മാതാപിതാക്കൾ: കടുത്തുരുത്തി പന്നിവേ ലിൽ ചാക്കോയും കോച്ചേരിൽ കൊച്ച ന്നായും.
സഹോദരങ്ങൾ: പി.സി. ജോസഫ്, പി.സി. മാത്യു എന്നിവരും കൂടാതെ മറിയാമ്മ മാക്കീൽ, നൈത്തി പതിയിൽ, മലയിൽ അച്ചു, വെട്ടിക്കൽ ഏലിയാമ്മ, കൂപ്ലി ക്കാട്ട് കുഞ്ഞന്ന, വെള്ളാപ്പള്ളി അച്ചാ മ്മ എന്നീ സഹോദരിമാരും.
മക്കൾ: പരേതരായ ഫാ. ഫിലിപ്പ്, ബ്രദർ ജയിംസ് എന്നിവരും പ്രൊഫ. കുര്യൻ ലൂക്കോസ്, ആനി കല്ലേലിമണ്ണിൽ, മാർട്ടിന് താഴത്ത്, എൽസമ്മ തേക്കും തറ, ലിസ്സി കറുത്തേടത്ത്, ജോമോൾ തെക്കനാട്ട് എന്നീ പെൺമക്കളും.
വിവാഹം: 1936-ൽ. കരിപ്പാടം കണിയാർകുന്നേൽ കുര്യൻ നൈത്തി ദമ്പ തികളുടെ ഏകപുത്രി മേരിയാണ് ഭാര്യ.
കേരള കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് ക്നാനായ സമുദായത്തിന് വിലപ്പെട്ട സേവനങ്ങൾ നൽകിയ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ തന്റേ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പ്രമുഖ വ്യക്തിയായി രുന്നു പി.സി. ലൂക്കോസ് പന്നിവേലിൽ. ക്നനാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡൻ്റ്, കോട്ടയം രൂപതാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി. മെമ്പർ, കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റ്,
ഖാദി ബോർഡ് മെമ്പർ തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ലൂക്കോ സിന് പേപ്പൽ ബഹുമതി നൽകി ആദരിക്കുകയുണ്ടായിട്ടുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസം കോട്ടയം എസ്.എച്ച്. മൗണ്ട് സ്കൂളിൽ പൂർത്തിയാക്കി. പത്രമാസികകളിൽ എഴുതുമായിരുന്നു. ആഫ്രിക്കയിൽ ടാങ്ക നിക്കായിൽ കുറേക്കാലം ജോലിചെയ്തു. ചേർത്തല കയർ ഫാക്ടറിയിലും ഡാറാസ്മെയിൽ കമ്പനിയിലും ഉദ്യോഗം വഹിച്ചിട്ടുണ്ട്. ഡി.സി.എം. ഫാക്ടറിയിൽ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ജീവിതത്തിനുശേഷം തന്റെ പ്രവർത്തനം കോട്ടയം രൂപതയിൽ കേന്ദ്രീകരിച്ചു. രൂപതയിലെ എല്ലാ സംഘടനകളുടെയും കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റായി അദ്ദേഹം തെരഞ്ഞെ ടുക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് കുന്നശ്ശേരി പിതാവിൻ്റെ മെത്രാഭിഷേ കവും തറയിൽ പിതാവിൻ്റെ മെത്രാഭിഷേക രജത ജൂബിലിയും നടന്നത് ഈ ചടങ്ങുകളിലെല്ലാം പി.സി. ലൂക്കോസ് നേതൃസ്ഥാനം വഹിച്ചിരുന്നു 1997 ഓഗസ്റ്റ് 23-ന് അന്ത്യകൂദാശകൾ സ്വീകരിച്ച് സമുദായ സ്നേഹിയുട ജനനേതാവുമായ സ്മര്യപുരുഷൻ കർത്താവിൽ നിദ്ര പ്രാപിച്ചു.