ആകശാലയിൽ ചുമ്മാർസാർ(1922-1986)

ആകശാലയിൽ ചുമ്മാർസാർ(1922-1986)

പിറവം വി. രാജാക്കന്മാരുടെ പള്ളി ഇട വകക്കാരനാണ് ആകശാലയിൽ ചുമ്മാരു സാർ, മാതാപിതാക്കൾ ആകശാലയിൽ മത്തായിയും അറുനൂറ്റിമംഗലം തലവടി യിൽ മറിയവുമാണ്. ഇവരുടെ ആറുമക്ക ളിൽ അഞ്ചാമനാണു ചുമ്മാർ. അദ്ദേഹ ത്തിൻ്റെ മൂന്നു സഹോദരങ്ങളിൽ രണ്ടു പേർ പിറവത്തും ഒരാൾ ഉഴവൂരും താമസി ച്ചു. സഹോദരിമാരിൽ മൂത്തവളായ ഏലിയെ ഉഴവൂർ എള്ളങ്കിയിൽ ജോസഫ് വിവാഹം ചെയ്തു. പരേതനായ എക്സ് എം.എൽ.എ, ഇ.ജെ. ലൂക്കോസ് അവരുടെ മകനാണ്. രണ്ടാമത്തെ സഹോദരി അച്ചാമ്മയെ ഉഴവൂർ വട്ടാടിക്കുന്നേൽ കോരയും വിവാഹം കഴിച്ചു. ചുമ്മാ രിന്റെ വിദ്യാഭ്യാസം കിടങ്ങൂർ, കടുത്തുരുത്തി, തിരുഹൃദയക്കുന്ന് എന്നിവി ടങ്ങളിലായിരുന്നു. അന്തരിച്ച ഫാ. ജോൺ ആകശാലയിൽ അദ്ദേഹത്തിൻ് പിതൃസഹോദരനാണ്. മാർ തോമസ് തറയിൽ അദ്ദേഹത്തിന്റെ ഗുരുവായി രുന്നു. തന്മൂലം തറയിൽപ്പിതാവിൻ്റെ പ്രത്യേക വാത്സല്യം നേടാൻ ചുമ്മാ രിനു കഴിഞ്ഞു. ഇടവക സംബന്ധമായ കാര്യങ്ങൾക്ക് അരമനയിൽ പോകാൻ ചുമ്മാര് സാർ മുമ്പിലുണ്ടാകും. സ്‌കൂൾ ഫൈനൽ പരീക്ഷയിൽ പ്രശസ്ത വിജയം വരിച്ച ചുമ്മാർ റവന്യൂ വകുപ്പിൽ ഉദ്യോഗം സമ്പാദിച്ചു പടിപടിയായി ഉയർന്ന് തഹസീൽദാർ പദവിയിലെത്തി.

ചുമ്മാരുടെ ആദ്യഭാര്യ ഇടയ്ക്കാട്ട് ഇടവക ചെങ്ങളവൻ പോത്തന്റെ മകൾ ഏലിയാമ്മയായിരുന്നു. ഈ വിവാഹത്തിൽ ഇവർക്ക് ഫിൻസി, ആൻസി, ബാല്യത്തിൽ തന്നെ മരിച്ചു. ഏറെ താമസിയാതെ ഏലിയാമ്മയും മരിച്ചു. രണ്ടാം വിവാഹം പൈങ്ങളം ചെറുകരപ്പള്ളി ഇടവക വട്ടപ്പറമ്പിൽ കുടുംബ ത്തിൽനിന്നായിരുന്നു. ആ സ്ത്രീയും വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തി നുള്ളിൽ മരിച്ചു. പിറവം മുള്ളംകുഴിയിൽ ഉതുപ്പിൻ്റെ മകളും അദ്ധ്യാപിക യുമായ ഏലിക്കുട്ടിയെ മൂന്നാമതായി വിവാഹം ചെയ്തു‌. ഈ ദാമ്പത്യ ജീവിതം 26 വർഷം നീണ്ടുനിന്നു. അവർക്ക് ജസി, ലൗസി, ജാൻസി എന്നീ മൂന്നു പെൺമക്കൾ ജനിച്ചു. മക്കളെയെല്ലാം പഠിപ്പിച്ച് ഉന്നത ബിരുദധാരിക ളാക്കി. അവരെയെല്ലാം നല്ല കുടുംബങ്ങളിൽ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു. 1985ൽ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സ്വന്തം ഇടവകയുടെ വളർച്ചയ്ക്കുവേണ്ടിയും ചുമ്മാരുസാർ വളരെ യത്നിച്ചിട്ടുണ്ട്. ആ കൃതാർത്ഥ തയോടെയാണ് അദ്ദേഹം. 1986 ൽ ഇഹലോകവാസം വെടിഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *