അദ്ധ്യാപകവൃത്തിയോടൊപ്പം കഥാപ സംഗ രംഗത്തും തനതായ വ്യക്തിമുദ്രപ തിപ്പിച്ച പ്രതിഭാധനനാണ് തോമസ് പൂഴി ക്കാലാ, പുന്നത്തുറ പൂഴിക്കാലാ ഐപ്പ്- ഏലി ദമ്പതികളുടെ ദ്വിതീയ സന്താനമായി 1936 മെയ് 21ന് തോമസ് ജാതനായി. ഫാദർ തോമസ് പൂഴിക്കാലാ അദ്ദേഹത്തിന്റെ സഹോദരനാണ്. തോമസ് 1956 ൽ കോട്ടയം രൂപതവക കൊങ്ങാണ്ടൂർ എൽ. പി. സ്കൂളിൽ അദ്ധ്യാപകനായി ജോലി യിൽ പ്രവേശിച്ചു. തുടർന്ന് ഗവ. സർവീ സിൽ പ്രവേശിച്ച് കരിപ്പൂത്തട്ട് ഗവ. എൽ. പി. സ്കൂളിൽ അദ്ധ്യാപകനായി. അദ്ദേഹം ചെറുപ്പം മുതലേ പൊതു വേദികളിൽ കഥാപ്രസംഗം നടത്തിയിരുന്നു. കഥാപ്രസംഗത്തിന് വിഷയമാക്കിയത് ഏറിയ പങ്കും ബൈബിൾ കഥകളായിരുന്നു. അദ്ദേഹം അവതരിപ്പിച്ച കഥ കളിൽ പ്രധാനപ്പെട്ടവ വിശുദ്ധ അങ്കി, ബൻഹർ, കോവാദീസ്, ബന്ദിനി, സാംസൻ, വലിയ മുക്കുവൻ, മാക്ബത്ത് തുടങ്ങിയവയായിരുന്നു. കേരള ത്തിലുടനീളമുള്ള ധാരാളം പള്ളികളുടെയും വിദ്യാലയങ്ങളുടെയും വിശാ ലമായ മൈതാനങ്ങളിൽ നിറഞ്ഞ സദസിൻ്റെ മുമ്പാകെ കഥാപ്രസംഗം ചെയ്ത് പതിനായിരങ്ങളുടെ മനസുകളിൽ ധാർമ്മിക മൂല്യങ്ങൾക്ക് വളർച്ച നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഏറ്റുമാനൂർ കൊടുവത്താനം സെൻ്റ് ജോസഫ് ഇടവകയിലെ പഴേമ്പ ള്ളിൽ ജോൺ-ഏലി ദമ്പതികളുടെ മകൾ ലൂസിയെയാണ് തോമസ് വിവാഹം കഴിച്ചത്. സന്താന ഭാഗ്യം ഇല്ലായിരുന്നെങ്കിലും ഈ ദമ്പതികൾ ഏറെ ഐക്യ ത്തിലും പരസ്പര ധാരണയിലുമാണു ജീവിച്ചിരുന്നത്. ഏതാനും വർഷത്തെ വിശ്രമ ജീവിതത്തിനുശേഷം 23-3-2010 ൽ 74-ാം വയസ്സിൽ തോമസ് നിര്യാതനായി.