ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് തിരുമേനി

ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് തിരുമേനി

ക്നാനായ സമുദായത്തിന്റെ പ്രഥമ മെത്രാ പ്പോലീത്താ എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ടിച്ച ഇടയശ്രേഷ്ഠനാണ് ഇടവഴിക്കൽ ഗീവറുഗീസ് മോർ സേവേറിയോസ് മെത്രാ പ്പോലീത്താ. കോട്ടയം വലിയപള്ളി വികാരിയായിരുന്ന ഇടവഴിക്കൽ ഫീലിപ്പോസ് കശ്ശീശായുടെയും കുഞ്ഞാച്ചിയുടെയും ഇളയപുത്രനായി 1851 നവം ബർ 12 നു ജനിച്ചു. ഏഴു സഹോദരന്മാരും ഒരു സഹോദരിയും ഇദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്തെ സമ്പ്രാദയമനുസരിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനും പുറമെ ജ്യേഷ്‌ഠൻ ഫീലിപ്പോസ് കോറെപ്പിസ്ക്‌കോപ്പയുടെ ശിക്ഷണത്തിൽ വൈദി കാഭ്യസനവും നടത്തി. 1862 ആഗസ്റ്റ് 10 നു മോർകൂ റിലോസ് യുയാക്കീം ബാവായിൽ നിന്നും കോറുയോ പട്ടം സ്വീകരിച്ചു.

19-ാം നൂറ്റാണ്ടിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനം മലങ്കരയിൽ ശക്തിയാർജിച്ചപ്പോൾ കോട്ടയം, കല്ലിശ്ശേരി, റാന്നി തുടങ്ങിയ ക്നാനായ പള്ളികളിൽ ചില പട്ടക്കാരും. ജനങ്ങളിൽ ചിലരും നവീകരണ രക്ഷിയിൽ ചേർന്ന് പള്ളികളിൽ ഭിന്ന തകൾ സൃഷ്‌ടിച്ചു. കോട്ടയം വലിയപള്ളിയിൽ വികാരിയായിരുന്ന ഇടവഴിക്കൽ ഫിലിപ്പോസ് കശ്ശീ ശായും, പുത്രൻ ഫീലിപ്പോസ് കോറെപ്പിസ്ക്‌കോ പ്പായും നവീകരണപ്രസ്ഥാനത്തിനെതിരെ ശക്തമായി പോരാട്ടം നടത്തുകയാൽ എതിർകക്ഷികൾ സംഘം ചേർന്നു ബലമായി വലിയപള്ളിയിൽ നിന്നും പുറത്താക്കി. തന്മൂലം ഗീവറുഗീസ് ശെമ്മാ ശനു അവരോടൊപ്പം പള്ളിയിൽ പ്രവേശനം നിഷേ ധിച്ചു. പ്രസ്തുത സാഹചര്യത്തിൽ പള്ളിയോടു ചേർന്നു തെക്കുവശത്തെ ചമയപ്പുരമുറിയിൽ ഇട വഴിക്കൽ അച്ചന്മാർ കർമ്മാദികൾ നടത്തിയിരുന്നു. അങ്ങനെ ഇരിക്കെ പിതാവ് ഫീലിപ്പോസ് കശ്ശീശാ 1887 മെയ് 10 നു ഇഹലോകവാസം വെടിഞ്ഞു.

1875 ഏപ്രിൽ 25 നു പുലിക്കോട്ടിൽമോർ ദീവ ന്നാസ്യോസ് മെത്രാപ്പോലീത്തായിൽ നിന്നും ഗീവ റുഗീസ് ശെമ്മാശ്ശൻ കശ്ശീശാപട്ടം സ്വീകരിച്ചു.

മാലിത്ര ഏലിയാസ് കത്തനാരുടെ ദേഹവിയോ ഗത്തെ തുടർന്ന് വികാരി ജനറാളായി തെരഞ്ഞെ ടുത്തത് ഗീവറുഗീസ് കശ്ശീശായെയാണ്.

“മനുഷ്യൻ ചിന്തിക്കുന്നത് ഒന്ന്, ദൈവം നട പ്പിലാക്കുന്നത് മറ്റൊന്ന്” എന്ന പഴമൊഴി മോർ സേവ്റിയോസ് തിരുമേനിയുടെ കാര്യത്തിൽ വളരെയേറെ പ്രസക്തിയുണ്ട്. സമുദായത്തിന്റെ പുരോഗതിക്ക് ഒരു ക്നനാനായ മെത്രാൻ ആവശ്യമാണെന്നുള്ള പൊതുവായ അഭിപ്രായം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ സമുദായനേതാക്കൾ ബോധിപ്പിച്ചു. പരിശുദ്ധ സിംഹാസനം ഈ ആവശ്യം അംഗീകരിച്ചു. ഇടവഴിക്കൽ കോറി ഫീലിപ്പോസ് കശ്ശീശായെ മെത്രാനായി വാഴിക്കുന്നതിന് പരിശുദ്ധ പാത്രിയർക്കീസ് ബാവാ മലങ്കരയിൽ എഴുന്നെള്ളി. പരിശുദ്ധ പിതാവ് ഇവിടെ എത്തുന്നതിന് മുമ്പ് കോറി ഫിലിപ്പോസ് കശ്ശീശാ ഇഹലോകവാസം വെടിഞ്ഞതിനാൽ സ്ഥാനാഭി ഷേകം മുടങ്ങി. അധികം താമസിയാതെ ഇടവഴി ക്കൽ ഗീവറുഗീസ് കശ്ശീശായെ മെത്രാൻ സ്ഥാന ത്തേക്ക് തെരഞ്ഞെടുത്തു. 1910 ആഗസ്റ്റ് 21 നു പരി ശുദ്ധ അബ്ദുള്ള പാത്രിയർക്കീസ് ബാവായിൽ നിന്നും ഗീവർഗ്ഗീസ് കശ്ശീശായ്ക്ക് റമ്പാൻ പട്ടം ലഭി ച്ചു. 1910 ആഗസ്റ്റ് 28 നു വടകരപള്ളിയിൽ വച്ച് ഗീവർഗ്ഗീസ് റമ്പാനെ മോർ സേവേറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. 1911 സെപ്റ്റംബർ 3 നു ആലുവാ സെമിനാരിയിൽ നിന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ തുല്യം ചാർ ത്തിയ സുസ്‌താത്തിക്കോൻ (അധികാര പത്രം) സേവേറിയോസ് തിരുമേനിക്ക് ലഭിച്ചു. അങ്ങനെ മലങ്കര സുറിയാനി ക്നാനായ ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷനായി മോർ സേവേറിയോസ് തിരുമേനി നിയമിതനായി. കോട്ടയം വലിയപള്ളിമേടയിൽ താമസിച്ചാണ് അദ്ദേഹം സമുദായഭരണം നടത്തിയിരുന്നത്.

സമുദായത്തിന്റെറെ പൊതുവായ പുരോഗതിക്ക് പണത്തേക്കാൾ വിലയേറിയ വിദ്യാഭ്യാസവും അതിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയും മാത്രമാണ് ഏകപോംവഴിയെന്നു മനസ്സിലാക്കിയ അഭിവന്ദ്യ തിരുമേനി ജനം വിദ്യയിലൂടെ മുന്നേറണമെന്ന് ആഗ്രഹിച്ചു. ക്‌നാനായ വിദ്യാർത്ഥികളുടെ പഠനത്തിനുതകുന്ന പദ്ധതികൾ രൂപീകരിച്ചു. പള്ളികൾ തോറും വേദോപദേശങ്ങൾ നടത്തുന്നതിനു ശമ്പളത്തോടുകൂടി ഉപദേശിമാരെ നിയമിച്ചു. സമുദായ ചിലവിനു ആണ്ടുവരിപിരിവ് ഏർപ്പെടുത്തി. പട്ടത്വ സ്ഥാനികളെ നിശ്ചയിക്കുന്നതിനു പട്ടംകൊട കമ്മിറ്റി രൂപീകരിച്ചു. ചിങ്ങവനം, വാകത്താനം, കല്ലിശ്ശേരി, കറ്റോട് തുടങ്ങിയ സ്ഥലങ്ങളിൽ മിഷ്യൻ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ആരാധനയ്ക്കായി പള്ളികളും പണികഴിപ്പിച്ചു.

ചിങ്ങവനത്ത് സെമിനാരി സ്ഥാപിച്ചു. സ്നേഹത്തിന്റെ ദീപനാളം സമുദായാംഗങ്ങൾക്കു പകർന്നു കൊടുത്ത ഇടയശ്രേഷ്‌ഠൻ 1927 ജൂൺ 11-ന് കാലം ചെയ്തു. കോട്ടയം വലിയപള്ളിയിൽ ചമയപ്പുര മദ്ബഹായ്ക്കു തൊട്ടുതാഴെ പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് വന്ദ്യപിതാവിൻ്റെ കബർ സ്ഥിതി ചെയ്യുന്നത്. തിരുമനസ്സിലെ ശ്രാദ്ധപെരുന്നാൾ ആണ്ടുതോറും കോട്ടയം വലിയപള്ളിയിൽ ജൂൺ 10, 11 തീയതികളിൽ നടത്തുന്നു. വിദ്യാഭ്യാസ മേഖ ലയിൽ പുരേഗമനാത്മകമായ പ്രവർത്തനങ്ങൾ നട ത്തുന്നതിൽ ദത്തശ്രദ്ധനായ വന്ദ്യപിതാവിൻ്റെ നാമ ത്തിൽ രൂപീകരിച്ച “മോർ സേവേറിയോസ് വിദ്യാ ഭ്യാസനിധി” ഇന്നു ക്നാനായ സമദായത്തിലെ ശ്രദ്ധാർഹമായ പ്രസ്ഥാനമായി പരിണമിച്ചു എന്ന തിൽ ചാരിതാർത്ഥ്യമുണ്ട്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ അടിയുറച്ചു നിന്നു സമുദാ യത്തെ നയിച്ച ഇടയശ്രേഷ്‌ഠനു സ്നേഹാഞ്ജലി കളർപ്പിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *