കോട്ടയം ഇടയ്ക്കാട്ട് ഇടവകാംഗവും കോട്ടയം ഗുഡ്ഷെപ്പേർഡ് സ്‌കൂളിന്റെയും നട്ടാശ്ശേരി സെൻ്റ് മാത്യൂസ് സ്‌കൂളി ന്റെയും ഹെഡ്‌മാസ്റ്ററായിരുന്ന പാറേൽ ലൂക്കോസ് സാറിൻ്റെയും നീറിക്കാട് സെന്റ് മേരീസ് ഇടവക മണ്ണൂർ കുടുംബാംഗമായി രുന്ന ഏലിയാമ്മയുടെയും മൂത്തമകളായി മറിയാമ്മ 1906 ഏപ്രിൽ 26 ന് പാറേൽ കുടുംബത്തിൽ ജനിച്ചു. പ്രൊഫ. പി. എൽ സ്റ്റീഫൻ പാറേൽ, പി.എൽ.ജോസഫ് പാറേൽ എന്നിവർ സഹോദരന്മാരും അച്ചാമ്മ തോമസ് പിള്ളവീട്ടിൽ സഹോദ രിയുമായിരുന്നു.
പുരാതന കുടുംബത്തിൽ ജനിച്ച മറിയാമ്മ കോട്ടയം ബേക്കർ മെമ്മേ റിയൽ ഹൈസ്‌കുളിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. കുടെ നാൾ കോട്ടയം സെൻ്റ് ആൻസ് ഹൈസ്‌കൂളിൽ അദ്ധ്യാപികയായി ജോല ചെയ്തു. പ്രശസ്ത അഭിഭാഷകനായ അഡ്വ. ജോസഫ് മാളിയേക്കർ മറിയാമ്മയെ വിവാഹം ചെയ്‌തു. അവരുടെ ദാമ്പത്യ വല്ലരിയിൽ എട്ടു സന്ത നങ്ങൾ ജാതരായി. അവർ തോമസ് മാളിയേക്കൽ, റോബർട്ട്, ജോസഫ് ഡോ. സ്റ്റീഫൻ, ഡോ. ജൂബിൾ, എത്സമ്മ, മേയമ്മ, ലീനാ എന്നിവരാണ് വിദ്യാസമ്പന്നരായ ഇവരെല്ലാവരും ഉന്നതനിലയിൽ കഴിയുന്നു.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ പേരിലുള്ള ഭക്ത സംഘടനയായ ലീജ യൻ ഓഫ് മേരിയുടെ പ്രവർത്തനം കോട്ടയം രൂപതയിൽ ആരംഭിക്കാൻ പരിശ്രമിക്കുകയും അതിൻ്റെ സ്ഥാപക പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തു.
ദീർഘായുസും സമ്പത്തും സന്താന ഭാഗ്യവുംകൊണ്ട് അനുഗ്രഹീത യായ മറിയാമ്മ കോട്ടയം അതിരൂപതയിൽ ഏറെ ആദരിക്കപ്പെടുന്ന ഒര മഹതിയായിരുന്നു. മറിയാമ്മയുടെ സഭാ സേവനങ്ങൾക്ക് അംഗീകാരമായ ‘പ്രോ എക്ളേസിയാ എത്ത് പൊന്തിഫിച്ചേ’ എന്ന ബഹുമതി നൽക പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ മറിയാമ്മയെ ആദരിച്ചു. 1992 ഡിസംബർ 23ന് ആ മഹതി കർത്താവിൽ നിദ്ര പ്രാപിച്ചു.