കളരിയ്ക്കൽ ഉണ്ണിട്ടൻ മാസ്റ്റർ

കളരിയ്ക്കൽ ഉണ്ണിട്ടൻ മാസ്റ്റർ

പ്രാചീനവും പ്രസിദ്ധവുമായ റാന്നി കളരിയ്ക്കൽ കുടുംബത്തിൽ 1875-ൽ അദ്ദേഹം ഭൂജാതനായി. പ്രസ്തുത കുടുംബത്തിൽ തലമുറകളായി യഥാർത്ഥ സമുദായ സ്നേഹികളും പൊതുകാര്യ പ്രസക്തരും ഉദാരമതികളുമായ പല മാന്യ വ്യക്തികളും ഉണ്ടായിരുന്നിട്ടുണ്ട്. മലങ്കര അസോസിയേഷൻ അംഗവും ധനാഢ്യനും ഗവൺമെന്റ് കോൺട്രാകറും ഏബ്രഹാം മാർ ക്ലീമ്മീസ് തിരുമേനിയുടെ മാതാമഹനുമായിരുന്ന കളരിയ്ക്കൽ കൊച്ചു കോര ഇട്ട്യാരുടെ കനിഷ്ഠ സഹോദരനാണ് മി. ഉണ്ണിട്ടൻ. ചെറുപ്പത്തിൽ കോഴഞ്ചേരി ഇംഗ്ലീഷ് മിഡീയം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചശേഷം കോട്ടയം സി.എം.എസ്. വിദ്യാലയത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസം നടന്നു. തുടർന്ന് അവിടെ ത്തന്നെ എഫ്.ഏ. പരീക്ഷ വിജയിച്ച ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് ഉന്നത വിദ്യാഭ്യാസം നടത്തി. അന്നത്തെ തൻ്റെ സതീർത്ഥ്യ പ്രമുഖനും ആത്മസുഹൃത്തുമായിരുന്നു (ദിവംഗതനായ) ശ്രീ. കെ.സി. മാമ്മൻ മാപ്പിള. അക്കാലത്ത് എറണാകുളം -മദ്രാസ് ട്രെയിൻ സർവ്വീസ് ഇല്ലായിരുന്നു. തന്മൂലം വിദ്യാർത്ഥികൾ മദ്രാസ്സിലേക്ക് യാത്ര തുടർന്നത് വളരെ ക്ലേശങ്ങൾ സഹിച്ച് കാളവണ്ടിയിലാണ്. എറണാകുളം വരെ കെട്ടുവള്ളങ്ങളിലും. പ്രകൃത്യാ ശാലീനും മിതഭാഷിയും ഈശ്വരഭക്തനുമായിരുന്ന ശ്രീ. ഉണ്ണിട്ടൻ ഫിലോസഫി ഐഛികവിഷയമെടുത്ത് ഉന്നത റാങ്കോടുകൂടി ബി.എ. ബിരുദം സമ്പാദിച്ചു. ആയാണ്ടിൽ തന്നെയാണ് ശ്രീ. മാമ്മൻ മാപ്പിളയും ഗ്രാജുവേറ്റ് ചെയ്തത്.

അക്കാലത്ത് കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌കൂൾ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരു ന്നു. സ്‌കൂൾ കാര്യങ്ങളുടെ ഭംഗിയായ നടത്തിപ്പിനും പുരോഗതിക്കും വേണ്ടി, മാനേജർ, ഫാദർ വി.ജെ. ഗീവറുഗീസ് മല്പപാൻ (ദിവംഗതനായ വട്ടശ്ശേരിൽ തിരുമേനി) മി. മാമ്മൻ മാപ്പിളയെ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായും മി. ഉണ്ണിട്ടനെ സഹാദ്ധ്യാപകനായും നിയമിച്ചു. സ്‌കൂളിലെ ഫീസ് പിരിവും സർക്കാർ ഗ്രാന്റിനവും തുച്ഛമായിരുന്നതിനാൽ

അദ്ധ്യാപകർക്ക് ശരിയായ രീതിയിൽ ശമ്പളമൊന്നും നൽകാൻ നിർവാഹമില്ലായിരുന്നു. ശ്രീ. ഉണ്ണിട്ടനാകട്ടെ പ്രതിഫലേച്ഛ കൂടാതെ ജോലി ചെയ്യുക എന്നത് ആദർശമായി സ്വീകരിച്ചിരുന്നു. അതിനാൽ തന്റെ ശബളക്കാര്യം കാര്യമായി കരുതിയിരുന്നില്ല. പണ്ഡിറ്റ് നെഹൃവിനെപ്പോലെ ശമ്പളതുക എത്രയെന്നു അമ്പേ ഷിക്കുക പോലും ചെയ്ത‌ിരുന്നില്ല. ഓരോ ടേമി ന്റെയും ആരംഭത്തിൽ അദ്ദേഹം സ്വഭവനത്തിൽ നിന്നും യാത്രയാകുമ്പോൾ ആവശ്യമായ അരിയും സാധനങ്ങളും വള്ളത്തിൽ കൊണ്ടുപോരുമായിരുന്നു. കോട്ടയത്തുള്ള വാടക വസതിയിൽ കുടുംബസമേ തമാണ് താമസിച്ചിരുന്നത്.

ശ്രീ. ഉണ്ണിട്ടൻ വാസ്‌തവത്തിൽ ഒരു മാതൃകാ മാസ്റ്ററായിരുന്നു. അദ്ധ്യാപനത്തിനായി ക്ലാസ്സുകളിൽ പ്രവേശിക്കുന്നതുതന്നെ അദ്ധ്യേതാക്കൾക്ക് അത്യന്തം സ്വാഗതാർഹവും ഉന്മേഷവും ഉണർവും പകരുന്നതു മായിരുന്നു. അച്ചടക്കം പരിപൂർണ്ണവും നിഷ്കർഷവു മായ ഗതിയിൽ പാലിക്കുന്നതിലും വിദ്യാർത്ഥികളുടെ സ്വഭാവ രൂപവൽക്കരണത്തിലും വിശിഷ്യ അവരിൽ അന്തർലീനമായിരിക്കുന്ന വാസനാ വിശേഷങ്ങളെ ഉയർത്തി എടുക്കുന്നതിലും മഹാനായ മാസ്റ്റർ ബദ്ധ ശ്രദ്ധനായിരുന്നു. നിർദ്ധരായ ചില കുട്ടികൾക്ക് അദ്ദേഹം സാമ്പത്തിക സഹായം ചെയ്യുന്നതിലും സന്നദ്ധനായിരുന്നു.

അതുപോലെ അദ്ദേഹം എം.ഡി. സ്കൂ‌ളിന്റെ പണിക്ക് കളരിക്കൽ കുടുംബത്തിൽ നിന്നും കഴിയു ന്നത്ര ധനസഹായം ചെയ്‌ത്‌ കൊടുപ്പിച്ചിട്ടുണ്ട്. സമുദായത്തിനു പ്രഥമ ബിരുദധാരി മലങ്കര സുറിയാനി ക്‌നാനായ യുവജന സമാജ ത്തിൻ്റെ സ്ഥാപക നേതാക്കളിൽ അഗ്രിമനും, ക്നാനായ സമുദായത്തിലെ പ്രഥമ ഗ്രാജുവേറ്റും എം. ഡി. ഹൈസ്‌കൂളിലെ ക്രൈസ്‌തവ അദ്ധ്യാപകരിൽ പ്രമുഖനുമായിരുന്ന ശ്രീ. ഉണ്ണിട്ടൻ 1901 നു ഇടയ്ക്കു കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന ക്നാനായ സമുദായ അംഗങ്ങളായ എല്ലാ വിദ്യാർത്ഥികളെയും ശെമ്മാശന്മാരെയും ഞായറാഴ്ച തോറും സ്വവസതിയിൽ ക്ഷണിച്ചുവരുത്തി. മാസ്റ്ററുടെ നേതൃത്വത്തിൽ ടി വിദ്യാർത്ഥികളുടെ പ്രഥമ യോഗം ചേരുകയും പ്രസ്‌തുത യോഗത്തിൽ കോട്ടയത്തെ ക്നാനായ വിദ്യാർത്ഥികളെയും മറ്റു യുവാക്കന്മാരെയും സംഘടിപ്പിച്ച് ക്‌നാനായ യുവജനസമൂഹം ആരംഭിക്കണമെന്നും ക്രമേണ സമുദായവ്യാപകമായി പ്രസ്തു‌ത സംഘടന പുരോഗമിപ്പിക്കണമെന്നും തീരുമാനിച്ചു. അതിൻ്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ശ്രീ. ഉണ്ണിട്ടൻ മാസ്റ്ററായിരുന്നു. പ്രസ്തു‌ത ചെറുസമാജമാണ് സജീവവും സമുന്നതവുമായ നിലയിൽ നടത്തിവരുന്ന ആധുനിക ക്‌നാനായ യുവജന സമാജത്തിനു ബീജവാപം ചെയ്തത്.

കോട്ടയത്തു കൂടിയ പ്രാരംഭയോഗത്തിന്റെ നിശ്ച യപ്രകാരം ഏതാനും ചിലയോഗങ്ങൾ നടത്തുകയും സമുദായത്തിൻ്റെ പുരോഗമനമാർഗ്ഗങ്ങളെ പറ്റി അവഗാഢമായി ചിന്തിച്ച് ചില പ്രവർത്തനങ്ങൾ നട ത്തികൊണ്ടിരിക്കുകയും ചെയ്യവേ, ആ മഹാത്മാവ്

1902 മേയ് 7-ാം തീയതി (1077 മേടം 25) അകാല ചരമം പ്രാപിച്ചു. അന്ന് അദ്ദേഹത്തിന് 27 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. തൻ്റെ ഭൗതികാവശിഷ്ട ങ്ങൾ വെളിയനാട് സെൻ്റ് സ്റ്റീഫൻസ് ദേവാലയ സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

മാസ്റ്റർ വെളിയനാട് പ്രശസ്‌തമായ മാരങ്കിയിൽ നിന്നും വിവാഹം ചെയ്‌തു. ഏകപുത്രൻ ശ്രീ. എം.ഒ. ഏബ്രഹാമായിരുന്നു. സീമന്തപുത്രി ബേബിയെ വിവാഹം ചെയ്തിരുന്നത് കല്ലിശ്ശേരി നെടിയൂഴത്തിൽ വ.ദി. ശ്രീ. എൻ.കെ. ലൂക്കോസ് കോർ എപ്പിസ്ക്‌കോപ്പാ ആയിരുന്നു. ദ്വിതീയ പുത്രി മറിയക്കുട്ടിയാണ് താമര പ്പള്ളിൽ ഡോ. ടി.ഒ. തോമസ്സിൻ്റെ സഹധർമ്മിണി.

ആത്മവിശ്വാസവും ദൈവാശ്രയവും കൈവെടി യാത്ത, അവർക്ക് നാളെ ഭൗമികവും പാരത്രികവുമായ വിജയം സുനിശ്ചിതമാണെന്നുള്ളതിനു ഉദാരമനസ്കനായ ഉണ്ണിട്ടൻ മാസ്റ്ററുടെ ജീവിതം മഹനീയ മാതൃകയത്രെ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *