വി.ഐ. ചാക്കോ പാലയ്ക്കാമണ്ണിൽ (1886-1936)

വി.ഐ. ചാക്കോ പാലയ്ക്കാമണ്ണിൽ (1886-1936)

മാതാപിതാക്കൾ: റാന്നി വയലാ ഇടി ക്കുളയും കല്ലിശ്ശേരി اوله ഞ്ഞാറെപുരയ്ക്കൽ മറിയാമ്മയും,

ഭാര്യ: വെളിയനാട് മോഴച്ചേരിൽ കോര ക്കുഞ്ഞിന്റെയും നീലംപേരൂർ കുട്ടോത്ര കുഞ്ഞേലിയുടെയും മകൾ ഇളച്ചിക്കുട്ടി.

മക്കൾ: വി.സി. ഇടിക്കുള, അഡ്വ. വി. സി. കോര, അന്നാമ്മ മംഗലംവിട്ടിൽ, ചാച്ചി കണ്ണൻ കുഴയത്ത്, തങ്കമ്മ വട ക്കേപ്പറമ്പിൽ, ലില്ലി തറയിൽ കൈപ്പുഴ,

ജനസമ്മതനും പൊതുകാര്യ പ്രസക്തനുമായിരുന്ന ശ്രീ. ചാക്കോ 1928-ൽ പത്തനംതിട്ട മണ്‌ഡലത്തിൽ നിന്ന് ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റാന്നിയിൽ നിന്ന് തിരു വനന്തപുരത്തേക്ക് റോഡും ബസ് റൂട്ടും നടപ്പിലാക്കി. റാന്നി M.S. മിഡിൽ സ്‌കൂൾ ഹൈസ്‌കൂളാക്കാൻ കഴിഞ്ഞു. കോട്ടയം C.M.S. ഹൈസ്കൂളിൽ പഠിച്ചു. The faith of our fathers എന്ന ഗ്രന്ഥം അദ്ദേഹത്തെ ഹഠാദാകർഷി ച്ചു; സ്വാധീനിച്ചു. ചൂളപ്പറമ്പിൽ പിതാവിൻ്റെ പുനരൈക്യശ്രമങ്ങൾ കുഞ്ഞാ ക്കോച്ചനെ ഏറെ സ്വാധീനിച്ചു. യുവത്വത്തിൽ തന്നെ അദ്ദേഹം കാൻസർ രോഗിയായി. 1936 ഡിസംബർ 6-ാം തീയതി അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് ഫാ. ഇടത്തിപ്പറമ്പിൽ, ഫാ. മാത്യു ചെറുശ്ശേരിൽ, തറയിൽ ഫാ. തോമസ് (പിന്നീട് മാർ തറയിൽ) എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീ. ചാക്കോയെയും കുടുംബത്തെയും കത്തോലിക്കാ സഭയിലേക്ക് ചേർത്തു. തുടർന്ന് അദ്ദേ ഹത്തിന്റെ ബന്ധുക്കളും സന്തതസഹചാരികളും യാക്കോബായ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. റാന്നിയിലെ സെന്റ് തെരേസാസ് കടവിൽ പള്ളി ഇക്കാലഘട്ടത്തിൽ പണിയപ്പെട്ടതാണ്.

1936 ഡിസംബർ 14-ാം തീയതി അന്ത്യ കൂദാശകൾ സ്വീകരിച്ച് ശ്രീ. കുഞ്ഞാക്കോച്ചൻ അന്തരിച്ചു. ശവസംസ്‌കാരശുശ്രൂഷകൾക്ക് അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് നേതൃത്വം വഹിച്ചു. ഒട്ടനവധി വൈദികരും വിശ്വാ സികളും ചേർന്ന് അന്തിമോപചാരം അർപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *