അലക്സ് വെള്ളാപ്പള്ളി (1930-2000)

അലക്സ് വെള്ളാപ്പള്ളി (1930-2000)

ക്നാനായ സമുദായത്തിനു മാത്രമല്ല, കേരള കത്തോലിക്കാ സഭയ്ക്കും കേരള കരയ്ക്കു തന്നെയും ബഹുമാന്യനായ ഒരു മഹൽവ്യക്തിയായിരുന്നു ശ്രീ. വി.എം. അല കസാണ്ടർ വെള്ളാപ്പള്ളി. ബിൽഡിംഗ് കോൺട്രാക്‌ടർ, അന്തർദേശീയ കൺസ്ട്ര ക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറ കർ, ബുദ്ധിമാനായ ഒരു ശില്പ‌ി, പ്രതിഫ ലേച്ഛയില്ലാതെ സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സമുദായസ്നേഹി, രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ കേരളത്തിൽ പ്രോജ്വലി ച്ചുനിന്ന താരമായിരുന്നു അലക്‌സ് വെള്ളാപ്പള്ളി.

മാതാപിതാക്കൾ: പ്രസിദ്ധ കോൺട്രാക്‌ടർ വി.സി. മാത്യു വെള്ളാപ്പ ള്ളിയും കടുത്തുരുത്തി പന്നിവേലിൽ അച്ചാമ്മയും.

ഹൈസ്‌കൂൾ പഠനം പേരൂരും കോട്ടയത്തുമുള്ള സേക്രഡ് ഹാർട്ട് മൗണ്ട് ഹൈസ്കൂ‌ളിലും. ഇൻ്റർമീഡിയറ്റ് തേവര എസ്.എച്ച്. കോളേജിൽ, തിരുവ നന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് രണ്ടാം റാങ്കോടെ ഡിപ്ലോമ 1952-ൽ പാസായി.

സഹോദരങ്ങൾ: യാക്കോബ്, ജോപ്പൻ, നാൻസി നീലേട്ട്, അന്നമ്മ കല്ലി ടുക്കിൽ, മേരി അലക്സ് കുറ്റിയാക്കുഴിയിൽ.

ഭാര്യ: പഴയകല്ലറ ഇടവക കാരിത്തുരുത്തേൽ കുടുംബാംഗം മേരിക്കുട്ടി.

മക്കൾ: മാത്യു അലക്‌സ് (ബാപ്പുജി), ഏബ്രഹാം അലക്സ‌് (അബി), ഫെമിയാ, സൽജു, സബിന.

പിതാവിൻ്റെ കൺസ്ട്രക്‌ഷൻ കമ്പനിയിൽ പങ്കുചേർന്നു. താമസംവിനാ നിർമ്മാണരംഗത്ത് കുതിച്ചുയർന്നു. നേര്യമംഗലം ആർച്ച്‌പാലം പേര് സമ്പാ ദിച്ചുകൊടുത്ത ആദ്യ സംരംഭം. ബഹുനില സൗധങ്ങളും രമ്യഹർമ്മ്യങ്ങളും നീളമേറിയ പാലങ്ങളും പണിതുയർത്തപ്പെട്ടപ്പോൾ ‘വെള്ളാപ്പള്ളി’ കോൺട്രാക്ടേഴ്സ് കേരളത്തിലെ അജയ്യശക്തിയായി. പ്രീമിയർ ടയേഴ്സ്, എച്ച്.എം.ടി., കൊച്ചിൻ റിഫൈനറി, ഷേണായീസ്, പത്മാ, വടവാതൂർ സെമി നാരി, പാലാ ബിഷപ്‌സ് ഹൗസ് തുടങ്ങി എത്രയെത്ര സ്ഥാപനങ്ങൾ അലക്സിന്റെ പ്രാഗത്ഭ്യം വിളിച്ചറിയിക്കുന്നു. ഏഷ്യൻടെക്സ‌സ് എന്ന കമ്പ നിയുടെ മാനേജിംഗ് ഡയറക്‌ടർ എന്ന പദവിയും വഹിച്ചു.

വിമോചനസമരം, തെരഞ്ഞെടുപ്പ്, കുന്നശ്ശേരി പിതാവിന്റെ മെത്രാഭി ഷേകം, തറയിൽ പിതാവിൻ്റെ മെത്രാഭിഷേക ജൂബിലി, പരിശുദ്ധ പിതാ വിൻറെ കോട്ടയം സന്ദർശനം ഇവയിലെല്ലാം അലക്സ് മുൻനിരയിൽ പ്രവർത്തിച്ചു. മരണം വരെ ഒരു ജൻ്റിൽമാൻ ആയി ജീവിച്ചു. 2000-ാമാണ്ട് ജൂലൈ 10-ാം തീയതി ആ മഹാനുഭാവൻ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹം നിർദ്ദേശിച്ചപോലെ വളരെ ലളിതമായിരുന്നു ശവസംസ്‌കാരകർമ്മങ്ങൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *