തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

തൊമ്മൻ ലൂക്കാ മരങ്ങോട്ടിൽ (1912-1998)

മാർഗ്ഗംകളി ആചാര്യൻ എന്ന അപരനാ മത്തിൽ അറിയപ്പെടുന്ന മരങ്ങാട്ടിൽ തൊമ്മൻ ലൂക്ക മാക്കീലായ മരങ്ങാട്ടിൽ ശ്രീ. തൊമ്മന്റെയും ശ്രീമതി അച്ചാമ്മയു ടെയും മകനായി 1912-ൽ ഭൂജാതനായി.

മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിൽ എട്ടാം ക്ലാസ്സുവരെ അധ്യയനം നടത്തി. പ്രതികൂല സാഹചര്യം തുടർ പഠനത്തിന് വിഘ്നം സൃഷ്‌ടിച്ചു. തുടർന്ന് നീണ്ടൂർ കര യിലെ ഈന്തുംമൂട്ടിൽ കൊച്ചേപ്പാശാ ന്റെയും കുട്ടിയാശാൻറെയും ശിഷ്യത്വം സ്വീകരിച്ച് മാർഗ്ഗം കളിയും പരിചമുട്ടുക ളിയും അഭ്യസിച്ചു.

മാർഗ്ഗം കളിയിലും പരിചമുട്ടുകളിയിലും അവഗാഹം നേടിയ ഈ ആചാര്യൻ തൻറെ ഉള്ളിൽ ആവിർഭവിച്ച പുരോഗമനാശയങ്ങളെ മറ്റുള്ളവ രുമായി പങ്കുവയ്ക്കുവാൻ സമയം കണ്ടെത്തി. ഓണംതുരുത്ത്, കുമരകം ചേർപ്പുങ്കൽ, ചാമക്കാല, കുറുമുള്ളൂർ അറുനൂറ്റിമംഗലം, കടുത്തുരുത്തി, ഉഴ വൂർ, നട്ടാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരമറ്റം, തൃശൂരിലെ ആനന്ദപുരം, കോത മംഗലം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാർഗ്ഗംകളി ഗ്രൂപ്പിനെ പരിശീലി പ്പിച്ച് അരങ്ങത്ത് നിറുത്തുവാൻ സാദ്ധ്യമായി.

പ്രകൃത്യാ ശാന്തശീലനും, സുസ്മേര വദനനുമായ ആശാൻ അഭിനയ രംഗത്ത് കാട്ടിയിരുന്ന പ്രകടനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതായി രുന്നു. മദ്യപാനം നടത്താതിരുന്നതാണ് ഈ രംഗത്ത് ഏറെ പ്രവർത്തിക്കു വാൻ തനിക്ക് സാദ്ധ്യമായതെന്ന് ആശാൻ പ്രസ്‌താവിക്കുമായിരുന്നു.

41 ലൂക്കാശാൻ മുന്നിട്ടു പ്രവർത്തിച്ചതിൻ്റെ ഫലമായാണ് കുറുമുള്ളൂരിലെ എ.വി.ജി.എ. പബ്ളിക് ലൈബ്രറി & റീഡിംഗ് റൂം. 1959-ൽ ഇത് യാഥാർത്ഥ്യ മായി. ലൈബ്രറിക്കുവേണ്ടി കെട്ടിടം പണിയുന്നതിന് ആവശ്യമായ സ്ഥലം ദാനം ചെയ്യുവാനും ഈ ഉദാരമതി മറന്നില്ല.

ഉഴവൂർ കരയിൽ വെട്ടത്തുകണ്ടത്തിൽ ലൂക്ക-കുഞ്ഞന്നാമ്മ മകൾ അന്ന മ്മയാണ് ലൂക്കയുടെ ഭാര്യ. സ്വന്തം കുടുംബത്തോടും ജന്മനാടിനോടും സമൂ ഹത്തോടും സമുദായത്തോടുമുള്ള കടമ നിർവ്വഹിച്ച് ജീവിച്ച ലൂക്കാശാൻ 31-1-1998-ൽ ഇഹലോകവാസം വെടിഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *