മാതാപിതാക്കൾ: കൈപ്പുഴ കൊച്ചോക്കൻ കൊച്ചിളച്ചി ദമ്പതികൾ.
ഭാര്യ: കടുത്തുരുത്തി പന്നിവേലിൽ ചാക്കോ-അന്ന ദമ്പതികളുടെ സീമന്ത പുത്രി നൈത്തി.
മക്കൾ: പന്ത്രണ്ട് മക്കൾ ജനിച്ചു. രണ്ടു മക്കൾ ശൈശവത്തിൽത്തന്നെ മരണം പ്രാപിച്ചു. ശേഷിച്ച പത്ത് മക്കളിൽ 5 പുത്രന്മാരും 5 പുത്രിമാരുമായിരുന്നു. ലൂക്കാ, ചാക്കോച്ചൻ, തോമസ്, ജോസ ഫ്, മാത്യു, മറിയാമ്മ ചാമക്കാലായിൽ, അന്നമ്മ തേനാകര, തെയ്യാമ്മ കണ്ണങ്കര മടയനകാവിൽ, സിസ്റ്റർ വിൻസെന്റ് എസ്.വി.എം., പെണ്ണമ്മ മണ്ണാട്ടുപറമ്പിൽ
ജനനം-ബാല്യം
1891 മാർച്ച് 4-ാം തീയതി ജനിച്ചു. മാന്നാനം സെൻ്റ് എഫ്രേംസ് സ്‌കൂളിൽ നിന്ന് മട്രിക്കുലേഷൻ പാസായി. ആലപ്പുഴ ആർട് സ് സ്‌കൂളിൽനിന്നും ഡ്രോയിംഗ് പരീക്ഷ പാസായി, കിടങ്ങൂർ സെന്റ് മേരീസ് സ്‌കൂളിൽ ഡ്രോയിംഗ് മാസ്റ്ററായി നിയമിക്കപ്പെട്ടു. മാർ തോമസ് തറയിൽ പിതാവ് ഏബ്രഹാം സാറിൻ്റെ ശിഷ്യനായിരുന്നു. ദൂരം കൂടുതൽ കാരണം കിടങ്ങൂരെ ജോലി രാജിവച്ച് ഒളശ്ശ സി.എം.എസ്. സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം അദ്ധ്യാപകവൃത്തി വേണ്ടെന്നുവച്ച് വ്യവസായരംഗ ത്തേയ്ക്ക് തിരിഞ്ഞു. മൊത്തം 18 വർഷം മാത്രമേ അധ്യാപകനായി ജോലി ചെയ്തിട്ടുള്ളൂ.
ഗ്രാമീണ കർഷകരുടെ അത്യുന്നതിക്കുവേണ്ടി ഒരു കർഷകസംഘം രൂപീ കരിച്ചു. കൈപ്പുഴയിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം നടപ്പിലാക്കാൻ പ്രയ ത്നിച്ചു. 1926-ൽ കൈപ്പുഴയിലും ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിത മായി. 1938-ൽ കൈപ്പുഴയിൽ വച്ച് ക്നാനായ കത്തോലിക്കാ മഹാജനസഭ രൂപംകൊണ്ടു. ഏബ്രഹാം സാർ അതിൻ്റെ പ്രഥമ ട്രഷറർ ആയി തെരഞ്ഞെ ടുക്കപ്പെട്ടു. ആ സമ്മേളനത്തിൽ ചൂളപ്പറമ്പിൽ പിതാവ് പങ്കെടുത്തു പ്രസം ഗിച്ചു.
1943-ൽ രൂപതയിൽ നടന്ന ഐതിഹാസികമായ മലബാർ കുടിയേറ്റ ത്തിൽ പ്രൊഫ. വി.ജെ. ജോസഫിൻ്റെ വലംകൈയായി പ്രവർത്തിച്ചു. പ്രക്യ തിചികിത്സയിൽ തികഞ്ഞ ബോധവും ഉറച്ച വിശ്വാസവും ഏബ്രഹാം സാറി നുണ്ടായിരുന്നു. ചിട്ടയായ ജീവിതക്രമം പാലിച്ചുപോന്നു. ആചാര്യവിനോ ബഭാവയുടെ ഭൂദാനപ്രസ്ഥാനത്തിന് പാറയിൽകുന്ന് എന്ന തൻ്റെ സ്ഥലം ദാനമായി നൽകി. അദ്ദേഹത്തിൻ്റെ മക്കളെല്ലാം നല്ല നിലയിൽ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. താങ്ങും തണലുമായിരുന്ന ജീവിതസഖി അപ കടത്തിൽപ്പെട്ട് നിത്യശയ്യാവലംബിയായി. 1976 സെപ്റ്റംബർ 21-ാം തീയതി അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. 1978-ൽ ഫെബ്രുവരി 23-ന് സഹ ധർമ്മിണിയും മരണം പ്രാപിച്ചു. നാടിനും നാട്ടാർക്കും വേണ്ടി ഏറെ കാര്യ ങ്ങൾ ചെയ്ത ആ നല്ല മനുഷ്യന് ആയിരം പ്രണാമങ്ങൾ!!