ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ബാബു ചാഴികാടൻ (1956-1991)(Babu Chazhikkadan )

ജനനം: കോട്ടയം ജില്ലയിൽ ഉഴവൂരിന ടുത്ത് അരീക്കരയിൽ.

മാതാപിതാക്കൾ: ചാഴികാട്ട് കുരുവി ളയും പൈമ്പാലിൽ ഏലിയാമ്മയും.

സഹോദരങ്ങൾ: ജോസഫ്, തോമസ് (മുൻ ഏറ്റുമാനൂർ എം.എൽ.എ.). പീറ്റർ, പയസ്, തമ്പി. ഇവരിൽ മൂന്നുപേർ ആഫ്രി ക്ക, അമേരിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കുടുംബസമേതം താമസിക്കുന്നു. മൂത്ത സഹോദരനും ഏക സഹോദരിയും ജീവി ച്ചിരിപ്പില്ല.

ബാബു പഠിക്കാൻ സമർത്ഥനും നല്ല പ്രഭാഷകനും സംഘാടകനുമായിരുന്നു. കോളേജ് വിദ്യാർത്ഥിയായിരിക്കേ ബാബു രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പ്രസംഗത്തിന് നിരവധി സമ്മാനങ്ങൾ നേടി യിട്ടുണ്ട്. കെ.എസ്.സി. കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെ.എസ്.സി.യുടെയും യൂത്ത് ലീഗിൻ്റെയും സംസ്ഥാന പ്രസിഡന്റ് എന്നി ങ്ങനെ വിവിധ നിലകളിൽ പ്രവർത്തിച്ചു. സാമുദായിക രംഗത്തും ബാബു നല്ല പ്രവർത്തനം കാഴ്‌ചവച്ചിട്ടുണ്ട്. 1986-ലെ മാർപാപ്പായുടെ സന്ദർശന ത്തോടനുബന്ധിച്ച് എ.കെ.സി.സി. നടത്തിയ പ്രവർത്തനങ്ങളിൽ പങ്കെടു ത്തുകൊണ്ട് കേരളത്തിലെ മിക്ക ഇടവകകളിലും പ്രസംഗങ്ങൾ നടത്തിയി ട്ടുണ്ട്. 1991-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) ടിക്കറ്റിൽ ഏറ്റുമാനൂർ നിയോജകമണ്‌ഡലത്തിൽ സ്ഥാനാർത്ഥിയാ യി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി തെരഞ്ഞെടുപ്പ് യോഗ ത്തിൽ പ്രസംഗിച്ചു. 1991 മെയ് 15-ാം തീയതി തെരഞ്ഞെടുപ്പ് പര്യടനത്തിനി ടയിൽ ഇടിമിന്നലേറ്റ് ബാബു നിര്യാതനായി. വെറും 34 വർഷത്തെ ജീവിതം! ഭാവിയുടെ നല്ലൊരു വാഗ്‌ദാനമാണ് പൊലിഞ്ഞുപോയത്.

സി.എ.ക്കാരനായ തോമസ് ചാഴികാടനെയാണ് പകരം സ്ഥാനാർത്ഥി യാക്കിയത്. നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ബാങ്ക് ജോലി രാജിവച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. നാലു തവണ തുടർച്ചയായി ജയിച്ചു. കറപുരളാത്ത നല്ലൊരു രാഷ്ട്രീയ നേതാവ് എന്ന ഖ്യാതി അദ്ദേഹം നേടി യെടുത്തു. സ്വഭാവ നൈർമ്മല്യം, സത്യസന്ധത, തിളക്കമേറിയ വ്യക്തിത്വം തുടങ്ങിയവയുടെ മൂർത്തീഭാവമായിരുന്ന ബാബു എന്നും മനുഷ്യമനസുക ളിൽ നിറഞ്ഞുനിൽക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *