ഷെവ. പി.എം. ജോൺ പുല്ലാപ്പള്ളിൽ (1936-2005)

ഷെവ. പി.എം. ജോൺ പുല്ലാപ്പള്ളിൽ (1936-2005)

മാതാപിതാക്കൾ: നട്ടാശ്ശേരി പുല്ലാപ്പ ള്ളിൽ പി.ജെ. മത്തായി (കൊച്ചുകുട്ടി)യും മറിയാമ്മയും

സഹോദരങ്ങൾ: പി.എം. ജയിംസ് (ബാംഗ്ലൂർ), പി.എം. ജയിക്കബ് (യു.എസ്. എ.), ചിന്നമ്മ മാത്യു കുളങ്ങര (യു.എസ്. എ.), അമ്മിണി ജയിംസ് കുളങ്ങര (യു. എസ്.എ.)

വിദ്യാഭ്യാസം

പ്രാഥമിക വിദ്യാഭ്യാസം മുണ്ടക്കയത്ത്. ഹൈസ്‌കൂൾ വിദ്യാഭ്യാസം എരുമേലി യിൽ. ഉപരിപഠനം സെൻ്റ് ആൽബർട്ട്സ് കോളേജ്, എസ്.എച്ച്. കോളേജ്, തേവര (എറണാകുളം). വിമോചനസമരത്തിൽ പങ്കെടുത്തു.

വിവാഹം: 1966 മെയ് 9-ാം തീയതി.

ഭാര്യ: വെളിയനാട് (കുമരങ്കരി) ഇടവക മേച്ചേരിൽ കുരുവിള മകൾ സിസി ലിക്കുട്ടി ബി.എസ്.സി., ബി.എഡ്.

മക്കൾ: ജോമോൻ, ടോണി (യു.എസ്.എ.), ജൂഡ്‌സി(യു.എസ്.എ.), ലിറ്റി

സഭയിലും സമുദായത്തിലും നിസ്വാർത്ഥ സേവനം ചെയ്തു‌. 1970 മുതൽ മരണം വരെ രൂപതയിലെ എല്ലാ മേഖലകളിലും സജീവ പങ്കാളിയായിരു ന്നു. തറയിൽ പിതാവിൻ്റെ മെത്രാഭിഷേക രജതജൂബിലി കമ്മിറ്റി സെക്ര ട്ടറി, സുവനീർ കമ്മിറ്റി കൺവീനർ, രൂപതാ സോഷ്യൽ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ്റ്, ക്നാനായ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി, മൈനർ സെമിനാരി അധ്യാപകൻ, കെ.സി.വൈ.എൽ. ഡയറക്‌ടർ, അപ്നാ ദേശ് എഡിറ്റോറിയൽ ബോർഡംഗം, വിൻസൻ്റ് ഡി പോൾ രൂപതാ പ്രസി ഡൻ്റ്, പ്രീമാര്യേജ് കോഴ്‌സ് അധ്യാപകൻ തുടങ്ങി ശ്രീ. ജോൺ ഏറ്റെ ടുത്ത ജോലികൾ അദ്ദേഹത്തെ ഏവർക്കും സുപരിചിതനും പ്രിയങ്കരനു മാക്കി.

‘കുടുംബം ഒരു ദേവാലയം’ എന്ന അദ്ദേഹത്തിൻ്റെ പുസ്‌തകം വിവാ ഹാന്തസിൽ പ്രവേശിക്കുന്നവർക്ക് ഏറെ വിലപ്പെട്ട ഗ്രന്ഥമാണ്. കേരള കാത്തലിക് മെത്രാൻ സമിതി ഏർപ്പെടുത്തിയ കുടുംബപ്രേഷിത രത്നം അവാർഡ് മരണാനന്തര ബഹുമതിയായി ശ്രീ. ജോണിന് നൽകുകയു ണ്ടായി. ശ്രീ. ജോണിൻ്റെ മഹത്തായ സേവനത്തിൻ്റെ പേരിൽ മാർപാപ്പാ യിൽ നിന്ന് ഷെവലിയർ സ്ഥാനം ലഭിച്ചു. 2002-ൽ അദ്ദേഹം രോഗബാധിത നായി. ആ ഘട്ടത്തിലും അദ്ദേഹം പ്രവർത്തനനിരതനായിരുന്നു. 2005 നവം ബർ 11-ന് കാരിത്താസ് ആശുപത്രിയിൽ ഈ സമുദായസ്നേഹി അന്തരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *