മലങ്കര സഭാ ചരിത്രത്തിലും ക്നാനായ സമുദായ ചരിത്രത്തിലും നിർണ്ണായക സ്വാധീനം ചെലു ത്തിയിരുന്ന വൈദിക ശ്രേഷ്‌ഠനായിരുന്ന മാലിത ഏലിയാസ് കത്തനാരുടെ ജീവിതകഥ ഇന്നുവരെ ഏറക്കുറെ അഞ്ജാതമാണെന്ന് പറയാം. അതി നാൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചില വസ്തുതകൾ രേഖപ്പെടുത്തുന്നതിനു ശ്രമിക്കുകയാണ്.
സ്‌മര്യ പുരുഷൻ പ്രശസ്‌തമായ നീലമ്പേരൂർ മാലിത്ര കുടുംബത്തിൽ ചെറിയാന്റെയും നൈത്തോമ്മ (കല്ലംമ്പറമ്പിൽ)യുടെയും, സീമന്തപുത്രനായി എ.ഡി. 1847-ൽ ഭൂജാതനായി. അദ്ദേഹത്തിൻ്റെ മാമ്മോദീസാ റാന്നി വലിയ പള്ളിയിൽ, മലങ്കരയുടെ യാക്കോബുർദാന എന്ന അപരാഭി നാമത്തിൽ അറി യപ്പെട്ടിരുന്ന അന്ത്യോഖ്യ പ്രതിനിധി യുയാക്കിം മാർ കുറിലോസ് തിരുമേനിയാൽ നിർവ്വഹിക്കപ്പെ ട്ടു. കുര്യാള എന്ന് പേരിടുന്നതിന് തലതൊട്ടപ്പൻ പറഞ്ഞുവെങ്കിലും അന്ന് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ വാണരുളിയ ഏലിയാസ് ദ്വിതീ യൻ പാത്രിയാർക്കീസ് ബാവായുടെ പേരാണ് കാർമ്മികൻ കുഞ്ഞിന് നൽകിയത്. അന്നു മുത ലാണ് മാലിത്ര കുടുംബത്തിൽ ഏലിയാസ് എന്ന പേര് ഉണ്ടായത്. ബാല്യം മുതൽ ദൈവഭക്തിയിലും വിശ്വാസാചാര നിഷ്ഠയിലും വളർത്തപ്പെട്ട് കുട്ടിയെ ദൈവത്തിനായി സമർപ്പിക്കുന്നതിൽ മാതാപിതാ ക്കൾ തല്‌പരരായി. ബാല്യകാല വിദ്യാഭ്യാസം നീലംപേരുരും കുറിച്ചിയിലുമായിരുന്നു. വൈദിക വിദ്യാഭ്യാസം കോട്ടയത്ത് ഇടവഴിക്കൽ താമസിച്ച് ഇടവഴിക്കൽ വല്യച്ചൻ്റെയും കോറെപ്പിസ്‌ക്കോപ്പാ അച്ചന്റെയും ശിക്ഷണത്തിലും മേൽനോട്ടത്തിലും നടത്തി. എ.ഡി. 1870-ൽ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിയിൽ നിന്ന് ശെമ്മാശു പട്ടവും, 1872-ൽ തിരുമേനിയിൽ നിന്നു തന്നെ കശ്ശീശാ പട്ടവും സ്വീകരിച്ചു.
പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസി യോസ് മുഖാന്തിരം മലങ്കരസഭയിൽ സംജാതമായ പ്രതിസന്ധിയിൽ നിന്ന് സഭയെ മോചിപ്പിക്കുന്നതിനും സത്യവിശ്വാസം നിലനിർത്തുന്നതിനുമായി മലങ്കരിയിൽ എഴുന്നെള്ളിയ പരി. അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് ത്രിതീയൻ ബാവായെ പല സ്ഥലങ്ങ ളിലും അനുഗമിക്കുവാനുള്ള ഭാഗ്യം അച്ചനുണ്ടാ യി. വടക്കൻ പറവൂർ, അയ്യമ്പള്ളി, തൃപ്പൂണിത്തുറ തുടങ്ങിയ പള്ളികളാണ് സന്ദർശനത്തിൽ ഉൾപെട്ടിരുന്നത്.
തെക്കൻ ഭദ്രാസനത്തിൽ പുതുപ്പള്ളി പള്ളി ബാവാ സന്ദർശിച്ചപ്പോൾ പരി. ബാവായുടെ സാന്നി ദ്ധ്യത്തിൽ ഒരു പട്ടക്കാരൻ സുറിയാനിയാൽ വി. കുർബ്ബാന അർപ്പിക്കണമെന്ന ആഗ്രഹം പുലിക്കോ ട്ടിൽ തിരുമേനിയെ ബാവ അറിയിച്ചു. ഒരു പട്ടക്കാ രനും ഇതിൽ മുൻപോട്ട് വരാതിരുന്ന സാഹചര്യ ത്തിൽ മാലിത്ര അച്ചൻ പരി. ബാവായുടെ സാന്നി ദ്ധ്യത്തിൽ വി. കുർബ്ബാന അനുഷ്‌ഠിച്ചു. നീലംപേ രൂർ പള്ളിയിൽ പരി. ബാവാ എഴുന്നെള്ളി വി. കുർബ്ബാന അർപ്പിച്ചപ്പോൾ പ്രസംഗത്തിൽ മാലിത അച്ചനേപ്പറ്റി പറഞ്ഞതിപ്രകാരമാണ്. ഇവൻ സത്യ വിശ്വാസി ഇവൻ്റെ കൈ നിങ്ങൾ മുത്തുവിൻ. പരി. ബാവാ ജനങ്ങളെക്കൊണ്ട് അച്ചന്റെ കൈമുത്തിച്ച തായി കഥയുണ്ട്.
ഏലിയാസ് കത്തനാർക്ക് തിരുവിതാംകൂർ രാജ കുടുംബവുമായി പരിചയവും അടുപ്പവുമുണ്ടായി രുന്നു. വൈക്കം ക്ഷേത്രത്തിൽ ജലമാർഗ്ഗമായി രാജ കുടുംബാംഗങ്ങൾ പോകുന്ന അവസരത്തിലൊക്കെ മാലിത്ര കടവിൽ നിർത്തി കുശലാന്വേഷണങ്ങൾ നടത്തുന്ന പതിവുണ്ടായിരുന്നു. ഒരു പക്ഷേ ആ അടുപ്പം കൊണ്ടാകാം മാലിത്ര പുരയിടം കരമൊ ഴിവാക്കി കൊടുത്തത്. ബഹു. അച്ചൻ ഒരിക്കൽ മഹാരാജാവിനെ മുഖം കാണിക്കുന്നതിനു കൊട്ട രാത്തിൽ ചെന്നപ്പോൾ ചിത്രമെഴുത്തു വലിയ കോയിത്തമ്പുരാൻ (രാജാരവിവർമ്മ) അവിടെയു ണ്ടായിരുന്നു. അച്ചനെ ഒരു കസേരയിൽ ഇരുത്തി അദ്ദേഹം വരച്ച എണ്ണ ഛായാ ചിത്രം ഇന്നും മാലിത്ര തറവാട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. പരി. ബാവാ തിരുവനന്തപുരത്ത് താമസിച്ചപ്പോൾ അവിടെ ഒരു പള്ളി സഭയ്ക്കില്ലാത്തതിൽ ബാവാ കുണ്ഠിതപ്പെടുകയും പള്ളിയുടെ പണപിരിവിനുള്ള കാര്യം മാലിത്ര അച്ചനെ ഏല്‌പിക്കുകയും അച്ചന്റെ നേതൃ ത്വത്തിൽ പണപിരിവ് നടത്തി തിരുവനന്തപുരത്തെ പ്രധാന വേദിയിൽ നിലകൊള്ളുന്ന സെന്റ് ജോർജ് പള്ളി പണികഴിപ്പിക്കുകയും ചെയ്തു. മുളന്തു രുത്തി മാർതോമ്മൻ പള്ളിയിൽ പരി. ബാവാ വിളി ച്ചുകൂട്ടിയ മുളന്തുരുത്തി സുന്നഹ ദോസിൻ്റെ പ്രധാന സംഘാടകൻ മാലിത്ര അച്ചനായിരുന്നു. സുന്നഹദോസിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുവാനുള്ള ഭാഗ്യവും ബഹു അച്ചനു ലഭിച്ചു. പരി. ബാവായുടെ നോമിനിയായി ഒരു പട്ടക്കാരനേയും ഒരു അൽമായക്കാരനേയും തെരഞ്ഞെടുത്തു. അതിൽ പട്ടക്കാരാൻ ഏലിയാസ് കത്തനാരും അൽമായ പ്രതിനിധി ഇപ്പോൾ സിംഹാസന പള്ളി കളുടെ ചുമതല വഹിക്കുന്ന ബന്യാമിൻ മോർ ഒസ്താത്തിയോസ് തിരുമേനിയുടെ കുടുംബാംഗ മായ പനക്കൽ അയ്‌പുരായിരുന്നു.
വെളിയനാട് പള്ളിയിൽ ക്നാനായ സമുദായം പുലിക്കോട്ടിൽ തിരുമേനിക്ക് നൽകിയ മംഗള പത്ര ത്തിൽ ലഭിച്ച മറുപടി കല്‌പനയിൽ, മലങ്കരസ ഭയ്ക്ക് നൽകിയിട്ടുള്ള നിസ്‌തുല സേവനങ്ങളെ പരിഗണിച്ച് ഇ. എം. ഫിലിപ്പോസിനെയും മാലിത്ര ഏലിയാസ് കത്തനാരേയും മുക്തകണ്ഠം പ്രശം സിക്കുകയും അവരോടുള്ള നന്ദി രേഖപ്പെടുത്തു കയും ചെയ്‌തിട്ടുണ്ട്.
ക്നാനായ സമുദായത്തിനും ഏലിയാസ് കത്ത നാർ വിലപ്പെട്ട സേവനങ്ങൾ ചെയ്തിട്ടുണ്ട്. 1882 മകരം 8 നു ഏലിയാസ് കത്തനാരുടെ അദ്ധ്യക്ഷ തയിൽകൂടിയ യോഗത്തിലാണ് ക്നാനായ കമ്മറ്റി രൂപം കൊള്ളുന്നത്. ക്‌നാനായ കമ്മറ്റിയുടെ പ്രഥമ പ്രസിഡന്റ് ഏലിയാസ് കത്തനാരും സെക്രട്ടറി ഇ. എം. ഫിലിപ്പോസും, കൈക്കാരൻ വാഴയിൽ ഉതു പ്പാൻ തോമ്മായുമായിരുന്നു. ത്രിമൂർത്തികൾ എന്ന് ഇവരെ വിളിച്ചു വരുന്നു.
പരുമല തിരുമേനിയുടെ വലംകൈയ്യായി നിന്ന് പല പള്ളികളും തിരുമേനിയോടൊത്ത് സന്ദർശിച്ച് പള്ളിവഴക്കുകൾ തീർക്കുന്നതിൽ മാലിത്ര അച്ചന് അനിതരസാധാരണമായ കഴിവുണ്ടായിരുന്നു.
ബഹു. അച്ചൻ എല്ലാവരാലും ബഹുമാനിക്ക പ്പെട്ടിരുന്നു. വ്യക്തിപ്രഭാവമുള്ള ഒരു പ്രമാണിയാ യിരുന്നു. നീലമ്പേരൂർ ക്ഷേത്രത്തിലെ പൂരം ഉത്സ വത്തിൽ പൂരപാട്ടിൽ മാലിത്ര അച്ചനെ പറ്റി ഇങ്ങനെ പാടിയിരുന്നു:
“മാലിത്ര കത്തനാർ നല്ലവൻ ഭാഗ്യവാൻ രാജ്യസഭയ്ക്കൊരു മാന്യൻ തന്നെ”
കവി കൊട്ടാരത്തിൽ ശങ്കുണ്ണിയെ മാലിത്ര തറ വാട്ടിൽ താമസിപ്പിച്ച് സുറിയാനിയിൽ നിന്ന് കാനോനകളും പ്രാർത്ഥനകളും, കുർബ്ബാന ക്രമവും മല യാളത്തിലേക്ക് വിവർത്തനം ചെയ്യിപ്പിച്ചത് അച്ചന്റെ ശ്രമഫലമായിട്ടാണ്. നീലംപേരൂർ, കുറിച്ചി വലിയ പള്ളി, ചിങ്ങവനം ദയറാ പള്ളി എന്നീ പള്ളികളിൽ അച്ചൻ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരുമല തിരുമേനിയിൽ നിന്ന് സകല കൂദാശ കളും കൈക്കൊണ്ടതിനുശേഷം 1902 ജൂൺ 26-ാം തീയതി ബ, മാലിത്തറ ഏലിയാസ് കത്തനാർ ദിവം ഗതനായി. കബറടക്ക ശുശ്രൂഷ പരുമല തിരുമേ നിയുടെ പ്രധാന കാർമ്മികത്വത്തിലും അനേകം പട്ട ക്കാരുടെ സഹകരണത്തിലും നീലംപേരൂർ പള്ളി സെമിത്തേരിയിൽ നടത്തി. സംസ്ക്കാരത്തോടനു ബന്ധിച്ച് നടത്തിയ ചരമ പ്രസംഗത്തിൽ മലങ്കര സഭയുടെ “ചിറകൊടിഞ്ഞു” എന്ന് പരുമല തിരുമേനി പറയുകയുണ്ടായി.
തന്റെ ആത്മീയ പുത്രനെ കബറടക്കിയശേഷം 1902 നവംബർ 2 നു ബ. പരുമല മാർ ഗ്രീഗോറി യോസ് തിരുമേനി കാലം ചെയ്തു. മാലിത അച്ചന്റെ ദേഹവിയോഗത്തിൽ അതീവ ദുഃഖിതനായ പുലിക്കോട്ടിൽ ദീവന്ന്യാസിയോസ് തിരുമേനി അച്ചന്റെ ചേതനയറ്റ മുഖം കാണുന്നതിന് ധൈര്യപ്പെടാതെ ശവസംസ്ക്‌കാര ശുശ്രൂഷയിൽ സംബന്ധിച്ചില്ല. കുമരങ്കരി പുത്തൻപുരയിലായ പുറമറ്റത്ത് അച്ചാമ്മയായിരുന്നു അച്ചൻ്റെ സഹധർമ്മിണി. അച്ചന് മൂന്നു പുത്രന്മാരും മൂന്ന് പുത്രിമാരും ഉണ്ടായിരുന്നു.