മൂലക്കാട്ട് ജോൺസാർ (1914-2010)

മൂലക്കാട്ട് ജോൺസാർ (1914-2010)

കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരുമേനിയുടെ പിതാവാണ് യശഃശരീര നായ ടി.എം. ഉലഹന്നാൻ മൂലക്കാട്ട്.

കോട്ടയം ജില്ലയിലെ കർഷകഗ്രാമമായ ഉഴവൂർ ഇടവകയിൽ കുടക്കച്ചിറ മൂലക്കാട്ട് ഭവനത്തിൽ തൊമ്മൻ മത്തായിയുടെയും, കാട്ടാമ്പാക്ക് നാഗമറ്റത്തിൽ ഏലിയുടെയും ഏഴാമത്തെ പുത്രനായ ടി.എം. ഉലഹന്നാൻ എന്ന ജോൺ 1914 ഏപ്രിൽ 28ന് ഭൂജാത നായി.

കേവലം ഒരു കുഗ്രാമം മാത്രമായിരുന്ന അന്നത്തെ ഉഴവൂരിനെ ഒരു സമ്പന്ന ഗ്രാമ മാക്കി മാറ്റുന്നതിലും, ഉഴവൂരിൻ്റെ ജീവനാ ഡിയായി പിൽക്കാലത്ത് മാറിയ സെൻ്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപിക്കു ന്നതിലും ‘നാട്ടുകാരുടെ ജോൺ സാർ’ നല്‌കിയ സേവനങ്ങൾ വരുംതല മുറ നന്ദിപൂർവ്വം സ്‌മരിക്കേണ്ടതുണ്ട്.

കുഞ്ഞുതൊമ്മൻ, കുര്യൻ, ജോസഫ്, കുഞ്ഞുമത്തായി, ചാക്കോ, എസ് പ്പാൻ എന്നീ ആറു സഹോദരന്മാരും ഏലി, അന്നമ്മ എന്നീ രണ്ടു സഹേ രികളുമാണ് ജോൺ സാറിനുണ്ടായിരുന്നത്. ഇതിൽ അന്നമ്മ മാത്രം ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ.

വിവാഹം

മുപ്പത്തിമൂന്നാമത്തെ വയസ്സിൽ 1947 ഫെബ്രുവരി 11-ാം തിയതിയായ രുന്നു ജോൺസാറിൻ്റെ വിവാഹം. ഉഴവൂർ കൈപാറേട്ട് കുരുവിള-മറിയ് ദമ്പതികളുടെ മകളും പിന്നീട് അധ്യാപികയുമായ അന്നമ്മയായിരുന്നു വ്യ മൂലക്കാട്ടിൽ കുടുംബത്തിന് പില്ക്കാലത്തുണ്ടായ അത്യുന്നതിയുടെ ചരിത്ര പരിശോധിച്ചാൽ ഈ ദാമ്പത്യത്തിലൂടെ ഒരു ദൈവഹിതം നിറവേറ്റപ്പെട. യായിരുന്നു എന്നു കാണാം.

സൈനികൻ, അധ്യാപകൻ, കോടതി ഉദ്യോഗസ്ഥൻ എന്നിങ്ങനെ വ്യര സ്‌തതലങ്ങളിലാണ് ജോൺസാർ തൻ്റെ ഔദ്യാഗിക ജീവിതം നിർവ്വഹി ത്. തികഞ്ഞ കർത്തവ്യ ബോധത്തോടെ ആത്മാർത്ഥമായി തൻ്റെ ജോല കാര്യങ്ങളിൽ മുഴുകുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഔദ്യോഗിക ജീവി ത്തിൽനിന്നു വിരമിച്ചതിനുശേഷം പള്ളിക്കാര്യങ്ങളിലും സാമൂഹ്യസേവ രംഗങ്ങളിലും കൂടുതൽ നിഷ്ക്കർഷയോടെ അദ്ദേഹം ഇടപെട്ടു. പല സംവ ടനകളിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ജോൺസാർ.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് സ്ഥാപനവും ജോൺസാറിന്റെ ജീവ തവുമായി അഭേദ്യമായ ബന്ധം ഉണ്ട്. 1955-ൽ മാർ തോമസ് തറയിൽ തിന മേനി ബിഷപ് ചൂളപ്പറമ്പിൽ മെമ്മോറിയൽ വനിതാകോളേജ് കോട്ടയത്ത സ്ഥാപിച്ചു. അനേകായിരം പെൺകുട്ടികൾ B.C.M വിദ്യാഭ്യാസാനന്ത ലോകത്തിന്റെ നാനാഭാഗത്ത് ജോലി സമ്പാദിക്കുകയും തദ്വാരാ അവരുള കുടുംബങ്ങൾ സാമ്പത്തികമായി ഉയരുകയും ചെയ്‌തിട്ടുണ്ട്. അതേസമയ ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ അന്നു ക വായിരുന്നു. സാമ്പത്തികശേഷിയുള്ള കുട്ടികൾ പാലായിലും മൂവാറ്റുപു യിലും പോയി ഉന്നത വിദ്യാഭ്യാസം നേടിയപ്പോൾ സാധുക്കളായ വിദ്യാർത്ഥ കൾക്ക് ഇതൊരു വിദൂര സ്വപ്‌നമായിരുന്നു. 1964-ൽ ഉഴവൂരിൽ ഒരു കോള എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിൽ ക്രാന്തദർശിയായ ജോൺസ റിനും ഉറ്റ സുഹൃത്തായ ഇലവുങ്കൽ ജോസഫ് സാറിനും സമാനചിന്താ തിക്കാരായ ഇടവകാംഗങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്.

സന്താനങ്ങളെക്കൊണ്ടും കുടുംബബന്ധങ്ങൾകൊണ്ടും അതിവിപുലവ സമ്പന്നവുമായ മൂലക്കാട്ട് കുടുംബം കാലാകാലങ്ങളായി പുലർത്തിപ്പേ രുന്ന സന്തുഷ്ടവും സമാധാനപൂർണ്ണവുമായ ജീവിത വിജയത്തിന് വ കാട്ടി ആയത് കുടുംബനാഥനായ ജോൺസാറ് തന്നെയാണ്.

മക്കൾ: ജോൺസാർ-അന്നമ്മ ദമ്പതികൾക്ക് 9 മക്കളെ ദൈവം നൽക മൂത്തവൾ എലിസബത്ത്, ക്നാനായ സമുദായത്തിലെ ആദ്യത്തെ വനിത ലോയർ കൂടിയാണ്. രണ്ടാമത്തെ സന്താനമാണ് കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാർ മാത്യു മൂലക്കാട്ട് തിരുമേനി. മറ്റ് മക്കൾ: സി. സൗമ്യ എസ്.എൻ.ഡി (കെനിയ) സി. അനിജ എസ്.വി.എം. (കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സ‌സിംഗ് സൂപ്പർവൈസർ), ലൂസി (ഹൂസ്റ്റൺ), പരേതനായ സിറിയക്ക് ജോൺ, ഡോ. ജോ എം. ജോൺ (അമേരിക്ക), സിസിമോൾ (ചിക്കാഗോ), പരേതയായ ടെസിമോൾ,

ജോൺസാർ 2010 ഫെബ്രുവരി 4-ാം തിയതി കർത്താവിൽ നിദ്രപ്രാപി ച്ചു. ഉഴവൂർ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ വൻ ജനാവലി യുടെയും നിരവധി സഭാ പിതാക്കന്മാരുടെയും സാന്നിദ്ധ്യത്തിൽ അദ്ദേഹ ത്തിൻ്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *