യശഃശരീരനായ താമരപ്പള്ളിൽ ഏബ്രാഹം കോർ എപ്പിസ്ക്കോപ്പായ്ക്കുശേഷം, അഭിവന്ദ്യ ഏബ്രഹാം മാർ ക്ലീമീസ് തിരുമേനിയുടെ സ്ഥാനാരോഹണം വരെയുള്ള കാലഘട്ടത്തിൽ ക്നാനായ അഡ്മിനിസ്ട്രേറ്ററായി സ്തുത്യർഹമായ സേവന മനുഷ്ഠിച്ചത് പുരയ്ക്കൽ അച്ചൻ എന്ന വെരി. റവ. പി.ജെ. തോമസ് കോറെപ്പിസ്കോപ്പാ ആയിരുന്നു. ഒരിടയ്ക്ക് ദീർഘകാലം മെത്രപ്പോലീത്ത ഇല്ലാത്ത സ്ഥിതി വിശേഷം സംജാതമായതിനാൽ ഫലപ്രദ മായി പ്രവർത്തിക്കുന്ന ഒരു കേന്ദ്രീകൃത സംവി ധാനം അന്ന് സമുദായത്തിനുണ്ടായിരുന്നില്ല. സാമ്പ ത്തികശേഷിയും സ്വാധീനശക്തിയുമുള്ള ഇടവക കൾ സ്വന്തം നിലയിൽ വളരുകയും വികസിക്കു കയും ചെയ്തുകൊണ്ടിരുന്നു. റാന്നി വലിയപള്ളി തുടങ്ങിയ ഇടവകകൾ അന്ന് സ്വന്തമായ ഭരണഘ ടനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും പ്രവർത്തിച്ചിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പള്ളികൾക്ക് മതിയായ നേതൃത്വമോ വികസനസാധ്യതയോ വളരെ പരിമിതമായിരുന്നു. ബഹു. താമരപ്പള്ളിൽ അച്ചനു ശേഷം ഭരണസാരഥിയായി വന്ന ബ. പുരയ്ക്കലച്ചൻ ഒരു സമഗ്ര പരിപാടിയുടെ അടിസ്ഥാനത്തിൽ ചെറിയ പള്ളികൾ ഓരോന്നായി സന്ദർശിക്കുകയും, തങ്ങളും സമുദാ യത്തിന്റെ ഭാഗമാണെന്ന ബോധം അതതു ഇടവക ജനങ്ങളിൽ ഉളവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഭദ്രാസന സെക്രട്ടറി ആയിരുന്ന കൊന്നയ്ക്കൽ ബഹു. കെ.സി. മാത്യു അച്ചനും ഈ യാത്രകളിൽ സഹായി ആയിരുന്നു. പ്രധാന വീഥികളിൽ നിന്നും വിദൂരമായ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്തിരുന്ന ചെറുപള്ളികൾ പലപ്പോഴും പദയാത്രയായാണ് ഇവർ സന്ദർശിച്ചിരുന്നത്. ഭരണസംവിധാനം ഉരുത്തി രിയാൻ ഈ ശ്രമം ഇടയാക്കി. അനുദിനം വർദ്ധിച്ചു കൊണ്ടിരുന്ന സ്ത്രീധന നിരക്ക് സാധാരണക്കാർക്കിടയിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന കാല ഘട്ടമായിരുന്നു അത്. അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങൾ അദ്ദേഹം ഏർപ്പെടുത്തി. ഒരു നിശ്ചിത തുകയിൽ കൂടുതൽ
സ്ത്രീധനം നൽകുന്നവർ അതിൽ ഒരു പങ്ക് സമു ദായത്തിലെ നിർധനരായ പെൺകുട്ടികളുടെ വിവാ ഹത്തിനു വേണ്ടിയുള്ള ഫണ്ടിലേക്ക് നൽകണമെന്ന് നിർദ്ദേശം ഉന്നയിച്ചു. കുതിച്ചുയർന്നു കൊണ്ടിരുന്ന സ്ത്രീധന നിരക്കിന് കടിഞ്ഞാണിടാൻ ഒരു പരിധി വരെ ഈ നിയന്ത്രണം ഉപകരിച്ചു.
ആർഭാടപൂർവമായ പള്ളിപ്പെരുനാളുകൾ മൂലമുണ്ടാകുന്ന പാഴ്സെലവു വെട്ടിച്ചുരുക്കാൻ പല നടപടികളും അദ്ദേഹം സ്വീകരിച്ചു. പെരുനാളിനോടനു ബന്ധിച്ചുള്ള റാസകൾ, പ്രത്യേകിച്ചും രാത്രി കാലങ്ങളിലെ പരിപാടികൾ, ആശ്വാസമല്ലാത്ത പല പ്രവണതകൾക്കും കളമൊരുക്കിയിരുന്നു. വൈകിട്ട് 6 മണിക്കു മുമ്പായി റാസകൾ അവസാനിച്ചിരിക്കണ മെന്ന് പള്ളികൾക്ക് നിർദ്ദേശം നൽകുകയും കുറെക്കാലം ഈ നിയന്ത്രണം പ്രാബല്യത്തിലിരിക്കുകയും ചെയ്തിരുന്നു.
സുറിയാനി സഭയിലെ കക്ഷി വഴക്ക് അവസാനിപ്പിച്ച് യാക്കോബായ-ഓർത്തഡോക്സ് വിഭാഗ ങ്ങളെ ഒരുമിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടു കൂടി ചിങ്ങവനം അപ്രേം സിമ്മനാരിയിൽ ഇരു വിഭാ ഗത്തെയും മെത്രാന്മാരെയും നേതാക്കന്മാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ വട്ട മേശ സമ്മേളനം ബ. അച്ചൻ്റെ ഭരണകാലത്താണ് നടന്നത്. പ്രതീക്ഷിച്ച ഫലങ്ങളുണ്ടായില്ലെങ്കിലും സുറിയാനി സഭയിൽ ക്നാനായ സമുദായത്തിന്റെ യശസ്സ് ഉയർത്താൻ ഈ സംരംഭം ഉപകരിച്ചു.
എല്ലാ പള്ളികളെയും സമുദായത്തിന്റെ അവി ഭാജ്യഘടകങ്ങളായി കണ്ടുകൊണ്ടും അവയുടെ വിവിധ പ്രവർത്തന മേഖലകളെ പരാമർശിച്ചുകൊ ണ്ടും, വൈദീകർ, ശെമ്മാശന്മാർ തുടങ്ങിയവരുടെ ക്ഷേമൈശ്വര്യങ്ങൾ മുൻനിറുത്തിയും സമുദായ ത്തിന്റെ കൂട്ടായ വളർച്ച ലക്ഷ്യംവച്ചു കൊണ്ടുമുള്ള കേന്ദ്രീകൃതമായ സമുദായഭരണഘടന ബ. അച്ചന്റെ ഭരണകാലത്താണ് രൂപം കൊണ്ടത്.
അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ നിശ ബ്ദവും നിസ്വാർത്ഥവുമായ സേവനം കാഴ്ചവച്ച് അദ്ദേഹം ഹൈസ്കൂൾ വിദ്യാർത്ഥി ആയിരിക്കു മ്പോൾ തന്നെ സമുദായ കാര്യങ്ങളിൽ തല്പരനാ യിരുന്നു. ഇടവഴിക്കൽ ശ്രീ. ഇ.പി മാത്യു, ശ്രീ. വി. ഓ .മാർക്കോസ് തുടങ്ങിയവരുടെ സഹകരണത്തിൽ ക്നാനായ സ്റ്റുഡൻസ് അസോസിയേഷൻ എന്നപേ രിൽ സംഘടന രൂപീകരിക്കുകയും അതിന്റെ പ്രാരം ഭകാല സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്നാനായ യുവജന സമാജത്തിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായിരുന്ന അദ്ദേഹം തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്നാനായ യുവജനസമാജത്തിൻ്റെ പ്രാരംഭ പ്രവർ ത്തകരിൽ ഒരാളായിരുന്ന അദ്ദേഹം തുടർച്ചയായി 12 വർഷക്കാലം അതിൻറെ പ്രസിഡാൻ്ായിരുന്നിട്ടുണ്ട്. ക്നാനായ അസോസിയേഷൻ പ്രസിഡന്റ്റ്, വികാരി ജനറൽ, വിമൻസ് അസോസിയേഷൻ പ്രസിഡന്റ്റ്, ഓതറ നസ്രേത്ത് ആശ്രമം പ്രസിഡന്റ് എന്നിങ്ങനെ വിവിധ നിലകളിൽ സമുദായരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൊല്ല വർഷം 1077-ാമാണ്ട് ചിങ്ങം ആറിനു റാന്നി പുരയ്ക്കൽ പി.ജെ. ജോസഫ് കോർ എപ്പി സ്കോപ്പായുടെയും പാറാനിക്കൽ ശ്രീമതി മറിയാ മ്മയുടെയും ഏക പുത്രനായി ജനിച്ച അദ്ദേഹം റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നും മിഡിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അക്കാലത്തുതന്നെ (1091 കുംഭം 1-നു) ക്നാനായ ഇടവകയുടെ നി.വി.ദി. ശ്രീ. ഗീവർഗ്ഗീസ് മാർ സേവേ റിയോസ് തിരുമേനിയിൽ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. 1091 കുംഭം 15-ന് കല്ലിശേരി പടിഞ്ഞാ റെപുരയ്ക്കൽ കൊച്ചുപാപ്പിയുടെ സീമന്ത പുത്രി അന്നാമ്മയെ വിവാഹം കഴിച്ചു. തുടർന്ന് കോട്ടയം എം.ഡി. സിമ്മനാരിയിൽ ചേർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്വതസിദ്ധമായ സാഹിത്യവാസനയും കായിക വിനോദതൽപ്പര തയും വികസിപ്പിച്ചെടുക്കാൻ സ്കൂൾ അധികൃതർ വേണ്ടത്ര പ്രോത്സാഹനം നൽകിയിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ്. കോളേജിൽ ചേർന്ന അദ്ദേഹം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ബി.എ. ബിരുദവും 1103-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി. റാന്നിയിലെ ആദ്യത്തെ എം.എ. ബിരുദധാരി അദ്ദേഹമാണ്. തുടർന്ന് ആലുവ യു.സി. കോളേജിൽ ജോലി സ്വീകരിക്കുന്നതിന് തീരുമാനിച്ചുവെങ്കിലും അന്നത്തെ റാന്നി വലിയ പള്ളി വികാരിയും തന്റെ അഭിവന്ദ്യ പിതാവുമായ പരേതനായ പി.ജെ. ജോസഫ് കോർ എപ്പിയ്ക്കോപ്പയുടെയും ഇടവക ജനങ്ങളുടെയും അഭിലാഷമനുസരിച്ച് തൻ്റെ സേവനം അന്നൊരു മിഡിൽ സ്കൂൾ മാത്രമായിരുന്ന എം.എസ്. സ്കൂളിൻ്റെ വളർച്ചയ്ക്കായി സമർപ്പിക്കാൻ തീരുമാനിച്ചു. ബിരുദധാരികൾപോലും അപൂർവമായിരുന്ന അക്കാലത്ത് ഒരു ഉന്നത ബിരുദധാരിയെ സംബന്ധിച്ചിടത്തോളം ഒട്ടും ആകർഷ ണീയമല്ലായിരുന്നു പ്രസ്തുത സ്കൂളിലെ ജോലി. 1108-ൽ ആണ് സ്കൂകൂളിൻ്റെ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്.
1107-ൽ മലങ്കര സന്ദർശിച്ച അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഏലിയാസ് തൃതീ യനിൽ നിന്നാണ് ബ. അച്ചൻ കശ്ശീശാ പട്ടം സ്വീക രിച്ചത്. 1013-ൽ നാനായ സമുദായത്തിന്റെ വികാരി ജനറലായി മാർ ദീയസ്കോറോസ് തിരുമേനിയാൽ നിയമിക്കപ്പെട്ടു.
റാന്നിയിലെ എം.എസ്. മിഡിൽ സ്കൂൾ ഹൈ സ്കൂളായി ഉയർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു ബ. പി.ജെ. തോമസ് കോർ എപ്പിസ്കോപ്പാ പഠിപ്പിലും, ശിക്ഷണത്തിലും, കായിക സംറംഭങ്ങളിലും പ്രശസ്തി നേടാൻ ഈ സ്കൂളിന് അധികകാലം വേണ്ടി വന്നില്ല. അസൂയാ വഹമായ വളർച്ച പ്രാപിച്ച ഈ സ്ഥാപനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പിൽക്കാലത്ത് റാന്നി സെന്റ് തോമസ് ഹൈസ്കൂൾ, സെന്റ് തോമസ് മിഡിൽ സ്കൂൾ, എം.എസ്. ട്രെയിനിംഗ് സ്കൂൾ തുടങ്ങിയവ രൂപം കൊണ്ടത്. 1971 മെയ് മാസത്തിൽ കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്യുന്നതു വരെയും റാന്നിയുടെ പൊതു ജീവിതത്തിൽ മാർഗ്ഗ ദീപമായി അദ്ദേഹം വിളങ്ങിയിരുന്നു. നാനാ ജാതി മതസ്ഥരായ പൊതുജനങ്ങളുടെ അദ്ദേഹത്തോടുള്ള സ്നേഹാദരവുകളുടെ പ്രതീകമാണ് റാന്നിയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന അതിവി ശാലമായ പി.ജെ.ടി ഹാളും അതോടനുബന്ധിച്ചുള്ള വിപുലമായ ലൈബ്രറിയും.