മാതാപിതാക്കൾ: കടുതോടിൽ പോത്തനും കുപ്ലിക്കാട്ട് അന്നമ്മയും. സഹോദരങ്ങൾ: കെ.പി. തോമസ്, കെ.പി. സിറിയക്, കെ.പി. ജോസഫ്, കെ.പി. ജോൺ, മേജർ കെ.പി. ഫിലിപ്പ്, മേരി ചാക്കോ, പച്ചിക്കര, പ്രൊഫ. അന്നമ്മ പോത്തൻ.
ഭാര്യ: കുമരകം കൊടിയന്തറ പോത്തൻ മകൾ ഏലീശ്വാ.
മക്കൾ: ഫിലിപ്പ് മാത്യു (പോത്തച്ചൻ), തോമസ് മാത്യു, ജിജി സിറിയക് വെള്ളാപ്പള്ളി, ബീനാ ജോപ്പൻ വെള്ളാ പ്പള്ളി, ലൈല നെടിയുഴത്തിൽ, സുജ ജേക്കബ് കൂട്ടോത്തറ.
ശ്രീ. മാത്യു മദ്രാസ് സർവ്വകലാശാലയിൽ നിന്നും ലക്‌നൗ സർവ്വകലാ ശാലയിൽനിന്നും എം.എ., ബി.എൽ. ബിരുദങ്ങൾ നേടി. കുറച്ചുനാൾ കോട്ട യത്ത് പ്രാക്ടീസ് ചെയ്തു. തിരുവിതാംകൂറിൽ എക്സൈസ് വകുപ്പിൽ ഉയർന്ന ഉദ്യോഗസ്ഥനായി. ഉദ്യോഗം വേണ്ടെന്നുവച്ച് ബാങ്കിംഗ് രംഗ ത്തേയ്ക്ക് തിരിഞ്ഞു. ഓറിയൻ്റ് സെൻട്രൽ ബാങ്ക് തുടങ്ങി. അത് ഞൊടി യിടയിൽ വളർന്നു. പിന്നെ കോട്ടയം ബാങ്കുമായി ലയിപ്പിച്ചു. സംസ്ഥാന ത്താകെ 60 ൽ പരം ബ്രാഞ്ചുകൾ ഉണ്ടായി. എസ്.എസ്.എൽ.സി. പാസായ നമ്മുടെ നിരവധി യുവാക്കൾക്ക് ജോലി നൽകി. അവസാനം ദേശീയ ബാങ്കായ എസ്.ബി.ടി. യിൽ ലയിപ്പിച്ചു.
പിന്നീട് അദ്ദേഹം റബർ വ്യവസായരംഗത്തേയ്ക്ക് തിരിഞ്ഞു. പയനി യർ റബേഴ്‌സ്, സൂപ്പർ ഫോം എന്നിവ സ്ഥാപിച്ചു. അവയ്ക്കും വിജയം നേടി. പ്രായാധിക്യത്താൽ വ്യവസായരംഗത്തുനിന്ന് പിന്മാറി. മകൻ പോത്ത ച്ചൻ അതിവിദഗ്ദ്ധനായ ആർട്ടിടെക്‌ട് ആയിരുന്നു. 53-ാം വയസിൽ പോത്ത ച്ചൻ നിര്യാതനായി.
ശ്രീ. മാത്യു ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. എ.കെ.സി.സി. സംഘടനയിലും പ്രവർത്തി ച്ചിട്ടുണ്ട്. ധിഷണാശാലിയായ അദ്ദേഹത്തെ ഏവരും ബഹുമാനിച്ചു. സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചില്ലെങ്കിലും അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. മുൻ മന്ത്രി പി.റ്റി. ചാക്കോയുടെ ഉറ്റമിത്രമായിരുന്നു. കടുതോടി സഹോദരങ്ങളെല്ലാം തന്നെ പ്രശസ്‌തരായിരുന്നു. വാർദ്ധക്യകാലത്ത് വിശാ ന്തജീവിതം നയിച്ചു. 86-ാം വയസിൽ (1985-ൽ) ഈ മഹാനുഭാവൻ കാലയവനികയ്ക്കു പിന്നിൽ മറഞ്ഞു.