ശ്രീ. ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ Ex. MLA 1933 ജനുവരി 25 നു ജനിച്ചു.
ഉഴവൂർ, പിറവം എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസവും, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, എസ്.എച്ച്. കോളേജ് തേവര, ഗവ. ട്രയിനിങ്ങ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായി കോളേജ് വിദ്യാഭ്യാസവ അദ്ദേഹം പൂർത്തിയാക്കി. 1955 ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂളിൽ അധ്യാപകനായി തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
1964-ൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗമായും, പിന്നീട് വൈസ് പ്രസിഡൻറായും 1979-ൽ ഉഴവൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും ലൂക്കോസ് സാർ തിരഞ്ഞെടുക്കപ്പെട്ടു ഉഴവൂർ സെയിന്റ് സ്റ്റീഫൻസ് കോളേജ് നിർമ്മാണകമ്മിറ്റി സെക്രട്ടറി, പ്രസ്തുത കോളേജിന്റേയും കോട്ടയം ബിസിഎം കോളേജിന്റെയും ഗവേണിങ്ങ് ബോഡി അംഗം, കോട്ടയം ഡിഡിസി അംഗം, കേരള ഖാദിബോർഡ് അംഗം, കേരളാ സിലബസ് കമ്മിറ്റി അംഗം, എ.ഐ.സി.യു. കേരളാ റീജിയൻ പ്രസിഡന്റ്, കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ, എന്നു തുടങ്ങി പല നിലകളിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട് ഉഴവൂർ ഒ.എൽ. എൽ. സ്കൂളിൽ 1955 ജനുവരി 17-ാം തീയതി അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1974- ൽ പയ്യാവൂർ എസ്. എച്ച്. സ്കൂളിൽ ഹെഡ്മാസ്റ്ററായി. തൻ്റെ രണ്ടു വർഷക്കാലത്തെ സേവന ത്തിനിടയിൽ അവിടെ ഒരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിക്കുവാനും പയ്യാവൂർ പാലത്തിൻ്റെ പണി പൂർത്തീ കരിക്കുവാനും നും മുൻകൈയെടുത്തു പ്രവർത്തിച്ചു. സ്കൂളിൽ എൻ.സി.സി.യുടെ ഒരു യൂണിറ്റും സ്ഥാപിച്ചു. 1976ൽ കരിങ്കുന്നം സ്കൂളിലേയ്ക്കു സ്ഥലം മാറ്റം. 1982 വരെ അവിടെ ജോലി ചെയ്തു. ഇടുക്കി ജില്ലാ സ്കൂൾ യുവജനോത്സവം അവിടെ അക്കാലത്ത് നടത്തി. സ്കൂൾ ഗ്രൗണ്ട് വലുതാക്കി അവിടെ ജില്ലാ സ്പോർട്സ് മത്സരത്തിനും ആതിഥ്യം വഹിച്ചു. കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് ഹൈസ്കൂളിലും സേവനമനുഷ്ടിച്ചതിനു ശേഷം ഉഴവൂർ ഒ.എൽ.എൽ. ഹൈസ്കൂളിൽ തിരിച്ചെത്തിയ അദ്ദേഹം 1988-ൽ അവിടെ നിന്നും വിരമിച്ചു;
അവിഭക്ത കേരളകോൺഗ്രസിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെത്തിയ ഇ. ജെ. ലൂക്കോസ് എന്നും കേരള കോൺഗ്രസിൽ ഉറച്ചുനിന്നു. 1980ൽ കടുത്തുരുത്തിയിൽ നിന്നും ആദ്യമായി അസംബ്ലിയിലേയ്ക്കു മത്സരിച്ചപ്പോൾ ഇടതുപക്ഷത്തെ ഭൂരിപക്ഷത്തിന്റേയും മാനസിക പിന്തുണ വിജയം ഉറപ്പിച്ച തായിരുന്നു എങ്കിലും 1256 വോട്ടിന്, വിജയം തെന്നി മാറി. രണ്ടു വർഷത്തിനു ശേഷം ഏറ്റുമാനൂരിൽ അദ്ദേഹം വിജയക്കൊടി പാറിച്ചു. ഏറ്റുമാനൂർ നിയൊജക മണ്ഡലത്തിലെ വികസനത്തിൻ്റെ സുവർണ്ണ കാലഘട്ടമായി രുനു 1982-87. മഹാത്മാഗാന്ധി സർവ്വകലാശാലയും പട്ടർമഠം ശുദ്ധജലപദ്ധതിയും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റും അദ്ദേഹത്തിൻ്റെ കയ്യൊപ്പ് വീണതിൽ ചിലതു മാത്രം. 1984-108 ഏറ്റുമാനൂരിൽ കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോ എന്ന ലക്ഷ്യത്തോടെ പലരിൽ നിന്നായി ഒന്നര ഏക്കർ സ്ഥലം ഏറ്റെടുത്ത് കൈമാറാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സംഘടനാശേ ഷിക്കും ദീർഘവീക്ഷണത്തിനുമുള്ള നുമുള്ള തെളിവാണ്. 1983-ലെ കടുത്ത വേനലിൻ്റെ പാഠമുൾക്കൊണ്ട് ലൂക്കോസ് സാർ വിഭാവനം ചെയ്തതാണ് പൂർണമായും കേന്ദ്ര സഹായത്തോടെ പൂർത്തിയാക്കപ്പെടുന്ന ഏറ്റുമാനൂർ ശുദ്ധജല പദ്ധതി (പട്ടർമഠം പദ്ധതി). എം എൽ എ സ്ഥാനമൊഴിഞ്ഞിട്ടും അദ്ദേഹം ഏറ്റുമാനൂർ, കടുത്തു രുത്തി നിയോജക മണ്ഡലങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ പര്യാപ്തമായ പട്ടർമഠം പദ്ധതി കൈവിട്ടു പോകാതിരിക്കുവാൻ ഓഫീസുകളും മന്ത്രി മന്ദിരങ്ങളും കയറിയിറങ്ങി. പദ്ധതി തുടങ്ങുന്നതു വരെ ലൂക്കോസ് സാർ ഓരോ വർഷവും പട്ടർമഠത്തേയ്ക്കു റീത്തുമായി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ വെള്ളൂപ്പറമ്പ് ശുദ്ധജല പദ്ധതി, വെള്ളൂപ്പറമ്പ് പാലം, അയ്മനം പുത്തൻ തോട് പാലം, പനമ്പാലം കോസ്മറ്റോളജി ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം മെഡിക്കൽ കോളേജ് വികസനം, കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, മോഡൽ പ്രൈമറി സ്കൂൾ, ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂളിനോടനുബന്ധിച്ചുള്ള കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട് എന്നിവ ലൂക്കോസ് സാറിൻ്റെ കാലത്തെ സുവർണ നേട്ടങ്ങളാണ്. അദ്ദേഹം മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പ്രഥമ സിൻഡിക്കേറ്റ് മെംബറായും സേവനമനുഷ്ടിച്ചു. കാണക്കാരി ഗവ. ഹൈസ്കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹൈസ്കൂൾ എന്നിവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളായി ഉയർത്തുവാൻ അദ്ദേഹത്തിനു സാധിച്ചു. എം.സി. റോഡിലെ പാറോലിക്കൽ കവലയിൽ നിന്നും എം.ജി. സർവ്വകലാശാലയിലേയ്ക്കാരു കവാടം അദ്ദേഹത്തിന്റെ നടക്കാതെ പോയ സ്വപ്നപദ്ധതികളൊന്നായിരുന്നു.
ക്നാനായ സമുദായത്തിൻ്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു വ്യക്തി കൂടി ആയിരുന്നു അദ്ദേഹം. 1975-ൽ കോട്ടയം രൂപതയുടെ പ്രതിനിധിയായി റോമിൽ രാഴ്ച്ച ദീർഘിച്ച കോൺഫ്രൻസിൽ പങ്കെടുത്തു. ഒന്നിലധികം തവണ ക്നാനായ കത്തോലിക്കാ കോൺഗ്ര സ് പ്രസിഡന്റായി സേവനമനുഷ്ടിച്ചുള്ള ഇദ്ദേഹത്തിൻന്റെ ശ്രമഫലമായാണ് എ. ഡി. 345-ൽ ക്നായി തോമാ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ സ്ഥലത്ത് ക്നായി തോമാ ഭവനും ക്നായി തോമാ ടവറും പണി കഴിപ്പിച്ചത്. അഖില കേരള കത്തോലിക്കാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ആ സംഘടയുടെ വിവിധങ്ങളായ നേത്ര സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാർഗംകളി ഉൾപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ശ്രമഫലമായാണ്.
2012 മാർച്ച് 12ന് ശ്രീ. ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ ദിവംഗതനായി.