മാതാപിതാക്കൾ: കൈപ്പുഴ തറയിൽ ജോസഫും മാന്തുരുത്തിയിൽ ചാച്ചിയും. അഭിവന്ദ്യ തറയിൽ പിതാവ് പിതൃസഹോദരൻ.
വിദ്യാഭ്യാസം
കോട്ടയം എസ്.എച്ച്. മൗണ്ട് ഹൈസ്‌കൂൾ, മദ്രാസ് ലയോള കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവി ടങ്ങളിൽ പഠിച്ചു.
1935 ജനുവരി 8 ന് അഡ്വ. ജോസഫ് വെള്ളാപ്പള്ളിയുടെ സീമന്ത പുത്രി നാൻസിയെ വിവാഹം ചെയ്തു.
മക്കൾ: ജോസ്, ജേക്കബ്, തോമസ്, അലക്സ്, സൈമൺ, ലളിത, രമ ണി, റീന. ആൺമക്കളും കുടുംബവും അമേരിക്ക, കാനഡ എന്നിവിടങ്ങ ളിൽ കഴിയുന്നു. മൂത്തപുത്രി ലളിത ഷെവ. അഡ്വ. ജോയി ജോസഫ് കൊടി യന്തറയുടെ ഭാര്യ. രമണി ബി.സി.എം. കോളേജ് റിട്ടയാർഡ് പ്രിൻസിപ്പൽ, ഡോ. ജോസഫ് കണിയാൻകുടിലിൻ്റെ ഭാര്യ. റീന ബി.സി.എം. കോളേജ് പ്രൊഫസർ, കോട്ടയത്ത് മംഗലത്തേട്ട് വീട്ടിൽ തോമസ് ജോണിൻ്റെ ഭാര്യ.
അഡ്വ. ജയിംസ് കുറച്ചുനാൾ ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലെ കോടതികളിൽ പ്രാക്‌ടീസ് ചെയ്‌തു. 1952 ൽ ഏറ്റുമാനൂർ നിയോജകമണ്ഡ ലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു. 1944-ൽ ബാങ്കിംഗ് ബിസിനസിലേക്ക് പ്രവേശിച്ചു. ഈസ്റ്റേൻ മിഡ്‌ലാൻഡ് ബാങ്കിന്റെ ജനറൽ മാനേജരായി. പിന്നീട് അത് കാനറാബാങ്കിൽ ലയിപ്പിച്ചു. അതിന്റെ മാനേജർ ആയിരിക്കെ 1976-ൽ അദ്ദേഹം റിട്ടയർ ചെയ്തു.
ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പ്രൊഫ. വി.ജെ. ജോസഫിനോടും മോൺ. സിറിയക് മറ്റത്തിലിനോടും ഫാ. മാത്യു ചെറുശ്ശേരിയോടും ചേർന്നു നിന്നുകൊണ്ട് സമുദായത്തിൻ്റെ പ്രഥമ മലബാർ കോളനൈസേഷനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു. 1993 മെയ് 6-ാം തീയതി അദ്ദേഹം 77-ാം വയസിൽ അന്തരിച്ചു.