ആനാലിൽ പോത്തൻ (ഈത്തൻ)

ആനാലിൽ പോത്തൻ (ഈത്തൻ)

കോഴിബറബത്ത് കുടുംബത്തിൽ നിന്നും ആനാലിലേക്ക് മാറ്റി പാർപ്പിച്ച മൂത്തമകനായ ഇട്ടിരിക്ക് മൂന്ന് ആണും മൂന്ന് പെൺമക്കളുമുണ്ടായിരുന്നു ഈ മൂന്ന് ആൺ മക്കളിൽ രണ്ടാമൻ ഈത്തൻ എന്നു വിളിച്ചിരുന്ന പോത്തനെ കപ്പുകാലായിലേക്കും മാറ്റി പാർപ്പിച്ചു. പ്രസ്‌തുത ഈത്തൻ കുടുംബത്തിൻ്റെ എല്ലാ ചാർച്ചക്കാരുടേയും പ്രശ്‌നങ്ങളിലും സജീവമായിരുന്നു. ആയതുകൊണ്ടുതന്നെ അദ്ദേഹം കുടുംബത്തിൻ്റെ ഉപ്പായിരുന്നു. മാത്രമല്ല അദ്ദേഹത്തിൻ്റെ അടുക്കൽ എന്തെങ്കിലും പ്രശ്‌നങ്ങളുമായി ആരു വന്നാലും, ന്യായവും സത്യവും എന്നുതോന്നയാൽ അവയിലെല്ലാം ഇടപെടുകയും അത് ലക്ഷ്യത്തിൽ എത്തിച്ചേർത്തുമാണ് ഈത്തൻ ജീവിതം കൊണ്ടുപോയത്. ദുർഘടം പിടിച്ച കാര്യങ്ങൾ ആയിരിക്കും പ്രസ്‌തുത ഈത്തനെ ആൾക്കാർ ഏല്‌പിക്കുക യുണ്ടായിരുന്നത്.
പ്രതിയോഗി എത്ര പ്രഗൽഭനാണെന്നാലും മടികൂടാതെ വിഷയങ്ങളിൽ ഈത്തൻ ഇടപെടുമായിരുന്നു. സമുദായത്തിലെ മാത്രമല്ല എല്ലാ വിഭാഗത്തിലെയും സാധുക്കളായ ജനത്തെ എന്നും അനുകമ്പയോടെ മാത്രമേ ഈത്തൻ കാണാ റുണ്ടായിരുന്നുള്ളു.
നാമമാത്രമായ പ്രതിഫലംപറ്റി ഈത്തൻ പയസ്‌മൗണ്ട് പള്ളിക്ക് സ്ഥലം കൊടുക്കുകയും അതിൻ്റെ നിർമ്മാണം പൂർത്തീകരണത്തിനായി ആവോളം സഹകരിക്കുകയും ചെയ്‌ത വൃത്തിയാണ് ഈത്തൻ.
നീതിക്കുവേണ്ടി സമുദായവുമായി അഡരാടേണ്ട സന്ദർഭവും വന്നുചേർന്നു എന്നതും ഖേദപൂർവ്വം പറയേണ്ടിയിരിക്കുന്നു. പള്ളിയുടെ നിർമ്മാണത്തിൻ്റെ പൂർത്തീകരണത്തിനുശേഷം സമുദായവുമായി വിവിധങ്ങളായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും അവയെല്ലാം ലക്ഷ്യപ്രാപ്‌തിയിലെത്തിച്ചേരുകയും ചെയ്‌തു. ഈവക പ്രതിബന്ധങ്ങൾ ഈത്തൻ്റെ വാർദ്ധക്യത്തോടുകൂടിയായതിനാൽ അദ്ദേഹത്തോടൊപ്പം ഇളയമകൻ ജോയ്‌സിൻറെയും കൂട്ടായ പ്രവർത്തനം ലക്ഷ്യപ്രാപ്‌തിക്കായി സഹായകരമായിരുന്നു. അതുകൊണ്ടതന്നെ സമുദായത്തിലെ അറിയപ്പെടുന്ന ഒരാ ളായി ഈത്തൻ മാറി.
പ്രസ്തു‌ത ഈത്തൻ്റെയും വട്ടുകുളത്തിൽ മത്തക്കൊച്ചിന്റെയും നേതൃത്വത്തിലാണ് ഉഴവൂർ ചേറ്റുകുളം റോഡ് 1950 കളുടെ ആരംഭത്തിൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. പ്രസ്‌തുത റോഡിൻ്റെ നിർമ്മാണത്തിന് ഉണ്ടായിട്ടുള്ള നിരവധിയായ പ്രതിബന്ധങ്ങളെ പ്രധാനമായും ഈത്തൻ തന്നെയാണ് നേരിട്ട് പരിഹരിച്ചിരുന്നത്
പ്രസ്തുത പ്രവർത്തനങ്ങളിൽ തേരുംന്താനത്ത് നാരായണൻ നായരെക്കൂടി സഹകരിപ്പിച്ചിരുന്നു.
കൈപ്പുഴ മാൻതുരുത്തിയിൽ അച്ചു എന്ന് അറിയപ്പെടുന്ന അന്നമ്മയായിരുന്നു ഭാര്യ ഇവർക്ക് അഞ്ച് ആൺമക്കൾ ഉണ്ടായിരുന്നതിൽ തറവാട്ടിൽ താമസിക്കുന്ന ഇളയമകനായ ജോസ് മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അഞ്ച് ആണും അഞ്ച് പെണ്ണുമായി പത്തു മക്കളാണുള്ളത്. അവരിൽ ഒരാണുനീക്കി ബാക്കിയെല്ലാരും വിവിധ വിദേശ രാജ്യങ്ങളിലായി കഴിയുന്നു പത്തുമക്കളുടെ പിതാവായ ജോസും ഭാര്യ മറിയക്കുട്ടിയും സംതൃപ്‌തിയിലും സന്തോഷത്തിലു മാണ് ഇപ്പോൾ കഴിയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *