മാതാപിതാക്കൾ: കോട്ടയത്ത് പാറേൽ കുടുംബാംഗം ലൂക്കോസ് സാറും നീറി ക്കാട് മണ്ണൂർ കുടുംബാംഗം ഏലിയാമ്മ യും
സഹോദരങ്ങൾ: പി.എൽ. ജോസഫ്, മറി യാമ്മ മാളേയ്ക്കൽ, അച്ചാമ്മ പിള്ളവീ ട്ടിൽ.
വിദ്യാഭ്യാസം : E.S.L.C. കോട്ടയം എം.ഡി. സെമിനാരി സ്കൂൾ, സി.എം.എസ്. കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, എം.എ. ബിരുദം. പാളയം കോട്ട സെൻ്റ് സേവ്യേഴ്സിൽ പ്രൊഫസറായി. പിന്നീട് ബി.സി.എം. കോളജിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയായി. കൂടാതെ പാലാ സെൻ്റ് തോമസ് കോളജ്, മൂവാറ്റുപുഴ നിർമ്മലാ, തൃശൂർ സെൻ്റ് തോമസ് എന്നിവിടങ്ങളിലും പഠിപ്പിച്ചു.
ഇന്ത്യയിലെ അന്താരാഷ്ട്ര ഇംഗ്ലീഷ് പുസ്തകങ്ങളുടെ പണ്ഡിത നിരൂ പകനായിരുന്നു സ്റ്റീഫൻ സാർ. ദേശീയ-സാഹിത്യ മാസികകളിൽ, ദേശീയ മാസികകളിൽ, ദേശീയ ജേർണലുകളിൽ, ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ‘PLS’ എന്ന തൂലികാനാമത്തിൽ ഇംഗ്ലീഷ് സാഹിത്യവിമർശനവും മറ്റു വിഷ യങ്ങളിൽ ലേഖനങ്ങളും അദ്ദേഹം പതിവായി എഴുതിക്കൊണ്ടിരുന്നു. ഇന്ത്യൻ റിവ്യൂ, ക്വസ്റ്റ്, ദി ഓൺലുക്കർ, തോട്ട്, കേരള ടെമ്പെസ്റ്റ്, കാരവൻ, സണ്ട സ്റ്റാൻഡേർഡ്, ഇല്ലസ്ട്രേറ്റഡ് വീക്കിലി, ബാവൻസ് ജേർണൽ തുട ങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സ്റ്റീഫൻ സാർ ഈടുറ്റ ലേഖനങ്ങൾ എഴു തിയിരുന്നു.
നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് സ്റ്റീഫൻ സാർ. ‘Bishop Alexander Choolaparampil’ എന്ന ജീവചരിത്രം എഴുതിയിട്ടുണ്ട്. അതിന്റെ മലയാള പരിഭാഷയും ഉണ്ടായി. അന്താരാഷ്ട്ര അംഗീകാരം നേടിയ പ്രതി ഭയായിരുന്നു. ഇംഗ്ലീഷ് പണ്ഡിതസാഹിത്യകാരന്മാരുടെ ഗണത്തിൽ കയ റിപ്പറ്റിയത് സാറിന്റെ്റെ ആഴത്തിലുള്ള ആംഗല ഭാഷാ പാണ്ഡിത്യവും, സാഹി ത്യരചനാവൈഭവവും കൊണ്ടുമാത്രമാണ്. 1956-ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പയിൽ നിന്നും പേപ്പൽ ബഹുമതി നേടി. നീണ്ടൂർ തച്ചേട്ട് കുടുംബാംഗം അന്നമ്മയാണ് ഭാര്യ. ഇവർക്ക് ഡോ. തോമസ് എന്ന പുത്രനും മോളി ജേക്കബ് കണ്ടോത്ത്, ലിറ്റി കോയിത്തറ, ബേബി തൊട്ടിച്ചിറ എന്നീ പെൺമക്കളുമുണ്ട്.
സ്റ്റീഫൻ സാർ ശാന്തനും മിതഭാഷിയും ആയിരുന്നു. 1993-ൽ 95-ാമത്തെ വയസിൽ ഇഹലോകവാസം വെടിഞ്ഞു. ഇടയ്ക്കാട്ട് ഫൊറോനാപള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കപ്പെട്ടു. പണ്ഡിതവരേണ്യനായ ഗുരോ അങ്ങേയ്ക്ക് നമോവാകം!!