കിടങ്ങൂർ ഫെറോന ഇടവകാംഗമായ കോയിത്തറ കുടുംബാംഗമായി ജോസഫ് കോയിത്ത 1934 ജനുവരി 22-ാം തീയതി ജനിച്ചു. പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ട്രിച്ചി സെന്റ് ജോസഫ് കോളേജിൽ നിന്നും പ്രശസ്‌തമാംവിധം വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപത്തിന്നാംമത്തെ വയസ്സിൽ ജോസഫ് തൻ്റെ ഔദ്യേഗിക ജീവിതം ആരംഭിച്ചു. വിജയവാഡയിലുള്ള ലയോള കോളേജിൽ അദ്ധ്യാപക നായിട്ടായിരുന്നു ആദ്യ നിയമനം. അതിനടുത്ത വർഷം ഓയിൽ ആൻ്റ് നാച്ചുറൽ കമ്മീഷനിൽ (ഒ.എൻ.ജി.സി) ജിയോ ഫിസിസ്റ്റായി ഡെറാഡൂണിൽ പുതിയ ജോലിയിൽ പ്രവേശിച്ചു. ജോസഫിനെ സംബന്ധിച്ച് ഇതൊരു വഴിത്തിരിവായി.
രണ്ടുവർഷം എണ്ണഖനനമേഖയിലുള്ള പ്രക്യ തിയുടെ നിഗൂഡരഹസ്യങ്ങളെക്കുറിച്ചുള്ള ഉപരിപഠന ത്തിന് റഷ്യയിലേക്ക് അദ്ദേഹം നിയുക്തനായി. 1962 ൽ റഷ്യയിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം ഗവേഷണ ട്രൈയിനിംഗ് വിഭാഗത്തിൻ്റെ ചുമതലക്കാരനായി അവ രേധിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലാണ് ഡെറാഡൂണിലെ പെട്രോ ഫിസിക്‌സ് ലാബ് സ്ഥാപി ച്ചതും വികസിച്ചതും. ഇന്ത്യയിലേയും വിദേശത്തെയും ഗവേഷകർക്കും എൻജിനീയർമാർക്കും പെട്രോളിയം വെൽ ലോജിംഗിൽ പരിശീലനം കൊടുത്തു തുട ങ്ങിയതും അദ്ദേഹത്തിൻ്റെ നേതൃത്യത്തിലാണ്.
ഔദ്യേഗിക കൃത്യനിർവ്വഹണങ്ങൾക്കായി അദ്ദേഹം യു.കെ., ഫ്രാൻസ്, അമേരിക്ക്, ജർമ്മിനി തുട ങ്ങിയ രാജ്യങ്ങളിൽ പലതവണ പര്യടനം നടത്തിയി ട്ടുണ്ട്. ശ്രീ ജോസഫ് കോയിത്തറയുടെ ഗവേഷണ പഠനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീ കരിക്കപ്പെട്ടതാണ്. ഇന്ത്യയിലെ പുതിയ എണ്ണപാട ങ്ങൾ കണ്ടുപിടിക്കുന്നതിൽ അദ്ദേഹത്തിൻ്റെ നിരീക്ഷ ണങ്ങൾ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ഇതിൽ തെന്നിന്ത്യ യിലെ കാവേരി പ്രോജക്‌ട് എണ്ണപ്പാടത്തിൻ്റെ കണ്ടു പിടിത്തം ഏറെ പ്രശംസനീയമാണ്. 1970 കളിൽ ജോസഫ് പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള എണ്ണശേഖരങ്ങൾ കണ്ടെത്തി യത്. ഒ.എൻ.ജി.സിയിൽ ജോലിയിലിരിക്കെ തന്റെ 47 -ാം വയസ്സിൽ, 1981 ഓഗസ്റ്റ് 18 ന് ഉന്നത ബഹുമതിനേടിയ ആ ശാസ്ത്ര ഗവേഷകൻ ബറോഡ യിൽ വച്ച് അകാലചരമം പ്രാപിച്ചു. പ്രതിഭാ ധനനും കർമ്മേത്സുകനുമായിരുന്ന ഇദ്ദേഹത്തിൻ്റെ നിര്യാണം രാഷ്ട്രത്തിന് തീരാനഷ്ട്‌ടമാണെന്ന് ഭാരത് പെട്രോളിയം മന്ത്രാലയം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പെട്രോ ഫിസിക്‌സ് മേഖലയ്ക്ക് ജോസഫ് നൽകിയ നിസ്‌തുല സേവനങ്ങളെ രാഷ്ട്രം അംഗീകരിച്ചു. 2009 നവംബർ 19 ന് International Society of Petro Physists and well log Analysts എന്ന സംഘടന അവരുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മരണാനന്തര ബഹുമതി യായി അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് നൽകി ആദരിച്ചു. “Father of Petro Physics” എന്ന ബഹുമതിയും സ്മ്‌മരിയ പുരുഷന് മരാനന്തരം നൽകപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനൽ സൊസൈറ്റി ഓഫ് പെട്രോ ഫിസിസിസ്റ്റ് ഈപ്രതിഭാശാ ലിയോടുള്ള ബഹുമാന സൂചകമായി Joseph Koithara Well Logging Society എന്ന വിഭാഗവും ഒ.എൻ.ജി.സി ഡെറാഡൂണിൽ സ്ഥാപിച്ചിട്ടുണ്ട്.
പെട്രോ ഫിസിക്‌സ് ഗവേഷണത്തിന് ജോസഫ് നൽകിയ മികവുറ്റ സംഭാവനകൾ ഒ.എൻ.ജി.സി.യെ ഇന്ത്യയിലെ പ്രമുഖ എണ്ണ വാതക ഖനന കോർപ്പറേഷനായി ഉയർത്തുവാൻ വലിയ പങ്കു വഹിച്ചു.
ശാസ്ത്ര മേഖലയിലുള്ള ക്‌നാനായ യുവ ജനതയ്ക്ക് അദ്ദേഹം ഒരു സ്വകാര്യ അഭിമാനവും മാർഗ്ഗ ദീപവുമാണ്.