കോട്ടയം പാറേൽ പ്രൊഫ. പി.എൽ സ്റ്റീഫന്റെയും, നീണ്ടൂർ തച്ചേട്ടു കുടുംബാം ഗമായ അന്നമ്മയുടെയും മൂത്ത മകനായി 1926 ലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോട്ടയം എം. ഡി. സെമിനാരി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പാളയംകോട്ട സെൻ്റ് സേവ്യേഴ്‌സ് കോളേ ജിൽ പ്രാരംഭകോളേജ് പഠനവും നിർവ്വ ഹിച്ച തോമസ് സ്റ്റീഫൻ തുടർന്ന് മദ്രാ സിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ മെഡിസിന് ചേർന്നു. 1952-ൽ അവിടെ നിന്നും പ്രശസ്‌തമായ രീതിയിൽ മെഡി ക്കൽ ബിരുദം നേടി.
മെഡിക്കൽ ബിരുദം നേടിയ ഉടനെ തന്നെ ഡോ.തോമസ് സ്റ്റീഫൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്യൂട്ടർ ആയി തൻ്റെ ഔദ്യോഗിക സേവനം ആരംഭിച്ചു. അനന്തരം വൈദ്യ ശാസ്ത്രരംഗത്ത് ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ലണ്ട നിൽനിന്ന് റേഡിയോളജിയിൽ (Radiondiangnosis) സ്പെഷ്യലൈസ് ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിവന്നു. തുടർന്ന് കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റേഡിയോളജി ഡിപ്പാർട്ടുമെന്റിൽ വിവിധ കാല യളവിൽ സേവനമനുഷ്‌ഠിച്ചു. അനന്തരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രമോഷൻ ട്രാൻസ്‌ഫർ ഉണ്ടായി. റേഡിയോളജി പ്രൊഫ സറായും പ്രസ്‌തുത വകുപ്പിൻ്റെ മേധാവിയായും അദ്ദേഹം അവിടെ സേവ നമനുഷ്‌ഠിച്ചു.
റേഡിയേഷൻ ഓങ്കോളജിയിലും സ്പെഷ്യലൈസ് ചെയ്‌ത ഡോ.തോ മസ് സ്റ്റീഫൻ തുടർന്ന് ഇംഗ്ലണ്ടിൽ N.H.S ൽ കൺസൾട്ടൻ്റായി ജോലിയിൽ പ്രവേശിച്ചു. ഈ ഒഴിവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ദേ ഹത്തിന്റെ പിൻഗാമിയായി വന്നത് R.C.C (Regional Cancer Centre) യുടെ ശില്പിയായ ഡോ. കൃഷ്ണൻ നായരായിരുന്നു. R.C.C യുടെ ശൈശവദശ യിൽ ഇന്റർവ്യൂ ബോർഡിൽ ഡോ. തോമസ് സ്റ്റീഫനും ഉണ്ടായിരുന്നു.
കുടുംബം: മൂവാറ്റുപുഴയ്ക്കടുത്ത വാരപ്പെട്ടിയിൽ കണ്ടോത്ത് ഷെവ. പ്രൊഫ. വി.ജെ. ജോസഫിൻ്റെ മകൾ ഏലമ്മയെ 1952ൽ അദ്ദേഹം വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് 3 പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. മക്കൾ ഡോ. സ്റ്റീഫൻ പാറേൽ തോമസ്, ജോവാനി പാറേൽ തോമസ്, എഞ്ചിനീ യർ ലൂക്ക് പാറേൽ, മീന ജോസഫ്.
1990 നവംബർ 10 ന് ഡോ. തോമസ് സ്റ്റീഫൻ അന്തരിച്ചു. കോട്ടയം ഇട യ്ക്കാട്ട് ഫൊറോനപള്ളിയിലെ കുടുംബകല്ലറയിൽ ആ ധന്യാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്നു.