ധന്യമായ ജീവിതത്തിലൂടെ സമുദായത്തിൽ മായാത്ത മരണ നില നിറുത്തിയ രണ്ടു വ്യക്തികളാണ് ജയിംസ് വെള്ളാപ്പള്ളിയും അന്നമ്മ വെള്ളാപ്പള്ളിയും. നിരാലംബരായ നിരവധി പേർക്ക് ഇവർ ജീവിതത്തിലുടനീളം താങ്ങും തണലുമായിരുന്നു.
ജയിംസ് വെള്ളാപ്പള്ളി (ജിമ്മി)
പ്രഗത്ഭനായ അഡ്വക്കറ്റ് ജോസഫ് വെള്ളാപ്പള്ളിയുടെയും കൈപ്പുഴ കണ്ടാരപ്പള്ളിൽ മറിയാമ്മയുടെയും സീമന്ത പുത്രനായി 1911 ജൂലൈ മാസ ത്തിൽ ജയിംസ് (ജിമ്മി) ജനിച്ചു. നട്ടാശ്ശേരി സെക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്കൂ ളിലും തുടർന്ന് മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേജിലും പഠനം നടത്തി. വിദ്യാഭ്യാസാനന്തരം കൊച്ചിയിലെ ബ്രിട്ടീഷ് കമ്പനിയായിരുന്ന ആസ്പിനോൾ ആൻഡ് കമ്പനിയിൽ ആദ്യത്തെ ഇൻഡ്യൻ ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് കോട്ടയത്ത് സിൻഡിക്കേറ്റ് മോട്ടോർ ട്രാൻസ്പോർട്ട് കമ്പനിയിൽ മാനേജിംഗ് ഡയറക്‌ടറായി. തുടർന്ന് ആനമല റോപ്‌വേ കമ്പനിയുടെ മാനേജരായും ജോലി ചെയ്‌തു. ഈ ഔദ്യോഗിക സ്ഥാനങ്ങളിലെല്ലാം ഇരുന്ന് അദ്ദേഹം നിരവധിപേർക്ക് ജോലി സംബന്ധ മായ സഹായങ്ങൾ ചെയ്‌തുകൊടുത്തിട്ടുണ്ട്.
ജിമ്മിയും കാരിത്താസ് ആശുപത്രിയും
ഇന്ന് അതിപ്രശസ്‌തമായ നിലയിൽ പ്രവർത്തിക്കുന്ന കാരിത്താസ് ആശു പത്രിയുടെ ആരംഭകാലത്ത് വെള്ളാപ്പള്ളി കുടുംബം നല്കിയ സംഭാവന കൾ അവിസ്‌മരണീയമാണ്. ജിമ്മിയുടെ താത്‌പര്യമനുസരിച്ച് അദ്ദേഹ ത്തിൻറെ സഹോദരന്മാരായ തോമസ് വെള്ളാപ്പള്ളി, സിറിയക് വെള്ളാപ്പള്ളി എന്നിവരും ചേർന്ന് സൗമനസ്യപൂർവ്വം സംഭാവനയായി നല്‌കിയ ആറ് ഏക്കർ സ്ഥലത്താണ് 1952-53 കാലഘട്ടത്തിൽ ആശുപത്രി ആരംഭിച്ചത്. 1953ൽ അഭിവന്ദ്യ തറയിൽ പിതാവിൻ്റെ സാന്നിദ്ധ്യത്തിൽ കാർഡിനൽ ടിസ റാങ്ങ് തിരുമേനി ശിലാസ്ഥാപനം നിർവഹിച്ച ഈ ആശുപത്രിയുടെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് പ്രവർത്തനം ത്വരിതഗതിയിൽ പൂർത്തീകരിക്കാൻ ജിമ്മി അക്ഷീണയത്നം തന്നെ ചെയ്തു.
തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ജിമ്മി വിൻസെൻ്റ് ഡിപോൾ പോലെയുള്ള ഭക്തസംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജിമ്മിയും ഭാര്യ അന്നമ്മയും വിശുദ്ധനാടുകൾ ഉൾപ്പെടെ ലോകത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ട്.
ജിമ്മിക്ക് മൂന്നു സഹോദരന്മാരും അഞ്ചു സഹോദരിമാരുമാണുള്ളത്. സന്താന ഭാഗ്യം മാത്രം ഉണ്ടായില്ല. എങ്കിലും ആ കുറവു കണക്കാക്കാതെ ഈ ദമ്പതികൾ എല്ലാവരെയും സഹോദരങ്ങളെപ്പോലെ സ്നേഹിച്ചിരുന്നു. 1987 ഡിസംബർ 22 ന് ജയിംസ് ഇഹലോകവാസം വെടിഞ്ഞു.
മിസ്സിസ് അന്നമ്മ ജെ വെള്ളാപ്പള്ളി
അന്നമ്മ വെള്ളാപ്പള്ളി കോട്ടയത്ത് പ്രമുഖ അഭിഭാഷകനായിരുന്ന തോമസ് മാക്കീലിൻ്റെയും പന്നിവേലിൽ മറിയാമ്മയുടെയും സീമന്തപുത്രി യായി ജനിച്ചു. ദൈവദാസൻ മാക്കീൽപ്പിതാവിൻ്റെ സഹോദരപൗത്രി എന്ന നിലയിൽ തികഞ്ഞ ആദ്ധ്യാത്മിക പാരമ്പര്യത്തിൽ വളർന്നു. അഡ്വക്കറ്റ് ജോസഫ് വെള്ളാപ്പള്ളിയുടെ സീമന്തപുത്രൻ ജെയിംസ് വെള്ളാപ്പള്ളിയു മായുള്ള വിവാഹത്തെത്തുടർന്ന് ഇരുവരും പേരൂരിലുള്ള മന്നാമലയിലെ ഭവ നത്തിൽ താമസിച്ച് കുടുംബകാര്യങ്ങളിലും സാമൂഹ്യ സേവനത്തിലും വ്യാപൃതരായിക്കഴിഞ്ഞു.
വിദേശയാത്രകൾ
അന്നമ്മ ഭർത്താവുമൊന്നിച്ച് ധാരാളം വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. ആ യാത്രാനുഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ‘ഞങ്ങൾ യൂറോപ്പിലൂടെ’ എന്ന പ്രസിദ്ധമായ യാത്രാ വിവരണഗ്രന്ഥം രചിച്ചത്. ലളിതമായ ഭാഷയിൽ രചി ക്കപ്പെട്ട ഈ കൃതി മലയാളത്തിലെ യാത്രാ വിവരണങ്ങളുടെ പട്ടികയിൽ പ്രമുഖ സ്ഥാനം തന്നെ നേടിയിട്ടുണ്ട്. 1971ൽ അമേരിക്കാ, വിശുദ്ധനാടു കൾ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവ സന്ദർശിച്ചശേഷം എഴുതിയ ‘ഞങ്ങളുടെ ലോകപര്യടനം’ എന്ന ഗ്രന്ഥവും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു.
വനിത, മനോരാജ്യം, വനിതാരാമം, അപ്‌നാദേശ് തുടങ്ങിയ പ്രസിദ്ധീക രണങ്ങളിലെല്ലാം അവർ ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാരി ത്താസ് ആശുപത്രിയുടെ വളർച്ചയിൽ അന്നമ്മ നിർണ്ണായകമായ പങ്കുവ ഹിച്ചിട്ടുണ്ട്. ലീജിയൻ ഓഫ് മേരി തുടങ്ങിയ ഭക്ത സംഘടനകളിൽ സജീ വമായി പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്‌തിരുന്നു. അന്നമ്മയ്ക്ക് നാലു സഹോദരന്മാരും മൂന്നു സഹോദരിമാരുമാണുള്ളത്. 1980 മാർച്ച് 7-ാം തീയതി പെട്ടെന്നുണ്ടായ ഒരു ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതയായി.