ്ങളണിഞ്ഞു വന്ന് അനുതാപ ജനുമായ ചില പ്രാർത്ഥനാനാനങ്ങൾ ആലപി ക്കുന്നു. ഓരോ വാക്യത്തിന്റെയും അവസാനം ‘ആമേൻ’ പാടിക്കൊണ്ടു വിശ്വാസികൾ സാഷ്ടാംഗപ്രണാമം ചെയുന്നു. ദിവസം മുഴുവൻ ഇതു തുടരുന്നു. അവസാനം അന്നത്തേക്കുണ്ടാ ക്കിയ ഭക്ഷണം പള്ളിയിലിരുന്നു കഴിക്കുന്നു. കർത്താവിനു നന്ദി പറഞ്ഞ് അവർ പിരിയുന്നു. മൂന്നു നോമ്പിൻ്റെ മൂന്നു ദിവസങ്ങളിലും ഉപവസിച്ചുശേഷം നാലാം ദിവസം ആഘോഷ പൂർവ്വമായ കുർബ്ബാന അർപ്പിച്ചു നോമ്പു സമാപിപ്പിക്കുന്നു. ഈ നാലു ദിവസം മറ്റെല്ലാ കാരങ്ങളും മാറ്റിവച്ച് കുട്ടികളടക്കം എല്ലാവരും പള്ളിയിൽ വന്ന് ഉപവസിക്കുന്നു. ഇതിൽ അനാസ്ഥ കാട്ടുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് അവർ വിശസിക്കുന്നു.

യോഹാ പ്രവാചകൻ ദൈവകൽപന നിരസിച്ചപ്പോൾ ലഭിച്ച ശിക്ഷയുടെയും പിന്നീട് നിനവേനിവാസികളോടൊപ്പം ദൈവസന്നിധി യിൽ ഉപവസിച്ച് പ്രാർഥിച്ചതിൻ്റെയും ഓർമ്മയാ ചരണം കുടിയാണ്. കടുത്തുരുത്തിപ്പള്ളിയിൽ നടത്തിവരാറുള്ള മുന്നു നോമ്പാചരണം തികച്ചും ഹൃദയസ്‌പർശിയായ ഒന്നാണ്.

WhatsApp Image 2024-10-05 at 1.19.31 PM (2)

നേതൃത്വം

ക്നാനായക്കാർ കേരളത്തിൽ / ഇന്ത്യയിൽ വന്നത് ക്രിസ്‌ത്യൻ മിഷനറിമാരായാട്ടാണെന്ന് ഏവർക്കും അറിവുള്ളതാണല്ലോ. കേരളത്തിൽ ഉണ്ടായിരുന്ന ക്രിസ്‌താനികളെ (അത് സെന്റ് തോമസ് ക്രിസ്ത‌ാനികളായിരുന്നോ മാനിമത ക്കാരായിരുന്നോ എന്നത് തർക്കവിഷയമാണ്.) എന്തായാലും കൂടുമിയിൽ കുരിശുവച്ചു നടന്നി രുന്ന ഒരു പറ്റം ക്രിസ്‌ത്വാനികളെ നേരായ മാർഗ്ഗ ത്തിൽ നടത്തുന്നതിനും ക്രിസ്‌തുമാർഗ്ഗം പ്രചരി പ്പിക്കുന്നതിനുമായി വന്ന തെക്കുംഭാഗർക്ക് ‘കനായിത്തോമാ സമൂഹത്തിലെ ഉന്നതസ‌ാ നീയർക്കുതകുന്ന പദവി ഗവൺമെന്റിൽ നിന്നും (രാജാവിൽ നിന്നും) നേടിത്തന്നിരുന്നു. ആയതാണ് 72 രാജപദവികൾ ഈ രാജപരവി കൾ എന്നത് സമൂഹത്തിലെ എല്ലാവിധമായ 7 മേഘലകളിലും നേതൃത്വം കൊടുക്കുന്നതി നുള്ള അവകാരം / അധികാരം ആയി കാണാ വുന്നതാണ് എന്നു പറയുമ്പോൾ സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും നേതൃത്യം നൽകുവാൻ പര്യാപ്‌തമായിരുന്നു / ആണ് ക്‌നാനായക്കാർ ക്‌നാനായ കർഷകർക്കും കച്ചവടക്കാർക്കും മറ്റ് തുറകളിലുള്ളവർക്കും ഇത് ആലോചിച്ചാൽ എണ്ണപ്പത്തിൽ നെസ്സിലാക്കാവുന്നതേയുള്ളൂ.

WhatsApp Image 2024-10-05 at 1.19.31 PM (1)

പുറത്തു നമസ്‌കാരം

മൂന്നു നോയമ്പിനോടനുബന്ധിച്ച് കടുത്തു രുത്തി വലിയപള്ളിയിൽ ചൊവ്വാഴ്‌ച വൈകു ന്നേരം ചരിത്രപ്രസിദ്ധമായ കരിങ്കൽ കുരി ശിങ്കൽ വച്ച് പരമ്പരാഗതമായി നടത്തി വരുന്ന ഒരു പ്രാർത്ഥനാരുശ്രൂഷയാണിത്. അടുത്ത കാലം വരെ അതു സുറിയാനി ഭാഷയിലായി രുന്നു. ഇപ്പോൾ മലയാളത്തിലേക്ക് mine ചെയ്ത‌ത് ഉപയോഗിച്ചുവരുന്ന ഈ ഭക്താനു ഷ്‌ഠാനം പതിനായിരങ്ങൾക്ക് അർത്ഥപൂർണ്ണവും ദൈവാനുഭവസംദായകവും ആണ്. പഴയനിയമ ത്തിൽ നിനിവേനിവാസികൾ ദൈവകോപത്തിൽ നിന്നും തിക്ഷയിൽ നിന്നും യനാൻ പ്രവാചകൻ ആഹ്യാനമനുസരിച്ച് തപസ്സും പ്രായശ്ചിത്തവും പ്രാർത്ഥനയും വഴി രക്ഷ നേടിയ ഹൃദയസ്പർ ശിയായ ചിത്രം ഈ പ്രാർത്ഥനയിൽ കാണാം. ദൈവഹിതത്തിൽ നിന്നും ഓടിയകുന്ന പ്രവാച കനെ ദൈവകരം അനുധാവനം ചെയ്യുന്നതും മൂന്നു ദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ പ്രവാ ചകനെ നിനിവേയിലേക്കു നയിക്കുന്നതും ദൗത നിർവ്വഹണത്തിൽ സഹായിക്കുന്നതും ഈ പ്രാർ ത്ഥനയിൽ കാണാം.

യോഹാ പ്രവാചകൻ ദൈവകൽപന നിരസിച്ചപ്പോൾ ലഭിച്ച ശിക്ഷയുടെയും പിന്നീട് നിനവേനിവാസികളോടൊപ്പം ദൈവസന്നിധി യിൽ ഉപവസിച്ച് പ്രാർഥിച്ചതിൻ്റെയും മാർമ്മയാ ചരണം കൂടിയാണ്. കടുത്തുരുത്തിപ്പള്ളിയിൽ നടത്തിവരാറുള്ള മൂന്നു നോസ്ഥചരണം തികച്ചും ഹൃദയസ്‌പർശിയായ ഒന്നാണ്.

WhatsApp Image 2024-10-05 at 1.19.33 PM

ഒത്തുകല്ല്യാണം അഥവാ കൈപിടുത്തം

ഒത്തുകല്യാണത്തിന് സ്ത്രീ പുരുഷന്മാർ കല്യാണത്തിന് പുരോഹിതൻ്റെ മുമ്പിൽ സമ്മതം അറിയിക്കുന്നതിനാണ് ഒത്തുകലാണം എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ക്രസിയ വലായ ക്ന‌ാനായക്കാരുടെ ഇടയിൽ മാത്രമുള്ള ഒരാചാരമാണ് വധുവരന്മാരുടെ അപ്പാപ്പയാർ (പിതൃസഹോദരങ്ങൾ) ഈ ബന്ധം ഊട്ടിയുറപ്പി ക്കുന്നതിന്റെ ഭാഗമായി പരസ്‌പരം കൈപിടിച്ച് ഇതിന് സാക്ഷികളാകുന്നത്. ഒപ്പം ഇരുകുടുംബ തളുടെയും ബന്ധവും ഉറപ്പിക്കുന്നു. സ്ത്രീ പുരുഷന്മാർ വിവാഹിതരാകുമ്പോൾ അവരിരു വരും മാത്രമല്ല ഈ രണ്ട് കുടുംബങ്ങൾ ആണ് ഒന്നാകുന്നതെന്ന പ്രകടമായ അടയാളമാണിതി ലൂടെ സമുദായം മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ ഇന്ന് വിവാഹം കഴിക്കുന്നത് സ്ത്രീയും പുരുഷനും മാത്രമാണെന്നും അവരുടെ താല്പര്യങ്ങൾ മാത്രമാണ് പരിനണിക്കേണ്ടതെ ന്നുമുള്ള വികലമായ കാഴ്‌ചപ്പാടുകൾ പ്രചരിപ്പിക്കുന്നത് സ്വാർത്ഥവും അപകടകരവുമാണ്. ഇത് സമുദായത്തിൻ്റെ ഇഴയടുപ്പത്തെ സാരമായി ബാധിക്കുന്നു. നശിപ്പിക്കുന്നു.

WhatsApp Image 2024-10-05 at 1.19.32 PM (2)

തഴുകൽ


മരണാനന്തര ചടങ്ങുകൾക്കു ശേഷം (ശവമടക്കിനുശേഷം) മരിച്ചയാളിന്റെ അടുത്ത ബന്ധുക്കൾ ദേവാലയത്തിൽ വന്ന് മരിച്ചുപോയ ആളിൻ്റെ മക്കളേയും മറ്റ് കുടുംബാംഗങ്ങളെയും പരസ്‌പരം തഴുകുന്ന രീതി. അതിലൂടെ മരിച്ച ആളിൻ്റെ കുടുംബാംഗങ്ങളോട് ഇനിയും നിങ്ങൾ തനിച്ചല്ല ഞങ്ങൾ നിങ്ങളോടു കൂടിയുണ്ട് എന്നു ബോധ്യം ഉളവാക്കുന്നു. ഇത് ആ കുടും ബാംഗങ്ങളെ മാനസ്സികമായി ധൈര്യപ്പെടുത്തു കയും ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. അതുവഴി ബന്ധുക്കൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമാകുകയും ചെയ്യുന്നു. അടുത്ത നാളുകളിലായി ഈ ആചാരം സമുദായംഗങ്ങൾ ഉപേക്ഷിച്ചതുപോലെ തോന്നുന്നു. എങ്കിൽ അത് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ കുടും ബങ്ങളുടെയും അതുവഴി സമുദായത്തിൻറെയും കെട്ടുറപ്പിന് അനുവാര്യമാണ്. ഈ പ്രക്രിയയ്ക്ക് ഒരു വൈദീകൻ അഥവാ ഇടവക വികാരി ആദ്ധ്യാത്മിക ഉപദേഷ്ടാവ് നേതൃത്വം നൽകുകയാണെങ്കിൽ എത്ര നന്നായിരുന്നു.

WhatsApp Image 2024-10-05 at 1.19.35 PM

സമുദായത്തിന്റെ കെട്ടുറപ്പ്

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനത തങ്ങളുടെ സമുദായത്തിൻ്റെ കെട്ടുറപ്പ് പുലർത്തിപ്പോന്നിരുന്നത് എന്നും പാരമ്പര്യ ആചാരങ്ങളിലൂടെയും അനുഷ്‌ഠാന ങ്ങളിലൂടെയുമായിരുന്നു/ ആണ്. ഈ ജനതയുടെ പിൻതുടർച്ചക്കാരായ ക്‌നാനായക്കാർ അവരുടെ പാരമ്പര്യാചാരങ്ങൾ പാലിക്കുന്നതിലൂടെ സമുദായം കെട്ടുറപ്പോടെ നിലനിന്നുപോരുന്നു. ഒരു കുഞ്ഞ് ഗർഭത്തിൽ ഉരുവാകുന്നതു മുതൽ ജീവിതത്തിലെ ഓരോ അവസ്സരങ്ങളിലും മരണാ നന്തര ചടങ്ങായ ശ്രാദ്ധം ഉൾപ്പെടെയുള്ള പ്രകിയകളിൽ ഉള്ള ആചാരങ്ങളും അനുഷ്‌ഠാന ങ്ങളും കൃത്യമായും വൈകാരികമായും അനു ഷ്ഠിക്കുന്നതാണ് ഈ സമൂഹത്തെ കെട്ടുറ പ്പോടെ നില‌നിർത്തുന്നത്. ഇതിൽ പലതും കൈമോശം വരുന്നു എന്നത് സത്യമാണെ ന്നിരിക്കെ അവ വീണ്ടെടുത്ത് പ്രാവർത്തിക മാക്കുന്നതിന് മുതിർന്ന തലമുറ കൂടുതൽ ഉത്തരവാദിത്വം കാട്ടേണ്ടതുണ്ട്. അതിനാവശ്യമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും പുതു തലമുറയെ ഉത്സുകരാക്കുന്നതിനും പ്രാപ്ത‌രാ ക്കുന്നതിനും കാരണവന്മാരായിട്ടുള്ളവർ മുൻ കൈയെടുക്കുകയും സഹായ സഹകരണങ്ങൾ കൊടുക്കുകയും ചെയ്യേണ്ടതും ഈ കാല ഘട്ടത്തിൽ സമുദായത്തിൻ്റെ മുന്നോട്ടുള്ള പ്രയാ

ണത്തിന് അത്യാന്താപേക്ഷിതമാണ്.

കല്യാണം വിളി

ക്നാനായക്കാരുടെ കല്യാണം വിളിക്കും പ്രത്യേകതകൾ ഉണ്ട്. നേരത്തെതന്നെ (ചുരുങ്ങിയത് മൂന്നുദിവസം മുമ്പ്) വരൻ്റെ/വധുവിൻ്റെ പിതാവ് ബന്ധുക്കളുടെ /മിത്രങ്ങളുടെ വീട്ടിൽ എത്തി വിവാഹത്തേക്കുറിച്ച് വിശദമായി പറഞ്ഞ് വിവാഹം അറിയിക്കുന്നു. തുടർന്ന് ആ വീട്ടുകാര സ്നേഹപൂർവം വിവാഹം ക്ഷണിക്കുന്നു. വീട്ടിൽ (വീടിൻ്റെ ഉള്ളിൽ വച്ച് കല്യാണം ക്ഷണിച്ചതിനുശേഷം പോരുമ്പോൾ വീടിൻ്റെ പുമുഖത്ത് നടയിൽ നിന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ആചാരം ചെയ്യുന്ന രീതിയും ക്‌നാനായ ക്കാർക്കുണ്ട്. ഈ രീതി തമ്മിലുള്ള ഇഴയടുപ്പം ബലപ്പെടുത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും സഹായകമാകുന്നുണ്ട്. (നടയിൽ നിന്ന് വിളിച്ചില്ല എന്നതിന്റെ പേരിൽ വിളി ശരിയായില്ല എന്നു പറഞ്ഞ് വിവാഹത്തിന് പോകാതിരുന്നിട്ടുള്ള പഴയ കാരണവന്മാരും ഉണ്ടായിരുന്നു.!

WhatsApp Image 2024-10-05 at 1.19.34 PM (1)

വ്യതിരക്തത

ക്നാനായക്കാർ എന്നും എവിടെയും വ്യതിരക്ത സമൂഹമായാണ് ജീവിക്കാറുള്ളത്. ഏത് വിദേശരാജ്യത്തായാലും എത്ര വലിയ സമൂ ഹത്തിലായാലും ക്നാനായക്കാർ തങ്ങളുടെ വ്യതിരക്തത പുലർത്തി എവിടെയും ഒരു പ്രത്യേക സമൂഹമായി തന്നെ ജീവിച്ചു പോന്നിരുന്നു.

അവർ ജീവിക്കുന്ന സ്ഥലങ്ങളിൽ ഉള്ള ക്നാനായക്കാർ തമ്മിലുള്ള വൈകാരിക ബന്ധം എടുത്തു പറഞ്ഞ് ചേർന്നു നിൽക്കുക പതിവാണ്. അവർ തമ്മിൽ സംസാരിക്കുമ്പോൾ നമ്മുടെ ആൾക്കാർ, നമ്മുടെ അച്ചൻ / പുരോ ഹിതൻ, നമ്മുടെ പള്ളി തുടങ്ങി നമ്മുടേതെന്ന വികാരം മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുക സാധാരണമാണ്. അത് മറ്റുള്ളവർക്ക് പൊതുവേ ഇല്ലാത്ത ഗുണവും വൈകാരിക അടുപ്പവുമാണ്.

WhatsApp Image 2024-10-05 at 1.19.34 PM (2)

സമുദായത്തോട് ചേർന്ന്

ക്നാനായക്കാർ എന്നും സമുദായ ത്തോട് ചേർന്നു നിൽക്കുന്നവരാണ്. രാഷ്ട്രീ യമോ സാമ്പത്തികമോ മറ്റ് ഭൗതികമോ ആയ കാരണങ്ങളാൽ ക്‌നാനായക്കാർക്ക് എവിടെ താമസ്സിക്കേണ്ടി വന്നാലും അവിടെ സമുദായ അംഗങ്ങൾ പരമാവധി ഒന്നിച്ച് / അടുത്തടുത്ത് താമസ്സിക്കുകയും സമുദായത്തോട് (സമുദായ വികാരത്തോട്) ചേർന്നു നിൽക്കുകയും പതി വാണ്. ഈ രീതിയാണ് (വികാരമാണ്) സമുദാ യത്തെ മുന്നോട്ട് നയിക്കുന്നത്. ഈ അടുത്ത കാലത്തായി ഉണ്ടാകുന്ന സമുദായമല്ല പ്രധാനം മറിച്ച് സഭയാണെന്നും സഭാ നിയമങ്ങളാണ് പ്രധാനമായും പാലിക്കേണ്ടതെന്നുമുള്ള പ്രചാര ണങ്ങൾ സമുദായത്തെ നശിപ്പിക്കുവാനേ ഉദകു എന്ന തിരിച്ചറിവ് സമുദായത്തിലെ ഓരോ അംഗ ത്തിനും പ്രത്യേകിച്ച് മുതിർന്നവർക്ക് ഉണ്ടാ കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ സമുദായ ത്തിൻ്റെ നിലനിൽപ്പുതന്നെ കുമെന്ന് തീർച്ച. അപകടത്തിലാ

(ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങൾ സമുദായം മുമ്പും നേരിട്ടിട്ടുണ്ട്. അതെല്ലാം തരണം ചെയ്യുവാൻ അപ്പപ്പോൾ ദൈവം വഴികാട്ടി തന്നിട്ടുമുണ്ട്)

മരണക്കിടക്കയിലെ വാഴ്‌വ്

കാരണവന്മാർ ലോകത്തോട് വിട വാങ്ങുമ്പോൾ അവർ മക്കൾക്ക് വിശുദ്ധവും വിശിഷ്ട‌വുമായ അനുഗ്രഹം നൽകുന്ന രീതി യാണിത്. പൂർവ്വപിതാക്കന്മാർക്കു ലഭിച്ചതും അവർ നൽകിയതുമായ വാഴ്‌വിനെ അനു സ്‌മരിച്ചുകൊണ്ടാണ് ഈ വാഴ്‌വ് നൽകുന്നത്.

‘ദൈവം അബ്രഹാമിന് കൊടുത്ത വാഴ്‌വ് , അബ്രഹാം ഇസഹാക്കിനു കൊടുത്ത വാഴ്‌വ് , ഇസഹാക്ക് യാക്കോബിനു കൊടുത്ത വാഴ്‌വ് , എന്റെ പിതാവ് എനിക്കു തന്ന വാഴ്‌വ് , എൻറെ മകനേ (മകളെ) നിനക്ക് ഞാൻ നൽകുന്നു.”

മുട്ടുകുത്തി നിന്ന് സ്വീകരിക്കുന്ന യാളുടെ ശിരസ്സിൽ കാരണവർ കൈവച്ചുകൊണ്ട് ഈ ആശീർവാദം നൽകുന്നു.

അബ്രഹാത്തിൻറെ മരണശേഷം അവന്റെ പുത്രൻ ഇസഹാക്കിനെ ദൈവം അനുഗ്രഹി ക്കുന്നുണ്ട് ഉത്‌പ 27:18-29, 48:1 തുടർന്ന് ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുന്നു. എന്താണ് വാഴ്‌വിൻെറ അർത്ഥം അൻ മരിക്കാൻ നേരത്ത് മക്കളോടു പറയുകയാണ് മക്കളേ എനിക്കു തരാൻ സ്വർണ്ണമോ വെള്ളിയോ പണമോ മറ്റു വസ്‌തുക്കളോ ഒന്നുമില്ല. പകരം ദൈവവും വിശ്വാസവും മാത്രമാണുള്ളത്. തല മുറയുടെ നിധിയും സ്വത്തും എന്നു പറയുന്നത് ദൈവവും വിശ്വാസവും മാത്രമാണ്. ഈജിപ്തി ലേക്ക് അയയ്ക്കപ്പെട്ട മോശയോടു ജനം ചോദിച്ചു ആരാണ് നിന്നെ അയച്ചതെന്ന്. ദൈവം മോശക്കു കൊടുത്ത കല്‌പനയാണ് മോശ അവർക്കുകൊടുത്ത മറുപടി, അബ്രഹാത്തി ന്റെയും ഇസഹാക്കിൻ്റെയും യാക്കോബിന്റെയും നിങ്ങളുടെ പിതാക്കന്മാരുടെയും ദൈവമാണ് എന്നെ അയച്ചത്; ഇതായിരുന്നു മോശയുടെ മറുപടി.

വാഴ്‌വ് പിടിക്കുന്നതിലൂടെയും വാഴ്‌വ് കൊടുക്കുന്നതിലൂടെയും പിതാക്കന്മാർ വഴി കൈമാറി വന്ന ദൈവത്തിൻ്റെ വാഴ്‌വ് ക്‌നാനായ സമുദായം എന്നറിയപ്പെടുന്ന തെക്കുംഭാഗ ജനം ഇന്നും തുടരുന്നു. അതുവഴി വിശ്വാസ കൈമാറ്റമാണ് നടക്കുന്നത്. സമ്പത്തോ സൗഭാഗ്യങ്ങളോ സ്ഥാനമാനങ്ങളോ ഈ കൈമാറ്റത്തിന് തടസ്സമാകുന്നില്ല.

തെക്കുംഭാഗ സമുദായത്തെ ഇതര സമൂഹങ്ങളിൽ നിന്നും വ്യതിരിക്തമാക്കുന്നത് പാരമ്പര്യമായി അവർക്കു ലഭിച്ച വിശ്വാസവും സാംസ്‌കാരിക തനിമയും മാത്രമാണ്. പ്രകോപന ത്തിന്റെയൊക്കെ മുന്നിൽ പുഞ്ചിരിയോടെ നിൽ ക്കാൻ, പ്രലോഭനങ്ങളെ അതിജീവിക്കാൻ, അവ ഗണിക്കുന്ന അധികാരികളോടും സൗഹൃദം നില നിർത്താൻ, നിലനില്‌പിനെ പുച്ഛിക്കുന്നവരോടും അവകാശങ്ങൾ നിഷേധിക്കുന്നവരോടും സഹി ഷ്ണുത പുലർത്താൻ, വഞ്ചിക്കുന്നവരോടു ക്ഷമിക്കുവാനും സഹോദരതുല്യം സ്നേഹിക്കു വാനും ഒക്കെ സഹായിക്കുന്നത് പാരമ്പര്യമായി ലഭിച്ച ഗ്ലൈഹിക പാരമ്പര്യത്തിന്റെയും സാംസ്‌കാരിക തനിമയുടെയും ശക്തി ഒന്നുമാത്രമാണ്.

WhatsApp Image 2024-10-05 at 1.19.36 PM (1)

തെക്കുംഭാഗ ജനതക്കുവേണ്ടി

വി. പത്താം പീയൂസ് മാർപ്പാപ്പ 1911ൽ പുറപ്പെടുവിച്ച കൽപ്പന

ഭാവിയിലെ സ്‌മരണക്കുവേണ്ടി, സാർവ ത്രിക സഭയിലെ ക്രിസ്‌തീയ അജഗണത്തെ ഭരി ക്കുവാനായി, ദൈവം നമ്മെ ചുമതലപ്പെടുത്തി യിരിക്കുന്ന, ഔദ്യോഗിക അധികാരത്തിനു വിധേ യമായി, അതാതു ദേശങ്ങളിലെ പുരോഹിത ശ്രേഷ്‌ഠരുടെ ആഗ്രഹപ്രകാരവും, വിശ്വാസികളുടെ നന്മയെക്കരുതിയും, പ്രാദേശിക സഭകളുടെ അതിർത്തികൾ നിർണ്ണയിച്ചു ക്രമപ്പെടുത്തി നൽ കുക എന്നത്, നമ്മുടെ പ്രത്യേക കടമയാണ് എന്ന് നാം കരുതുന്നു. ഈ ഉദ്ദേശത്താൽ പ്രചോ ദിതരായി, മലബാറിലെ സുറിയാനിക്കാരായ വിശ്വാസികളുടെ പ്രദേശത്തു അവരുടെ വിശ്വാ സവും, ആത്മീയതയും പരിപോഷിപ്പിക്കു വാനായി, ഒരു പുതിയ അപ്പസ്തോലിക വികാരി യത് സ്ഥാപിക്കുവാൻ നാം തീരുമാനിച്ചിരിക്കുന്നു.

ഇതേ ദേശത്തിനുവേണ്ടി, നമ്മുടെ തൊട്ടടുത്ത മുൻഗാമി ആയിരുന്ന, ലിയോ പതി മൂന്നാമൻ മാർപ്പാപ്പ, 1896 ജൂലൈ 28ന് പുറപ്പെടുവിച്ച അദ്ദേഹത്തിൻ്റെ ഇതുപോലൊരു തിരുവെഴുത്തുവഴി, മൂന്ന് അപ്പസ്തോലിക വികാരിയത്തുകൾ, അതായതു, തൃശ്ശൂർ, എറണാ കുളം, ചങ്ങനാശ്ശേരി എന്നിവ സ്ഥാപിച്ച്, അവിട ങ്ങളിലേക്കു വളരെ ശ്രദ്ധാപൂർവ്വം, മലബാറിലെ സുറിയാനിക്കാരായ ജനങ്ങൾക്കിടയിൽ നിന്നും, മൂന്നു പുരോഹിത ശ്രേഷ്‌ഠരെ നിയമിക്കുവാൻ തീരുമാനിക്കുകയും ചെയ്‌തു.

എന്നാൽ ഇപ്പോൾ, നാം മേൽസൂചിപ്പിച്ച വികാരിയത്തുകളിലെ, മൂന്നു വികാരി അപ്പസ് തോലിക്കമാർ, പരസ്‌പര കൂടിയാലോചനകൾ ക്കുശേഷം, ഈ വർഷം മാർച്ചുമാസം ഒന്നാം തിയ്യതി നൽകിയ കത്തിലൂടെ, ഈ ദേശങ്ങളിലെ ആത്മീയ ആവശ്യങ്ങളുടെ കൂടുതൽ പൂർണ്ണമായ നിർവ്വഹണത്തിനും, വിഭജിക്കപ്പെട്ടു കൊണ്ടിരി ക്കുന്നവരുടെ ആത്മീയ ഐക്യത്തിനും വേണ്ടി, പ്രാദേശിക ഭാഷയിൽ “കോട്ടയം” എന്ന് വിളിക്ക പ്പെടുന്ന ദേശത്തു, ഒരു പുതിയ അപ്പസ്തോലിക വികാരിയത് സ്ഥാപിക്കണമെന്ന് വളരെ തീക്ഷണ തയോടെ നമ്മോട് ആവശ്യപ്പെട്ടു.

വളരെ പ്രധാനപ്പെട്ട ഈ വിഷയങ്ങൾ, പരിശുദ്ധ റോമാ സഭയിലെ ബഹുമാന്യരായ നമ്മുടെ സഹോദരങ്ങളും, പൗരസ്‌ത്യസഭകളിൽ യേശുവിൻ്റെ നാമം പ്രഘോഷിക്കുവാനായി ചുമ തലപ്പെട്ട പരിശുദ്ധ കാര്യാലയത്തിൻറെ ചുമത ലക്കാരുമായ കർദിനാൾമാരോട്, ഏറെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി, നാം ചർച്ചചെയ്‌തതിന്റെ അടിസ്ഥാനത്തിൽ, ഈ അപേക്ഷകൾ, ഹിതകര മായ രീതിയിൽ സ്വീകരിക്കുവാനും, മേൽപറഞ്ഞ ദേശത്തിന് നമ്മുടെ മഹാമനസ്‌കതയുടെ വാഗ്ദാന പത്രം നൽകുവാനും നാം തീരുമാനിച്ചു.

ഇക്കാരണത്താൽ, നമ്മുടെ സ്വന്തം ഇച്ഛ ക്കനുസരിച്ചു നാം സമാഹരിച്ച സുവ്യക്തമായ അറിവിൻ്റെയും, നമ്മുടെ പൂർണ്ണമായ അധികാര ത്തിൻ്റെയും അടിസ്ഥാനത്തിൽ, നാം എറണാകുളം, ചങ്ങനാശ്ശേരി എന്നീ രണ്ടു അപ്പസ്തോലിക വികാരിയത്തുകളിലെ, തെക്കുംഭാഗരുടെ എല്ലാ ഇടവകകളെയും പള്ളികളെയും വേർപ്പെടുത്തി അവയെ നാം “കോട്ടയം” എന്ന് വിളിക്കപ്പെടുന്ന പട്ടണത്തിൽ തെക്കുംഭാഗ ജനതക്കുവേണ്ടി ഒരു പുതിയ അപ്പസ്തോലിക വികാരിയത്തായി സ്ഥാപിക്കുന്നു. ചങ്ങനാശേരി വികാരിയത്തിലെ കോട്ടയം കടുത്തുരുത്തി ഫൊറോനകളിലെ, എല്ലാ പള്ളികളും, കുരിശുപള്ളികളും, എറണാകുളം വികാരിയത്തിലെ സകല തെക്കുംഭാഗ പള്ളികളും ഇതിൽ ഉൾപ്പെടുന്നു.

ഈ തിരുവെഴുത്തു ഇപ്പോഴും ഭാവി യിലും, സർവ്വകാലവും സുദൃഢവും, സാധുവും, ഫലപ്രദവും ആയിരിക്കണമെന്നും, ഇതിന്റെ സമ്പൂർണ്ണവും, അഖണ്ഡവുമായ ഫലങ്ങൾ കൈവരിക്കുകയും, നടപ്പിലാക്കുകയും ചെയ്യണമെന്നും, ഇതുമായി ഇന്നും ഭാവിയിലും ബന്ധപ്പെടുന്നവർ എല്ലാവരും ഈ തിരുവെഴുത്തിനു പൂർണ്ണമായ

സംഭക്ഷണം നൽകണമെന്നും, രാൽ സൂചിപ്പിച്ചവരിൽ ആരെങ്കിലും, അവർ ആരോ എന്നു അധികാരസ്ഥാനത്തുള്ളവരോ ആയിരുന്നാലും അവർ അറിഞ്ഞോ?

അറിയാതെയോ ഈ തിരുവെഴുത്തിനെതിരെ എന്നെങ്കിലും ചെയ്യാൻ മുതിർന്നാൽ അവയോക്കേയും അസാധുവും ശൂന്യവ്യമായി തീർറുകല്പ്‌പിക്കപ്പെടണമെന്നും

നാം ഇച്ഛിക്കുകയും, കല്‌പിക്കുകയും വിധിക്കുകയും ചെയ്യുന്നു.

ഇതിനു വിരുദ്ധമായി നൽകപ്പെടുന്ന യാതൊരു അപ്പസ്തോലിക പ്രമാണ രേഖകളും നമ്മുടെ അപ്പസ്തോലിക ഉന്നതാധികാര കോടതിയുടെ നിയമം

അനുനിച്ചു നിലനിൽക്കുന്നതല്ല

നോമിലെ വിശുദ്ധ പത്രോസിൻ്റെ സ്ഥാനത്തു നിന്നും മുക്കുവൻ്റെ മോതിരത്തിൻ്റെ മുദ്രയോടെ നമ്മുടെ വാഴ്ച‌യുടെ സെതാം വർഷം, 1911 ആഗസ്റ്റ് 29 ന് നല്കപ്പെട്ടത്.

WhatsApp Image 2024-10-05 at 1.19.34 PM

വെൺപാച്ചോർ

കലാണ അവസരങ്ങളിൽ ഒച്ചപ്പാട് കൊടുക്കുവാൻ നമ്മൾ വെൺപാച്ചോർ എന്ന പലഹാരമാണ് ഉപയോഗിക്കുന്നത്. നമ്മുടെ പൂർവ്വികന്മാർ കൊടുങ്ങല്ലൂരിൽ കുടിയേറിയ ശേഷം അവരുടെ നാട്ടുരീതി അനുസരിച്ചുള്ള ഭക്ഷണങ്ങൾ കുറേ നാളത്തേക്കും ഉപയോഗിച്ചു കൊണ്ടിരുന്നുവെങ്കി‌ലും, ഇവിടെ സ്ഥിരവാസ ത്തിനായി വന്നിരിക്കുന്ന ഇവർ പിന്നീട് നാടൻ ഭക്ഷണങ്ങളെ ആശ്രയിക്കാതെ നിവൃത്തി യില്ലാതെയായി. ഇങ്ങനെ ഇവർ ഇന്നാട്ടിലെ സാധനങ്ങൾ ഉപയോഗിച്ച് തങ്ങളുടെ നാട്ടിലെ ഒരു പലഹാരത്തിന് തുല്യമായ രീതിയിൽ ഉണ്ടാക്കിയ ഭക്ഷണമാണ് വെൺപാച്ചോർ എന്നത്രേ പാരമ്പര്യം. ഒരു സ്‌മാരകമെന്നോണം നമ്മുടെ കല്യാണച്ചടങ്ങുകളിലും പ്രധാന സദ്യയിലും ഈ പലഹാരത്തിന് ഇന്നും നാം പ്രഥമസ്ഥാനം നൽകുന്നു.

വിവാഹത്തോടനുബന്ധിച്ച് വരൻ്റെ അമ്മ (അമ്മയുടെ സഹോദരിമാരിൽ മൊർ പ്രത്യേകമായി തയ്യാറാക്കിയ വെൺപാച്ചോർ വധുവയോർക്ക് നൽകുന്നു. ഇതിനെ ഒരു പ്രതികാത്മക ആശീർവാദമായി കാണണം.

വെൺപാച്ചോർ നൽകുന്നത് അമ്മയാ ണെങ്കിലും അത് തയ്യാറാക്കുന്നത് അയയും വല്യമ്മച്ചിയും ആന്റ്റിമാരും (കൊച്ചമ്മമാർ, പേരമ്മമാർ തുടങ്ങിയവർ ചേർന്നാണ്. കേൻ ജനിച്ച അന്നുമുതൽ ഇന്നു വരെയുള്ള സ്നേഹവാത്സല്യങ്ങൾ സമന്വയിച്ച് തങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ആശീർ വാദം അഥവാ അനുഗ്രഹം ചൊരിയുന്ന പ്രക്രിയയിലെ പ്രധാന ഘടകമാണ് വെൺ പാച്ചോർ. കുർബ്ബാനയിലെ തിരുവോസ്തിക്ക് വൈകാരികത ഇതിലുമുണ്ട്. അത് ഒരിക്കലും പരിശുദ്ധ എന്നാൽ കുർബ്ബാസ/തിരുവോസ്‌മിയല്ല. എന്നാൽ അതിൽ ഒട്ടും കുറവുമല്ല..

സാക്ഷാൽ ക്രിസ്‌തു മനുഷ്യമക്കളോട് എത്ര സ്നേഹത്തോടെയാണോ കുർബ്ബാന സ്ഥാപിച്ചത് നൽകിയത് അതിൽ നിന്നും ഒട്ടും കുറയാതെ വേണം വെൺപാച്ചോർ നൽ കലിനേയും നാം കാണേണ്ടതാണ്. അത് ഒരിക്കലും ഒരു പലഹാരമല്ല. മറിച്ച് അമ്മയുടെ ആശീർവ്വാദവും സ്നേഹവുമാണ്.

WhatsApp Image 2024-10-05 at 1.19.32 PM

തലപ്പാവ്

ആഢ്യത്വത്തിന്റെയും രാജപദവിയുടെയും പ്രതീകമായാണ് ക്‌നാനായക്കാർ തലപ്പാ വണിയുന്നതെന്ന് അറിവുള്ളതാണല്ലോ? ഇന്ന് പലപ്പോഴും തലപ്പാവിൻ്റെ അർത്ഥം (മൂല്യം നഷ്ട പ്പെടുത്തി അഹങ്കാരമായും നോഷ്ടിയായും തല പ്പാവണിയുന്ന രീതി കാണുന്നുണ്ട്. അത് മറ്റുള്ളവരാൽ പരിഹസിക്കപ്പെടാനും കാരണ മാകുന്നുണ്ടെന്നുള്ള തിരിച്ചറിവിൽ നിന്ന് തലപ്പാവ് അഭിമാനത്തിൻ്റെയും ആവളത്ത ത്തിന്റെയും അടയാളമാണെന്ന ബോധ്യത്തോടെ അണിയാൻ ശ്രദ്ധിക്കുകയും പുതുതലമുറയ പഠിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും വേണം. ഈ ബോധ്യപ്പെടുത്തൽ മാതാപിതാക്കൾ ബന്ധുക്കൾ അവരവരുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത യാണെന്ന് ഇവിടെ കുറിക്കട്ടെ.

മെനോറാ ഏഴുതിരി വിളക്ക്

മോശ വനാന്തരങ്ങളിൽവച്ച് ഉണ്ടാക്കിയ കൂടാരത്തിലും ജറുസലേം ദേവാലയത്തിലും പ്രതിഷ്‌ഠിച്ചിരുന്ന ഏഴുനില വിളക്കാണിത്. ജറു സലേം ദേവാലയത്തിൽ സ്വർണ്ണം കൊണ്ടുള്ളവ യായിരുന്നു. എഴിൻ്റെയും മുകൾഭാഗം ഒരേ ലെവലിൽ ഉള്ളതുമായിരുന്നു. ഓരോ ദിവസവും മെച്ചപ്പെട്ട പുതിയ ഒലിവെണ്ണയൊഴിച്ച് സായാഹ്നം മുതൽ പ്രഭാതം വരെ അത് കത്തിച്ചിരുന്നു. (പുറ 27-21

ദൈവത്തിൻ്റെ പ്രകാരം പ്രപഞ്ചത്തെ പ്രകാശ പൂരിതമാക്കുന്നുവെന്നും എഴുദിവസം കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും എഴു ഭൂഖണ്ഡങ്ങളും എഴു സ്വർഗ്ഗങ്ങളും ദൈവ ത്തിന്റെ പ്രകാരത്താൽ എന്നും നിയന്ത്രിത മാണെന്നും സൂചിപ്പിക്കുന്നു യഹൂദവംശത്തിന്റെ പ്രതീകമായ നോറാ,

ഒന്നാം നൂറ്റാണ്ടുമുതൽ യഹൂദരുടെ ശവകുടീരങ്ങളിലും സ്‌മാരകങ്ങളിലും നോറാ കാണാറുണ്ട്. എ.ഡി എഴുപതിൽ ജറുസലേം നരിപ്പിച്ച ശേഷം വിജയശ്രീലാളി തനായി ടൈറ്റസ് സൈന്യാധിപൻ റോമിൽ പ്രവേശിച്ചതിന്റെ സ്‌മാരകമായി പടുത്തുയർത്തിയ റോമിലെ ടൈറ്റസിൻ്റെ ആർച്ചിൽ മെനോറാ ചിത്രീ കരിച്ചിരിക്കുന്നത് ഇന്നും കാണാം. യഹൂദ പാരമ്പര്യം പേറുന്ന മതഭാഗർ വീടുകളിലും റോലയങ്ങളിലും മെനോറാ വിളക്ക് പ്രകാരിപ്പ് ക്കുന്നത് എന്തുകൊണ്ടും അനുഗ്രഹ ദായകമാണ്.

WhatsApp Image 2024-10-05 at 1.19.39 PM

പൗരോഹിത്യം

അബ്രഹാമിൻറെ സന്തതിപരമ്പരയിൽ പ്പെട്ട ഇസ്രായേൽ ജനത്തെ ദൈവം തിരഞ്ഞെ ടുത്തത് പുരോഹിതനുതകുന്ന ശുശ്രൂഷകൾ ചെയ്യുന്നതിന് കൂടിയാണ്. ഇസ്രായേൽ മക്ക ളിലെ 12 ഗോത്രങ്ങളിൽ ലേവിഗോത്രത്തിന് പ്രത്യേകമായി പൗരോഹിത്യ അവകാശങ്ങൾ ഉണ്ടെങ്കിലും, ഇസ്രായേൽ ഗോത്രത്തിന് അബ്ര ഹാമിന്റെയും ഇസഹാക്കിൻ്റെയും യാക്കോബി ന്റെയും സന്തതിപരമ്പര എന്ന നിലയിൽ പൗരോഹിത്യധർമ്മമുണ്ട്. സ്‌നാപഹയോഹന്നാനും നിത്യപുരോഹിതനായ ക്രിസ്‌തുവിനും പൗരോ ഹിത്വം ലഭിക്കുന്നതിന് ഈ പാരമ്പര്യത്തിൽ നിന്നാണെന്ന് നാം (തെക്കുംഭാഗർ) ഓർക്കേണ്ടതാണ്. ആ പൗരോഹിത്വം പരമ്പരാഗതമായി തൻറ പിതാവിൻ്റെ “മരണക്കിടക്കയിലെ വാക്ക് ലൂടെ ഓരോ ക്നാനായക്കാരനും ലഭിക്കുന്നു. അത് മനസ്സിലാകാത്തവനും മനസ്സിലാക്കാത്തവനും അതിനെ പരിഹസിക്കട്ടെ എന്നാൽ അത് ലഭിക്കുകയും മനസ്സിലാക്കുകയും ചെയ്‌തിട്ടുള്ള ക്നാനായക്കാരൻ പൗരോഹിത്യ ബോധത്തോടെ പ്രവർത്തിക്കട്ടെ. (മേൽപ്പറഞ്ഞ പൗരോഹിത്യം സഭയുടെ പൗരോഹത്യം അല്ല എന്ന് ഓർമ്മ പ്പെടുത്തുന്നു.)

പങ്കുവയ്ക്കൽ

ദൈവം ഇസ്രായേൽ ജനത്തിന് പഴയ നിയമത്തിലെ ലേവായരുടെ പുസ്‌തകത്തിലൂടെ നൽകുന്ന പങ്കുവയ്ക്കലിനുള്ള ഉത്തരവാദിത്വം ഇവിടെ ഓർമ്മിപ്പിക്കുന്നു.

ജൂബിലിവർഷങ്ങളിൽ (7×7+1) ഇത്രയും കാലം താൻ നേടിയതും തിരിച്ചെടുത്തതും കൂട്ടിച്ചേർത്തതുമായ എല്ലാ സ്വത്തുവകകളിൽ നിന്നും തന്റേതൊഴികെ മറ്റെല്ലാം യഥാർത്ഥ അവകാശികൾക്ക് തിരികെ കൊടുക്കുവാനും 50-ാം വർഷം സാബത്ത് ആചരിച്ചു ദൈവത്തോട് ചേർന്നുനിൽക്കുവാനും ലേവി പുസ്‌തകം നമ്മെ ഓർമ്മപ്പെടുത്തുന്നു. ദൈവം തനിക്കു നൽകി യതും താൻ നേടിയതുമായ എല്ലാം തനിക്കുമാത്ര മായുള്ളതല്ല എന്ന കാരണവന്മാരുടെ ഓർമ്മ പ്പെടുത്തലുകളും ഇവിടെ കുറിക്കുന്നു.

ഈ ഓർമ്മപ്പെടുത്തൽ ക്‌നാനായജനം എന്നും ഉൾക്കൊള്ളുകയും അതിൻ്റെ അന്തഃസത്ത പാലിക്കുകയും ചെയ്യുന്നു എന്നതിൻ്റെ ഉദാഹ രണമാണല്ലോ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ധാരാളമായി ഇന്നുള്ള സീറോ മലബാർ പള്ളികൾ ഈ ക്‌നാനായ സമൂഹ ത്തിൻ്റെ ഈ വികാരത്തെ ചൂഷണം ചെയ്യ പ്പെടാതിരിക്കാൻകൂടി കാലികമായി സമുദായ അംഗങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നുകൂടി ഓർമ്മപ്പെടുത്തുന്നു.

Portions of the Malankara Church case Judgements (Hon'ble Supreme Court of India
dated 20-6-1995 and Division Bench of the Hon'ble High Court of
Kerala dated 1-6-1990 Concerning the Knanaya Church
In the Supreme Court of India

Civil Appeal Nos. 4958-60 of 1990
Civil Appellate Jurisdiction
C.A. Nos . 4953-57, 4989/90 with SLP (C) Nos. 14783-86/91, 14959/91 L.A. Nos. 19-24, 28-39,1.Α.
Nos. 3-6 in C.A. Nos. 4957/90 and L.A. No. 3 in C.A. No. 4989/90

THE POSITION OF SIMHASANAM CHURCHES, KNANAYA CHURCHES, EVANGELICAL ASSOCIATION OF THE EAST AND ST. ANTHONY’S CHURCH, MANGALORE

Before we conclude, it is necessary to deal with the position of the above Chueches. The Divi- sion Bench of the High Court has dealt with them under Points 23, 24, 25 and 26 formulated by it. So far as Simhasanam Churches, Evangelical Asso- ciation of the East and St. Anthony’s Church, Mangalore are ceoncerned, the Division Bench has dismissed the suits, viz. O.S. 5/79, O.S. 6/79 & O.S. 4/79, insofar as they related to the above Churches agreeing with the findings and the decree of the learned Single Judge in that behalf. We see no grounds to depart from the concurrent findings re- corded by the learned Single Judge and the Divi- sion Bench. We affirm their judgement and decree in this behalf. So far as Knanaya Samudayam is concerned, while the learned Single Judge had dis- missed O.S. 4/79 with respect to this defendant (D. 19) subject to the declaration that Knanaya Sbha is part of Malankara Church, the Division Bench has modified the decree in the following terms: “de- cree is granted declaring that Catholicos is the spiritual superior of Knanaya Community and Knanaya Metropolitan and in regard to temporal matters as long as the parties do not harmonize the provisions of the Knanaya Constitution and Constitution of the Malankara Sabba, the later can be implemented with reference to Knanaya diocese and parishes only subject to the terms of the Knanaya Constitution.”

The Division Bench has arrived at its finding regarding the Knanaya Church being a part of Malankara Church and the Knanaya Metropolitan being subject to the spiritual superior of the Catholicos on the basis of the following facts mainly. apart from other materials viz., (a) in the Manarcadu meeting of the Malankara Association (after the judgment of the High Court in Samudayam suit de- claring Catholicos group as heretics) convened pur- suant to the directions of the High Court, not only the Knanaya Churches participated therein but the Knanaya Metropoli- tan, Mar Clemis, was elected as the Malankara metropolitan; and (b) after the judgment of this Court in A.I.R. 1959 S.C. 31, Knanaya Churches participated in the meetings of the Malankara Association held in 1959, 1962, 1965 and 1970 as would be evident from Ex A 47 (h). A 50 (h) and A 53 (h). Leading members of the Knanaya Community were elected as members of the Managing Committee of the Malankara Asso- ciation.
The above facts were placed against the fol- lowing facts appearing in favour of the Knanaya Church viz,
(i) in the plaint, there was no specific prayer with respect to the Knanaya Church. Because Knanaya Churches were also listed in the list of Parish Churches appended to the plant, the Knanaya Samudayam applied for impleading itself as a de fendant to the suit and was impleaded as D.19. Only in response to the averments made in written state- ment of D.19, did the plaintiffs aver facts on the basis of which they claimed that Knanaya Churches are part of Malankara Association and subject to the 1934 Constitution;
(ii) the material established that Knanaya Churches had adopted their own Constitution in 1912 (which was brought into force in 1918), that they had indeed constituted a Committee known as “Knanaya Committee” even in 1882, which was later designated as “Knanaya Association” and that throughout these Churches stood by the Patriarch and its Metropolitans were always ordained by Pa- triarch alone.

(iii) the proceedings of the Malankara episco- pal Synod meetings held during the period January 12, 1959 to June 7, 1960, which indicate certain discussions between the Malankara Church and Knanaya Church with respect to relationship be- tween them. A Committeee was appointed to submit areport in that behalf to the synod.
(iv) the tradition relating to the origin of Knanaya Community in India and their Zealous concern throughout to maintain and retain their separate ethnic identity and beliefs.
After hearing the learned counsel for the ap- pellant (D.19) and the respondents and perusing their written sub- missions, we are of the opinion that the decree of the Division Bench has to be af- firmed but with certain modification. The modifi- cation is called for the reason that when a par- ticular people say that they believe in the spiritual superiority of the Partriarch and that it is an ar- ticle of faith with them, the Court cannot say ‘no; your Spiritual Superior is the Catholicos’. The guarantee of Article 25 of the Constitution has also got to be kept in view. The decree of the Division Bench makes no difference to the Patriarch. It only says that Catholicos is declared to be the spiritual superior of the Knanaya Community. Then it says that in temporal matters, the 1934 constitution of Malankara Association can be implemented subject to the Knanaya Constitution only until both the constitutions are reconciled. In all the facts and circumstances of the case, it would be enough to declare that by their acts and conduct, it would be enough to declare that by their acts and conduct, D-19 has accepted that they are an integral unit within the Malankara Church and that therefore;
the 1934 Constitution of the Malankara Church shall govern them but subject to their own Knanaya Constitution until such time the Knanaya Church Samudayam decides otherwise.
The appeals cross- objections and applications are disposed of in the above terms.

The Honourable Mr. Justice
B.P. Jeevan Reddy
The Honourable Mr. Justice
SUHAS C. SEN

New Delhi
June 20, 1995
The Malankara Suriyani Knanaya Samudayam referred to as ‘Knanaya Samudayam’ traces its ori- gin from one Mar Thomas of Cana and the Bishop Joseph who migrated along with 400 persons com- prising of 72 families from a place called Cana in 345 A.D. Thay claim that they are different racially, culturally, and socially from the Syrian Christians and the membership in the commununity is only by virtue of birth. It is claimed that the community all along kept its status separate and functioned under the guidence and supervision of spiritual leader- ship of the Patriarch of Antioch. It claimed that Pa- triarch ordained Mar Sevarious as the Metropoli- tan in 1910 and Mar Celmis in 1951 who is still continuing. Attention was also drawn to the Con- stitution framed in 1912 and amended in 1918, 1932, 1939, 1951 and 1959 where in the supermacy of Patriarch of Antioch was always offered. Various other provisions were pointed out and it was urged that it was clear that it was an autonomous church.

The Honourable Mr. Justice
R.M. SAHAI

കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ കുറിയാക്കോസ് കുന്നശ്ശേരി പിതാവിന്റെ സപ്ത‌തി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ അഭിവന്ദ്യ ഏബ്രഹാം മോർ ക്ലീമീസ്
വലിയ മെത്രാപ്പോലിത്താ നടത്തിയ പ്രസംഗം

അഭിവന്ദ്യനായ മാർ കുറിയാക്കോസ് കുന്ന ശ്ശേരി പിതാവിൻ്റെ 70-ാം ജന്മദിനത്തിന്റെ ആശം സകളർപ്പിക്കാൻ നാം കൂടിയിരിക്കയാണ്. കോട്ടയം പട്ടണത്തിനും താനുൾപ്പെട്ടു നിൽക്കുന്ന സമൂഹ ത്തിനും പിതാവിൽകൂടി ലഭിച്ചിട്ടുള്ള അനുഗ്രഹ ങ്ങൾക്കായി ദൈവത്തെ സ്‌തുതിക്കുന്നു. പിതാവിന് എല്ലാ മംഗളങ്ങളും നേരുന്നു. പിതാവിന്റെ സപ്ത‌തി ആഘോഷം കോട്ടയം പട്ടണത്തിനും, രൂപതയ്ക്കും അഭിമാനകരമാണ്. ഒരു വ്യക്തിയുടെ അനുസ്മര ണത്തെക്കാൾ ഒരു സമൂഹത്തിൻ്റെ വളർച്ചയാണ് ഈ അനുസ്മ‌രണം. പിതാവ് 1928-ൽ ഭൂജാതനായി. 1974-ൽ രൂപതാ ഭരണം ഏറ്റെടുത്തു. ജീവിത ചൈതന്യം കൊണ്ടും, ഭരണ നൈപുണ്യം കൊണ്ടും താൻ പ്രവേശിച്ച എല്ലാ മണ്ഡലങ്ങളിലും ഒളിമ ങ്ങാത്ത പാദമുദ്രകൾ പതിപ്പിക്കുന്നതിന് സാധിച്ചു. അത്യുദാത്തവും, പ്രകാശ പൂർണ്ണവുമായ പിതാ വിന്റെ ജീവിത ശൈലി തലമുറകൾക്ക് കൈമാറു കയാണ് ഈ ജന്മദിനാഘോഷം കൊണ്ടു സാധി ക്കേണ്ട മറ്റൊരു കാര്യം.
“കുന്നശ്ശേരി പിതാവ്” എന്ന ഓമനപ്പേരിൽ പിതാവ് അറിയപ്പെടുന്നു. സഭയിലും, സമൂഹത്തി ലും അതി പ്രധാന സ്ഥാനങ്ങൾ പിതാവ് അലങ്കരി ക്കുന്നു. ഉത്തമനായ അജപാലകൻ, ഈടുറ്റ സാമൂഹ്യ പ്രവർത്തകൻ, അനുഗ്രഹീതനായ നേതാവ്, സ്നേഹ സമ്പന്നൻ, വിനയാന്വിതനായ കർമ്മകുശലൻ, പണ്ഡിതൻ എന്നീ നിലകളിലെല്ലാം പിതാവ് അനു ഗ്രഹീതനും ഭാഗ്യവാനുമാണ്. Leadership is an art and a practice of influencing people to think and act in ways which are advantages to them long run. എല്ലാ പൊതു പ്രവർത്തകർക്കും വലിയ വെല്ലുവി ളികളെ നേരിടേണ്ടിവരുന്നുണ്ട്. എന്നാൽ എതിർപ്പു കളെയും വിമർശനങ്ങളേയും അതിജീവിക്കാനുള്ള കഴിവ് പിതാവിന് ദൈവം നൽകിയിട്ടുണ്ട്. പിതാ വ് തൊട്ടതെല്ലാം പൊന്നായി ആഗ്രഹിച്ചതെല്ലാം സഫലമായി, മനുഷ്യനന്മയ്ക്കായുള്ള ഒട്ടേറെ സ്ഥാപനങ്ങൾ നിർമ്മിക്കുവാനും സേവനതൽപര രായ വളരെ ആളുകളെ വളർത്തി എടുക്കുവാനും പിതാവിന് സാധിച്ചു. ഒരു സമൂഹത്തെ ഔന്നത്യ ങ്ങളിലേക്കു നയിക്കുവാൻ സാധിക്കുന്നത് വലിയ കാര്യമാണ്. സമൂഹത്തെക്കുറിച്ചുള്ള ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പിതാവ് ബദ്ധ ശ്രദ്ധനാണ്. കോട്ടയത്തിന്റെ പൈതൃകമായ അദ്ധ്യാ ത്മിക കെട്ടുറപ്പും, മതസഹിഷ്‌ണതയും, വിദ്യാഭ്യാ സനിലവാരവും കാത്തുസൂക്ഷിക്കുന്നതിൽ പിതാവ് വഹിക്കുന്ന പങ്ക് അതിശ്രേഷ്ഠമാണ്. കോട്ടയം പട്ട ണത്തിലെ ജനങ്ങളുടെ സന്മാർഗ്ഗികവും മാനസ്സി കവും, ആത്മീയവുമായ വളർച്ച പിതാവിന്റെ കാഴ്ച്ച പ്പാടിൽ തെളിഞ്ഞു നിൽക്കുന്നു. അതു മറന്നു കൊണ്ടുള്ള ഒരു പരിപാടിയും ശാശ്വതമായിരിക്ക യില്ല. പിതാവിനെ സമൂഹം വളരെ ഉയർത്തി. ആ ഉയർച്ചയെക്കാൾ വളരെ കൂടുതൽ പിതാവ് ഈ സമൂഹത്തിന് വേണ്ടി ചെയ്‌തു. Bernad show പറഞ്ഞിരിക്കുന്നത് പിതാവിനെ സംബന്ധിച്ച് വളരെ അന്വർത്ഥമാണ്. A gentleman is one who has put more into the plate than be has taken out of it.  സഭാ ജീവിതം ലഘൂകരിക്കുന്നതിൽ വളരെ നല്ല ആശയങ്ങൾ പിതാവിൽ അങ്കുരിച്ചിട്ടുണ്ട്.

സഭാ ഐക്യസംരംഭങ്ങളിൽ പിതാവ് എന്നും ഒന്നാം നിര യിലാണ്. വി. കുർബ്ബാന കൈയ്യിൽ സ്വീകരിക്കു ന്നതിനുള്ള നടപടി മുൻകൂർ കണ്ട ക്രാന്തദർശി യാണ് പിതാവ്. വി. കുർബ്ബാന അനുഭവിക്കുന്നതി നുള്ള ഉപവാസം 3 മണിക്കൂറിൽ നിന്ന് ഒരു മണി ക്കുറായി മാർപാപ്പാ പ്രഖ്യാപിച്ചപ്പോൾ ദിനംതോറും വി. കുർബ്ബാന അനുഭവിക്കുന്നതിനുള്ള സജീവപ്രേ രണ കൊടുക്കുന്നതിന് പിതാവിന് സാധിച്ചു. നമ്മുടെ രാജ്യത്ത് രാഷ്ട്രീയവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ സംഘർഷത്തിന് അയവു വരുത്തുവാൻ ശ്രമിച്ചതിൽ ഒരു പ്രധാന വ്യക്തി പിതാവ് ആയിരുന്നു. ആശുപത്രികൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥശാലകൾ, വൃദ്ധഭവനങ്ങൾ, മന്ദബുദ്ധി കേന്ദ്രങ്ങൾ, സന്യാസി സന്യാസിനി സമൂഹങ്ങൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ പിതാവ് ആരംഭിച്ചിട്ടുണ്ട്.
ഞാനും പിതാവും 17 നൂറ്റാണ്ട് പഴക്കമുള്ള ഒരു സമുദായത്തിലെ അംഗങ്ങളാണ്. ക്നാനായ സമു ദായത്തിലെ ഞങ്ങളുടെ രണ്ട് പേരുടെയും ഉത്ഭവ ത്തിന്റെയും വളർച്ചയുടെയും ചരിത്രം ഒന്നാണ്. ഞങ്ങൾ രണ്ടുപേരുടെയും രക്തം ഒന്നാണ്. ഞങ്ങ ളുടെ തനിമയും, പാരമ്പര്യവും കാത്തുസൂക്ഷിക്കു ന്നതിന് ഞങ്ങൾ രണ്ടു പേരും ഒരുപോലെ ജാഗ്രത പുലർത്തുന്നു. ഞങ്ങൾ രണ്ടുപേരും രണ്ടു സഭ യിലെ മെത്രന്മാരാണ് അടുത്ത കാലങ്ങളിൽ മാർപാ പ്പായും, അന്ത്യോഖ്യാ പാത്രിയർക്കീസും തമ്മിൽ നടന്ന സംഭാഷണങ്ങളുടെ ഫലമായി ഉണ്ടായ പ്രഖ്യാപനങ്ങളിൽ കൂടി രണ്ടു സഭകളും തമ്മിൽ വേദശാസ്ത്രപരമായി ഉണ്ടായിരുന്ന വ്യത്യാസ ങ്ങൾ ദൈവകൃപയാൽ ഇന്ന് വളരെയേറെ ലഘു കരിക്കപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കാൻ സാധിക്കും
ഇന്ന് ഞങ്ങൾ ഒരു സമുദായത്തിലെ മെത്രാ ന്മാരായിരിക്കുന്നതുപോലെ തന്നെ ദൈവേഷ്ടമാ യാൽ നാം പ്രവേശിക്കാൻ പോകുന്ന പുതിയ സഹ സ്രാബ്ദത്തിൽ ഞങ്ങൾ രണ്ടുപേരും ഒരു സഭ യിലെ മെത്രാന്മാരായിരിക്കും. മുൻ കാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധം കുറെ കൂടെ ശക്തമാക്കിയിട്ടുണ്ട്. സ്‌മാരണാർഹരായ ചൂളപ്പറമ്പിൽ പിതാവും, തറ യിൽ പിതാവും താനും തമ്മിലുണ്ടായിരുന്ന ബന്ധം പോലെ ഞാനും കുന്നശ്ശേരി പിതാവും സഹോദര ന്മാരാണ്. അഭിവന്ദ്യ പിതാവേ, അങ്ങയുടെ 70-ാം പിറന്നാളിൽ ഇവിടെ വരുന്നതിനും, അങ്ങേയ്ക്ക് ബർത്തഡേ ഗ്രീറ്റിംഗ്‌സ് ആശംസിക്കുന്നതിനും ഇട യായതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. അങ്ങ് ദീർഘനാൾ ആയൂരാരോഗ്യത്തോടെ ജീവിച്ചിരുന്ന് ദൈവതിരുനാമത്തിനും, പരിശുദ്ധ സഭയ്ക്കും, കോട്ടയം പട്ടണത്തിനും സർവ്വതോന്മുഖമായ മഹ ത്വവും ശ്രേയസ്സും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയ ഇതിന്റെ സംഘാടകരോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സപ്തതി അനുമോദനയോഗം ഉദ്ഘാടനം ചെയ്തതായി പ്രാഖ്യാപിക്കുന്നു. ദൈവം അനുഗ്ര ഹിക്കട്ടെ.

We, the Knanites live in our Endogamous Tradition

Blinking feature using CSS