ശ്രീ. മാത്യു ചെമ്മലക്കുഴി ഞീഴൂർ നിവാസികൾക്കെല്ലാം പ്രിയങ്കരനും ആദര ണീയനുമായിരുന്നു. തികഞ്ഞ ദൈവവിശ്വാ സിയായിരുന്ന മാത്യു സ്വന്തം കുടുംബ ത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി മറുനാ ട്ടിൽ പോയി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്തു. തിരികെ നാട്ടിലെത്തി 25 വർഷ ത്തോളം വിശ്രമജീവിതം നയിച്ചു.
അദ്ദേഹം 1904-ൽ ഞീഴൂർ കരയിൽ ചെമ്മലക്കുഴി ഇട്ടിയവിരാ-ഏലിയാമ്മ ദമ്പ തികളുടെ ഏറ്റവും ഇളയമകനായി ജനി ച്ചു. കുറവിലങ്ങാട്, മാന്നാനം, കല്ലിശ്ശേരി എന്നിവിടങ്ങളിൽ പഠിച്ച് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹ ത്തിന്റെ ഭാര്യ ഞീഴൂർ ആഫ്രിക്കാ കുര്യന്റെ രണ്ടാമത്തെ സഹോദരിയാണ്. ക്നാനായ സമുദായത്തിൽനിന്ന് ആദ്യമായി ഈസ്റ്റ് ആഫ്രിക്കയിൽ പോയി ജോലി നേടിയെടുത്ത വ്യക്തിയാണ് ശ്രീ. കുര്യൻ. അവിടെ അടിസ്ഥാനമു റപ്പിച്ച കുര്യൻ പിന്നീട് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അന്നാട്ടി ലേക്കു കൊണ്ടുപോയി. അക്കൂട്ടത്തിൽ മാത്യുവും ഉൾപ്പെട്ടിരുന്നു. അദ്ദേഹം ജോലി ചെയ്തത് ഡാർ എസ് സലാം എന്ന ദേശത്തായിരുന്നു. ഇന്ന് അതിന്റെ പേര് ടാൻസാനിയ എന്നാണ്. ഈസ്റ്റ് ആഫ്രിക്കൻ റെയിൽവേ യിൽ ഒരു നല്ല ജോലി സമ്പാദിക്കാൻ മാത്യുവിനു കഴിഞ്ഞു. 1933ൽ ജോലി നിറുത്തി അദ്ദേഹം നാട്ടിലേക്കു തിരിച്ചുപോന്നു.
ഏറെ താമസിയാതെ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. തന്മൂലം അദ്ദേഹം വീണ്ടും ഈസ്റ്റ് ആഫ്രിക്കയിലേക്കുപോയി. ബ്രിട്ടീഷ് ആർമിയിൽ ചേർന്നു. 60 വയസുവരെ അവിടെ സേവനം ചെയ്തു. അതിനുശേഷം ജന്മ നാട്ടിലേക്കു തിരിച്ചുപോന്നു. മാത്യുവിന് ഒരു പുത്രിയും മൂന്നു പുത്രന്മാരും ഉൾപ്പെടെ നാലു സന്താനങ്ങളെ ദൈവം നല്‌കി. അവരെയെല്ലാം നല്ല നില യിൽ എത്തിക്കാൻ മാത്യുവിനു കഴിഞ്ഞു. 1989ൽ ഹൃദയാഘാതം മൂലം 85-ാം വയസിൽ അദ്ദേഹം അന്തരിച്ചു.