കറ്റോട് അടിച്ചിപ്പുറത്ത് ചാണ്ടിയുടെ ഇളയ മകനായ മത്തായി 1903 മാർച്ച് 14ന് ജനിച്ചു. അദ്ദേഹത്തിന് 5 വയസ്സുള്ളപ്പോൾ പിതാവും 16 വയസ്സുള്ളപ്പോൾ മാതാവും മരിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കരയിൽ അക്കാലത്തു നടത്തിയി രുന്ന ഹോമിയോപ്പതി സ്ഥാപനത്തിൽ ചേർന്ന് ഹോമിയോ ചികിത്സാരീതി പഠിച്ചു. ഇരവിപേരൂർ പുളിക്കാവിൽ പുന്നൂസ്-അ ന്നമ്മ ദമ്പതികളുടെ മകളായ ഭാര്യ അന്നമ്മ സർക്കാർ സ്‌കൂൾ അധ്യാപിക ആയിരുന്നു.
ഹോമിയോ ചികിത്സാരീതിയിൽ ദീർഘ കാലം വൈദ്യ ശുശ്രൂഷചെയ്‌ത ഡോ.മത്താ യിയുടെ സേവനം ആദ്യകാലത്ത് കവിയൂർ, ഇരവിപേരൂർ പ്രദേശത്തും പിന്നീട് തിരുവല്ല ടൗണിലുമായിരുന്നു. 40 വർ ക്കാലം ഈ രംഗത്തു പ്രവർത്തിച്ചു.
അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിൻ്റെ ശ്രമഫലമായി അന്ത്യോക്ക്യ ആരാധനക്രമം 1921ൽ അനുവദിച്ചു. പ്രതീക്ഷിച്ചതുപോലെ ഒന്നിച്ചുള്ള പു മൈക്യം നടന്നില്ല. താൽപര്യമുള്ളവരെ കറ്റോട്, ചെങ്ങളം, തുരുത്തിക്കാ റാന്നി, ഇരവിപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ പുനരൈക്യപ്പെടുത്തുകയ മലങ്കരപള്ളികൾ അവർക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തു. ക്നാനാ യാക്കോബായ ഭദ്രാസനത്തിൻ്റെ രണ്ടാമത്തെ മെത്രാനായിരുന്ന മാർ ദീ സ്കോറസ് തിരുമേനി 1939ൽ പുനരൈക്യപ്പെട്ടതോടുകൂടി ക്നാനാ യാക്കോബായക്കാരുടെ പുനരൈക്യം കൂടുതൽ ശക്തി പ്രാപിച്ചു. കല്ലിം രിയിൽ നേതൃത്വം കൊടുത്തത് നെടിയുഴത്തിൽ ലൂക്കോസ് കോർ എം കോപ്പയായിരുന്നു. 1941 മാർച്ചിൽ ഇന്നത്തെ കല്ലിശ്ശേരി ഇടവകക്കാരു മുൻഗാമികൾ കോർ എപ്പിസ്‌കോപ്പയോടുകൂടെ കറ്റോട് വന്ന് കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. കറ്റോട് യാക്കോബായ പള്ളി വികാരി ആ രുന്ന മണ്ണിൽ അബ്രഹാം അച്ചനും സെക്രട്ടറി കുരിശുംമൂട്ടിൽ ഡോ.പി.സ മത്തായിയും അവരോടൊപ്പം പുനരൈക്യപ്പെട്ടു. അതിനുശേഷം കറ്റോ? പള്ളി കൈക്കാരൻ, സൺഡേ സ്‌കൂൾ അധ്യാപകൻ എന്നീ നിലകളി കറ്റോട് ഇടവകയ്ക്ക് നേതൃത്വം കൊടുത്തു.മത്തായി-അന്നമ്മ ദമ്പതിമാർക്ക് 5 പുത്രന്മാരും രണ്ടു പുത്രിമാരും ജനി ച്ചു. ഒരു മകനും ഒരു മകളും ചെറുപ്പത്തിലേ മരിച്ചു. മൂത്തമകൻ കെ. എം. അലക്സാണ്ടർ മൂന്നു ദശാബ്ദക്കാലം ചിങ്ങവനം സെൻ്റ് തോമസ് ഹൈസ്കൂൾ അധ്യാപകനായിരുന്നു. ക്നാനായ സമുദായ ചരിത്രത്തിലും സഭാചരിത്ര പഠനത്തിലും തല്പരനായിരുന്നു. മതബോധനത്തിനുള്ള സഭാ ചരിത്രം, സമുദായ ചരിത്ര ഗ്രന്ഥം എന്നിവ രചിച്ചിട്ടുണ്ട്.
രണ്ടാമത്തെ മകൻ വെരി റവ.ഫാ.തോമസ് കുരിശുംമൂട്ടിൽ ഇപ്പോൾ കോട്ടയം അതിരൂപതാ മലങ്കര വിഭാഗം വികാരി ജനറാളാണ്. രൂപതാ പാസ്റ്റ റൽ സെന്റർ ഡയറക്‌ടർ, കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി സെക്രട്ടറി, രൂപതാ സ്‌കൂൾ കോർപ്പറേറ്റ് സെക്രട്ടറി, നിലയ്ക്കൽ എക്യുമെ നിയ്ക്കൽ കമ്മറ്റി അംഗം തുടങ്ങിയ നിലകളിൽ കഴിഞ്ഞ നാല് ദശാബ്ദ ത്തിലധികം സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോൾ കല്ലിശ്ശേരി ഇടവക വികാരി കൂടിയാണ്. ഫാ.ജോർജ്ജ് സഹോദര പുത്രനാണ്.
മൂന്നാമത്തെ മകൻ കെ.എം.എബ്രഹാം അരുണാചൽ പ്രദേശിൽ ദീർഘ കാലം ജൂണിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നു. ഇപ്പോൾ തോട്ട ഭാഗത്ത് റിട്ടയാർഡ് ജീവിതം നയിക്കുന്നു. നാലാമത്തെ മകൻ കെ.എം. ലൂക്കോസ് തിരുവല്ലയിൽ ബിസിനസ് ചെയ്‌തിരുന്നു. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു.
ഡോ. പി.സി. മത്തായിയുടെ ഏകമകൾ ഏലിക്കുട്ടി ദീർഘകാലം അധ്യാ പികയായിരുന്നു.