മാതാപിതാക്കളും സഹോദരങ്ങളും: കണ്ണങ്കര ഇടവകയിൽ കൂപ്ലിക്കാട്ട് കുടും ബത്തിൽ ചാക്കോയും മറിയാമ്മയും. പാപ്പ, കുര്യാക്കോ, ചാണ്ടി, ജോസഫ് എന്നീ നാലു സഹോദരന്മാരും അന്ന, കുഞ്ഞലി, ഫിലോമിന എന്നീ മൂന്നു സഹോദരിമാരും.
വിവാഹം
1922-ൽ പ്രസിദ്ധ അഭിഭാഷകൻ അഡ്വ. ജോസഫ് വെള്ളാപ്പള്ളി വിവാഹം ചെയ്തു. സാമാന്യ വിദ്യാഭ്യാസം മാത്രമേ ഉണ്ടായി രുന്നുള്ളൂവെങ്കിലും നന്നായി സംസാരിക്കാ നുള്ള ഒരു പാടവം മറിയാമ്മയ്ക്ക് ജന്മസി ദ്ധമായി ലഭിച്ചിരുന്നു. ഉന്നതമേഖലകളിൽ പ്രവർത്തിക്കാനും കഴിഞ്ഞിരുന്നു.
മക്കൾ: അലക്സ്, സിറിയക് എന്നീ രണ്ടു പുത്രന്മാരും ലീലാമ്മ, റോസ മ്മ, മോളി, ഗ്രേസി എന്നീ നാലു പുത്രിമാരും ജനിച്ചു. മൂത്തപുത്രൻ അലക് ഷെവ. വി.ജെ. ജോസഫിൻ്റെ മകളെ വിവാഹം ചെയ്തു. ഇളയ മകൻ കടു തോടിയിൽ കെ.പി. മാത്യുവിൻ്റെ മൂത്തമകൾ ജിജിയെ വിവാഹം ചെയ്തു.മൂത്ത പുത്രി ലീലാമ്മയെ മാക്കീൽ അഡ്വ. ജയിംസും റോസമ്മയെ കണ്ടോത്ത് കെ.ജെ. സിറിയക്കും മൂന്നാമത്തെ മകൾ മോളിയെ തറയിൽ പുത്തൻപുരയിൽ ഫ്രാൻസിസും ഇളയപുത്രി ഗ്രേസിയെ കൈപ്പുഴ മുക ളേൽ തോമസും വിവാഹം ചെയ്തു. അലക്‌സ് വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ അന്തരിച്ചു.
‘ലീജിയൻ ഓഫ് മേരി’ എന്ന ഭക്തസംഘടന കോട്ടയം രൂപതയിൽ സ്ഥാപിക്കാൻ വേണ്ടി മറിയാമ്മ ആത്മാർത്ഥമായി പ്രവർത്തിച്ചു. മിക്കവാറും എല്ലാ ഇടവകകളിലും അവർ ഈ പ്രസ്ഥാനം സ്ഥാപിച്ചു. മറിയാമ്മ ജോസ ഫിന്റെ സംഘടനാശേഷി അസാമാന്യവും അനാദൃശ്യവും തന്നെ. സ്വന്തം കാറിൽ കൈയിൽ നിന്ന് പണം മുടക്കി ഓരോ ഇടവകയിലും പോയിരുന്നു. ഈ രംഗത്ത് ദീർഘകാലം പ്രവർത്തിച്ച് മറ്റ് വനിതകൾക്ക് മാതൃക കാട്ടി. മാർപാപ്പായിൽ നിന്ന് പേപ്പൽ ബഹുമതി നേടി. ശ്രീമതി മറിയാമ്മ വിമോച നസമരത്തിൽ പങ്കെടുത്ത് അമ്മമാർക്ക് മാതൃക കാട്ടി; അറസ്റ്റുവരിച്ചു ജയി ലിൽ കിടന്നു. 91-ാം വയസിൽ തൻ്റെ ഓട്ടം പൂർത്തിയാക്കി. 1991 ജൂൺ 1-ാം തീയതി കർത്താവിൽ നിദ്ര പ്രാപിച്ചു. മാതൃകാ മാതാവേ അങ്ങേയ്ക്ക് ആദ രാഞ്ജലികൾ!! നിത്യശാന്തി!