കോട്ടയം അതിരൂപതയിലെ ആദ്യത്തെ അഡ്വക്കേറ്റായിരുന്നു യശഃശരീരനായ അഡ്വക്കേറ്റ്. വി.ജെ. ജോസഫ് വെള്ളാപ്പള്ളി. അഡ്വ. വി.ജെ. ജോസഫിൻ്റെയും കണ്ണങ്കര കൂപ്ലിക്കാട്ട് മറിയാമ്മയുടെയും ദ്വിതീയ പുത്രനായി 1928 ജനുവരി 27-ാം തിയതി സിറിയക്ക് വെള്ളാപ്പള്ളി ഭൂജാതനായി
ആർക്കിടെക്റ്റ് ബിരുദ സമ്പാദനത്തിനു ശേഷം സിറിയക്ക് വെള്ളാപ്പള്ളി ആന്റ് അസോസിയേറ്റ്സ് എന്ന സ്ഥാപനം സ്വന്ത മായി ആരംഭിച്ചു. മരണം വരെയും അതിൻ്റെ മേൽനോട്ടം വളരെ ശുഷ്കാന്തി യോടെ അദ്ദേഹം നടത്തിപ്പോന്നു. കോട്ടയം രൂപതയിലെ നിരവധി സ്ഥാപനങ്ങളും ദേവാലയങ്ങളും അദ്ദേഹം രൂപകല്‌പന ചെയ്‌തിട്ടുണ്ട്. ജീവിതാന്ത്യംവരെയും കാരിത്താസിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ജീവാത്മാവായും പരമാ ത്മാവായും പ്രവർത്തിച്ചിട്ടുണ്ട്. മാർ തറയിൽ ബ്ലോക്ക്, മാർ മാക്കീൽ ബ്ലോക്ക്, കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ബിൽഡിംഗുകളുടെ നിർമ്മാണം അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
കടുതോടിൽ കെ.പി.മാത്യുവിൻ്റെയും കൊടിയന്തറ ഏലീശായുടെയും മകൾ ജിജിയാണ് സിറിയക്കിൻ്റെ ഭാര്യ.
മക്കൾ: ജോസ്, മാത്യു, മിനി, അലക്സ്, ലിസ, ടെസ.