കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

കറുകക്കുറ്റിയിൽ (വലിയപറമ്പിൽ) വി. കെ. മാത്യു (കുഞ്ഞുമോൻ)

വലിയപറമ്പിൽ കുരുവിളയുടെ ഏറ്റവും ഇളയ മകനായ വി.കെ. മാത്യുവാണ് 5-ാം തലമുറയിലെ ഏറ്റവും ഇളയ ആൾ. കുഞ്ഞുമോൻ എന്നാണ് വിളി പ്പേര്. ഇപ്പോൾ താമസം കോട്ടയം കഞ്ഞിക്കുഴി കാച്ചുവേലിക്കുന്നിൽ കറുകക്കുറ്റിയിൽ വീട്ടിൽ ആണ്. കുഞ്ഞുമോൻ 24.03.1950 ൽ ജനിച്ചു. സി.എം. എസ്. കോളജിലും, കെ.ഇ. കോളജ് മാന്നാനത്തും പഠിച്ചു. കെമിസ്ട്രിയിൽ ബിരുദം എടുത്തശേഷം കോട്ടയം കോ-ഓപ്പറേറ്റീവ് കോളജിൽ നിന്നും എച്ച്. ഡി.സി. പി.ജി. ഡിപ്ലോമ എടുത്തു. ബാല്യംമുതൽ യുവത്വംവരെയും ഇടവകയിലെ എല്ലാ ഭക്ത സംഘടനകളുടെയും ഭാരവാഹിയാവുകയും നേതൃത്വം നൽകുകയും ചെയ്തു. ഇന്നത്തെ കെ.സി.വൈ. എൽ.ന്റെ ആദ്യനാമം കത്തോലിക് അസോസിയേഷൻ ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് എന്നായി രുന്നു. അതിന്റെ ആദ്യ യൂണിറ്റ് രൂപീകരണം കൈപ്പുഴയിൽ കഴിഞ്ഞ് രണ്ടാമത്തെ യൂണിറ്റ് മാത്യുവിന്റെ നേതൃത്വത്തിൽ ആണ് രൂപീകരിച്ചത്. പിന്നീട് ബി. സി.എം. കോളജിൽ വിവിധ യൂണിറ്റുകളുടെ യോഗം കെ.സി.വൈ.എൽ. എന്ന് പേര് മാറ്റുകയും പൂഴിക്കു ന്നേൽ പി.റ്റി. ലൂക്കോസ് പ്രഥമ പ്രസിഡന്റ്റ് ആവുകയും ചെയ്തു. ഡിഗ്രി പഠനകാലത്ത് AICUF (All India Catholic University Federation) കോളജിലെ പ്രസിഡന്റും ആയും സേവനം ചെയ്തു. അന്ന് AICUF ന്റെ റീജിയണൽ പ്രസിഡന്റ് ആയിരുന്ന മൈക്കിൾ തരകനാണ് പിന്നീട് കണ്ണൂർ യൂണിവേഴ്‌സിറ്റി വി.സി. ആയിരുന്നത്. കുമരകം ഇടവകയിലെ ഗായകസംഘം ആദ്യമായി രൂപീകരിച്ചത് സിസ്റ്റർ റൊസാലിയമ്മയുടെയും മാത്യുവിൻ്റെയും പുത്തൻകളത്തിൽ ജോയിയുടെയും നേതൃത്വത്തിൽ ആണ്. കോളജിലാരംഭിച്ച നാടകകമ്പം പിന്നീട് നടത്തുകയും ചെങ്ങന്നൂർ ദർശന തിയറ്റേഴ്സ‌് പോലെ യുള്ള നാടകസമിതികളിൽ ഉപനടനായും പ്രധാന നടനായും അഭിനയിച്ചു വരികയും ചെയ്തു. ഈ സമയമെല്ലാം സർക്കാർ ജോലിക്ക് ശ്രമിക്കുകയും ഒന്നോ രണ്ടോ മാസങ്ങളുടെ വ്യത്യാസത്തിൽ റെയിൽ സ്റ്റേഷൻ മാസ്റ്റർ, കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം അനൗൺസർ, പോലീസ് സർവ്വീസിൽ സബ് ഇൻസ്പെക്ടർ ആയും ജോലി ലഭിക്കാനിടയായി. ശമ്പളക്കൂടുതലും ആകർഷത്വവും കൊണ്ട് സബ് ഇൻസ്പെകടർ ആയി 1976 ൽ സർവ്വീസിൽ പ്രവേശിച്ചു. സമുദായത്തിൽ നിന്നും ഒരുവിധ റിസർവ്വേ ഷനിലും പെടാതെ ഡയറക്‌ട് എസ്.ഐ. ആയി നിയ മനം ലഭിച്ചത് മാത്യു എന്ന കുഞ്ഞുമോൻ ആണ്. 30 വർഷത്തോളം ജോലി ചെയ്‌ത്‌ പടിപടിയായി ഉയർന്ന് എറണാകുളം സിറ്റിയിൽനിന്നും കമ്മീഷ ണർ ആയി റിട്ടയർ ചെയ്‌തു. സർവ്വീസ് കാലത്തും തുടർന്നും അരമനയുമായി സഹകരിച്ച് സമുദായ പ്രവർത്തനങ്ങളിൽ നേതൃത്വം കൊടുക്കുകയും സമു ദായത്തിന്റെ 75, 100 വർഷ ജൂബിലികളിൽ കമ്മറ്റി കൺവീനർ ആയും സേവനം ചെയ്തു. ക്നാനായ കത്തോലിക്ക കോൺഗ്രസ് എക്‌സിക്യൂട്ടീവ് കമ്മ റ്റിയിലും അതിരൂപത പാസ്റ്ററൽ കമ്മറ്റിയിലും വിവിധ മെത്രാഭിഷേക ചടങ്ങുകളിലും നേതൃത്വം നൽകി. മാത്യു 1979 മെയ് 14-ാം തീയതി റാന്നി ആറുപങ്കിൽ പൗലോസ് – ശോശാമ്മ മകൾ മോളിക്കുട്ടിയെ വിവാഹം ചെയ്തു‌. മോളിക്കുട്ടി രൂപതയിലെ വിവിധ ഹൈ സ്‌കൂളുകളിൽ ടീച്ചറായിരുന്നു. 2013 ൽ റിട്ടയർ ചെയ്തു‌. മോളിക്കുട്ടി 24.06.2018 ൽ വൈദ്യുതാ ഘാതം ഏറ്റ് മരിച്ചുപോകാൻ ഇടയായി. ഇവർക്ക് 4 പെൺമക്കളാണ്. 24.10.1980 ൽ മൂത്തമകൾ റിയ മാത്യു ജനിച്ചു. ആർ.ഇ.സി.ൽ പഠിച്ച റിയ എഞ്ചി നീയറാണ്. അരീക്കര വലിയവീട്ടിൽ ജെയിംസ് ചിന്നമ്മ മകൻ നോയൽ വിവാഹം ചെയ്തു. ഇവർ ഇപ്പോൾ പൂനെയിൽ താമസമാണ്. രണ്ടാമത്തെ മകൾ ജിയ 15.05.1982 ൽ ജനിച്ചു. ഗൈനക്കോളജി യിൽ DNBMS ലണ്ടൻ ഇങ്ങനെ മൂന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ള ഡോക്‌ടർ ജിയായെ റാന്നി കാണ്ടങ്ങാട്ട് പടന്നക്കാട് ഭാഗത്ത് മുണ്ടുകോട്ടക്കൻ ജേക്കബ് കുട്ടി – മറിയാമ്മ മകൻ ടോണി ജേക്കബ് ആണ് വിവാഹം ചെയ്‌തിരിക്കുന്നത്. ടോണി ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആണ്. ഇരുവരും ദുബാ യിൽ ഷാർജയിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൾ ലിയ മാത്യു 06.05.1984 ൽ ജനിച്ചു. ഡൽഹി എയിംസിൽ നിന്നും ബി.എസ്.സി. നേഴ്‌സിംഗ് പാസ്സായി, ആസ്ട്രേലിയായിൽ ജോലി ചെയ്തു. എസ്.എച്ച് മൗണ്ട് ഇടവക കൊപ്പഴയിൽ ഡോ. കെ. കെ. മാത്യു ഡോ. മേഴ്സി മാത്യു ദമ്പതികളുടെ മൂത്തപുത്രൻ ഡോൺ മാത്യു ആണ് വിവാഹം ചെയ്തിരിക്കുന്നത്. ലിയ മാത്യു ഇപ്പോൾ നഴ്സസ് പ്രാക്ടീഷണർ ആയി മയാമിയിൽ ജോയി ചെയ്‌ വരുന്നു. ഏറ്റവും ഇളയ മകൾ നിയ മാത്യു എറ ണാകുളം സെന്റ് തെരേസാസ്, ഡൽഹി യൂണിവേ ഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിച്ച് എം.എ.യ്ക്ക് ശേഷം നെറ്റ് പാസ്സായി ഇപ്പോൾ ഉഴവൂർ സെന്റ്റ് സ്റ്റീഫൻസ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്നു. ജനനം 13.03.1994. ടിയാ ളുടെ വിവാഹം 11.09.2021 ൽ പുതുപ്പള്ളി പനമുട്ടിൽ വീട്ടിൽ ഷാജി – ബീന ദമ്പതികളുടെ മകൻ ജെയിൻ മാത്യു ആണ് ഭർത്താവ്.

വി.കെ. മാത്യു തൻ്റെ ഭാര്യ മോളിക്കുട്ടിയുടെ മരണശേഷം തൊടുപുഴ ചുങ്കം പള്ളി ഇടവക ഇല്ലി ക്കൽ മത്തായി – മേരി മകൾ സജി മാത്യുവിനെ പുനർവിവാഹം ചെയ്‌തു. ഇദ്ദേഹം 08.01.2022 തീയ തിയിൽ 71-ാം വയസ്സിൽ അസുഖം മൂലം മരണ പ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *