കരിങ്കുന്നം കുമ്പളാനിക്കൽ ചക്കുങ്കൽ ജോസ ഫിന്റെയും അന്നയുടെയും മൂത്തമകനായി 1929 നവം ബർ മാസം 3 നു ചാക്കോ പിറന്നു. കരിങ്കുന്നത്തു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീടു ഹൈസ്കൂൾ പഠനത്തിനായി കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ ചേർന്നു. കൂടല്ലൂർ വള്ളി ത്തോട്ടത്തിൽ (അമ്മവീട്) താമസിച്ചുകൊണ്ടാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.
കോളേജ് വിദ്യാഭ്യാസം തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളേജിലായിരുന്നു. അവിടെ പ്രീ യൂണിവേഴ്സിറ്റിക്കും തുടർന്നു കോമേഴ്സിൽ ബിരു ദവും നേടി.
ചാക്കോ, തന്റെ ഔദ്യോഗിക ജീവിതം ആരംഭി ച്ചത് കരിങ്കുന്നത്തു സ്കൂൾ അദ്ധ്യാപകനായിട്ടായി രുന്നു. ചാക്കോയുടെ പിതാവിൻ്റെ സഹപാഠിയായ കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ, തന്റെ സ്നേഹിതൻ്റെ മകൻ്റെ കഴിവുകൾ മനസ്സിലാ ക്കി, ആ യുവാവിനെ കൽക്കട്ടയിലേയ്ക്കു വിടാൻ നിർബന്ധിച്ചു. ചാക്കോച്ചൻ്റെ മാതൃ സഹോദരി ശ്രീമതി കടുതോടിയിൽ കുഞ്ഞുമറിയം അക്കാലം കൽക്കട്ടയിൽ സ്ഥിരവാസമായിരുന്നു. തറയിൽ പിതാ വിന്റെ ഉപദേശം സ്വീകരിച്ച്. സ്കൂൾ ജോലി ഉപേ ക്ഷിച്ച് ചാക്കോച്ചൻ കൽക്കട്ടയിലേയ്ക്കു പോയി.
കൽക്കട്ടയിൽ ഭാരത് എയർവേസിൽ ജോലികി ട്ടി. അന്ന് ഇന്ത്യയിൽ രണ്ട് എയർലൈൻസ് കമ്പനി കളെ നിലവിലുള്ളൂ. ഒന്ന് ഭാരത് എയർലൈൻസും മറ്റൊന്ന് ടാറ്റാ എയർലൈൻസും. ശ്രീമതി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ എയർലൈൻസ് കമ്പനികളെ ദേശവൽക്കരിച്ചപ്പോൾ ഈ രണ്ടു എയർ ലൈൻസ് കമ്പനികളും ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യാ കമ്പനികളായി മാറി. തൻ്റെ ജന്മനാ ട്ടിൽ വരാനുള്ള സൗകര്യത്തിനു ചാക്കോ ഇന്ത്യൻ എയർലൈസിൽ ജോലി സ്ഥിരമാക്കി.
ഈ കാലത്താണ് അദ്ദേഹം വിവാഹിതനാകുന്നത്. വധു തൊട്ടിച്ചിറയിൽ മറിയാമ്മ ഭാര്യ അദ്ധ്യാപിക യായിരുന്നു. ഈ ദാമ്പത്യ ബന്ധത്തിൽ രണ്ടു കുട്ടി കൾ ജനിച്ചു. മകൾ നീമ, ബി.സി.എം. കോളേജിൽ, എക്കണോമിക്സ് പ്രൊഫസറായി. നീമയുടെ ഭർത്താവ് മോനിപ്പള്ളി അമ്പല (๓)18(08 അബു ജയിംസ്. അദ്ദേഹം, ട്രാവൻകൂർ സിമൻറ്റ് സിൽ ഡപ്യൂട്ടി ജന റൽ മാനേജരായിരു ന്നു. ചാക്കോ മറി യാമ്മ ദമ്പതികളുടെ മകൻ ജോ ജേക്കബ് അമേരിക്കയിൽ സ്ഥിരമായി താമ സിച്ചു ജോലി (SAP consultant) ന്നു. ജോയുടെ ഭാര്യ അറുനൂറ്റിമംഗലം തച്ചേട്ട് അഞ്ജന ജോയി.
ചാക്കോച്ചന്റെ അദ്ധ്യാപികയായ ഭാര്യ 1990 ൽ
വിരമിച്ചു. 1991 ൽ മരിച്ചു. ചാക്കോച്ചൻ ഇന്ത്യൻ എയർ ലൈൻസിൽ തുടരവേ, ഉപരി പഠനത്തിനായി അമേ രിക്കയിലേയ്ക്കു കമ്പനി അയച്ചു. അത് 1963 ൽ ആയി രുന്നു. എയർലൈൻസിന്റെ ആ ശൈശവ കാലത്ത്, കമ്പനിയെ നയിക്കാൻ പ്രാവിണ്യമുള്ള ഒരു നേതൃ ത്വത്തെ സ്വരൂപിച്ചെടുക്കുന്നതിൻ്റെ ഭാഗമായിട്ടായി രുന്നു ആ അമേരിക്കൻ യാത്ര. അമേരിക്കയിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ചേർന്നു പഠിച്ചു എം. ബി. എ. ബിരുദം കരസ്ഥമാക്കി. ക്നാനായ സമു ദായത്തിലെ രണ്ടാമത്തെ എം. ബി. എ. ബിരുദധാരി യാണ് ചാക്കോച്ചൻ. പഠനശേഷം ഒരു അമേരിക്കൻ എയർലൈൻസിൽ പ്രവർത്തിച്ചു പ്രവൃത്തി പരിചയം നേടിയ ശേഷം നാട്ടിലേയ്ക്കു തിരിച്ചുപോന്നു, ഇന്ത്യൻ എയർലൈൻസിൽ ജോലി തുടർന്നു. അന്നു അദ്ദേഹത്തോടൊപ്പം അമേരിക്കയിൽ ജോലിയുണ്ടാ യിരുന്ന മിക്കവരും അവിടെത്തന്നെ തുടരുകയായി രുന്നു. അമേരിക്കൻ ജീവിതകാലത്തു, അവിടെയുണ്ടാ യിരുന്ന ക്നാനായക്കാരും അല്ലാത്തവരുമായ കേര ളീയ സമൂഹത്തോടു ഒത്തുചേർന്നു പല നല്ല കാര്യ ങ്ങളിലും ഇടപെട്ടിരുന്നു. അക്കാലത്തു ലഭിച്ച വലി യൊരു സുഹൃത്തായിരുന്നു ഫാദർ അലക്സ് ചെട്ടി യാത്ത്.
അമേരിക്കയിൽ നിന്നും വന്നതിനുശേഷം ചാക്കോച്ചൻ ദൽഹി, മദ്രാസ്, ബോംബെ എന്നിവിട ങ്ങളിൽ ഇന്ത്യൻ എയർലൈൻസിന്റെ വിവിധ തസ്തി കകളിൽ ജോലി നോക്കി. 1975 ൽ തിരുവനന്തപു രത്ത് സ്റ്റേഷൻ മാനേജരായി. 1978 ൽ. ഇന്ത്യൻ എയർലൈൻസ് മാലദ്വീപിൽ പ്രവർത്തനം ആരംഭി ച്ചപ്പോൾ, അതിൻ്റെ പ്രാരംഭനടപടികൾക്കായി അദ്ദേ ഹത്തെയാണു തിരഞ്ഞെടുത്ത് അയച്ചത്. പിന്നീടു ചുരുങ്ങിയ കാലം ശ്രീലങ്കയിലും ജോലി നോക്കി. 1981 ൽ കൊച്ചിൻ സ്റ്റേഷൻ മാനേജരായി നിയമിത നായി.
കൊച്ചിൻ എയർപോർട്ട് അന്ന് പരിമിത സൗക ര്യങ്ങളിലായിരുന്നു. ഇന്ത്യൻ എയർലൈൻസ് എന്ന ഒറ്റ കമ്പനിയെ അന്ന് ഇവിടെയുള്ളൂ. 1980 കളിൽ, ധാരാളം ക്നാനായക്കാർ വിദേശരാജ്യങ്ങളിലേയ്ക്കു യാത്രക്കാരായി ഇവിടെ എത്തിയിരുന്നു. അന്നു കൊച്ചിൻ ബോംബെ വിമാനയാത്ര തരപ്പെടുത്തിയെ ടുക്കുക അത്യന്തം ക്ലേശകരമായിരുന്നു. ടിക്കറ്റിന്റെ സ്റ്റാറ്റസ് അറിയാൻ ഒരു സാങ്കേതിക വിദ്യയും അന്നു നിലവിലില്ല. പലപ്പോഴും യാത്ര ചെയ്യാൻ കൊച്ചിൻ എയർപോർട്ടിൽ എത്തുമ്പോഴാണു അറിയുക ടിക്കറ്റ് Confirmed അല്ല എന്ന്. ഈ ഘട്ടത്തിൽ നിരാശ രാകുന്ന യാത്രക്കാർക്ക് ഒറ്റ ആശ്രയം ചാക്കോച്ചൻ മാത്രമായിരുന്നു. അദ്ദേഹം റിസ്ക് ഏറ്റെടുത്തു യാത്ര ക്കാരായ ക്നാനായക്കാരെ സഹായിക്കുമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹം ഒരുപാട് പഴി മേലുദ്യോ ഗസ്ഥരിൽ നിന്നും കേട്ടിരുന്നു.
തറയിൽ പിതാവും, കുന്നശ്ശേരി പിതാവും, മൂല ക്കാട്ടു പിതാവും അങ്ങനെ നിരവധി ഉന്നതരും ഒപ്പം സാധാരണക്കാരും ചാക്കോച്ചൻ്റെ ഈ വിവിധ സഹായങ്ങൾക്കു പാത്രീഭൂതരായിട്ടുണ്ട്. ഈ ബന്ധത്തി ലൂടെ ഗവൺമെൻ്റു തലത്തിലുള്ള ഉയർന്ന പല ഉദ്യോ ഗസ്ഥരുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചി രുന്നു. ഈ ബന്ധം ക്നാനായക്കാർക്ക് പല നിലകളിൽ ഉപകാരപ്പെട്ടിട്ടുണ്ട്.
34 വർഷത്തെ സർവ്വീസിനുശേഷം ചാക്കോച്ചൻ ഇന്ത്യൻ എയർലൈൻസിൽ നിന്നും 1985-ൽ വിരമി ച്ചു. എയർലൈൻസ് ചാക്കോച്ചൻ എന്ന അപരനാമ ത്തിൽ പിന്നീട് അദ്ദേഹം അറിയപ്പെട്ടു. കോട്ടയത്തു ചാക്കോസ് (ട്രാവൽസ് എന്ന സ്ഥാപനം തുടങ്ങി അദ്ദേഹം സേവനം തുടർന്നു. ആ സേവനം ക്നാനായ സമുദായത്തിനും പല നിലകളിൽ സഹായമായിട്ടുണ്ട്. മാർ മാത്യു മൂലക്കാട്ട് വൈദീകനായിരിക്കെ, അദ്ദേ ഹത്തിൻ്റെ ആദ്യ വിദേശയാത്രയ്ക്കു സഹായകമാ യത് ഈ സ്ഥാപനമാണ്. കുന്നശ്ശേരി പിതാവുമായി മരണം വരെ അടുത്ത ബന്ധം പുലർത്തിപ്പോന്നു.
1996-ൽ ചാക്കോസ് ട്രാവൽസ് എന്ന സ്ഥാപനം അവസാനിപ്പിച്ചു സ്വസ്ഥവും സ്വതന്ത്രവുമായ വിശ്ര മജീവിതത്തിലേയ്ക്കു പ്രവേശിച്ചു. എങ്കിലും തന്റെ പരിധിയിൽ നിന്നുകൊണ്ടുള്ള സാമൂഹ്യസേവനം ചെയ്യുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു.
2007 ആഗസ്റ്റ് 27 നു ചക്കുങ്കൽ ചാക്കോച്ചൻ അന്തരിച്ചു. മരണം വരെ സഭയോടും സമുദായത്തോടും വളരെ ആത്മാർത്ഥതയും സ്നേഹവും കാത്തു സൂ ക്ഷിച്ചു. അതിന്റെ പ്രതിഫ ലനമെന്നവണ്ണം മെത്രാ ന്മാരും വൈദീകരും മറ്റു ഉന്നത വ്യക്തികളും അദ്ദേ ഹത്തിന്റെ സംസ്കാരശു ശ്രൂഷകളിൽ പങ്കെടുത്തു.
ജന്മ തീരങ്ങളിൽ കാലത്തിന്റെ തിരകളേറ്റു മായ്ക്കപ്പെടാതെ ചില പ്പോൾ ചില മുദ്രകൾ പിന്നെയും അവശേഷിക്കു മല്ലോ.