പച്ചിക്കര പുന്നൂസ് തരകൻ ക്‌നാനായ സമുദായത്തിനും കേരള കത്തോലിക്കാ സഭയ്ക്കും തിരുവിതാം കൂർ രാജ്യത്തിനു തന്നെയും അഭിമാന മായിരുന്നു. പച്ചിക്കര കുടുംബം കൊടു ങ്ങല്ലൂരുനിന്നും കടുത്തുരുത്തിയിലേക്കും അവിടെ നിന്നും കൃഷി ലക്ഷ്യം വച്ചു കൊണ്ട് സഹ്യസാനുക്കളിലേക്കും കട ന്നു. വടക്കുംകൂർ രാജ്യത്തിൻ്റെയും കീഴ്‌മല രാജ്യത്തിന്റെയും അതിർത്തിയി ലാണ് പച്ചിക്കര കുടുംബം താമസമാക്കി യിരുന്നത്.
വടക്കുംകൂർ രാജ്യം മാർത്താണ്ഡ വർമ്മ മഹാരാജാവിനു കീഴടങ്ങിയപ്പോൾ ചുങ്കം പിരിക്കാൻഏല്പ്പിച്ചിരുന്നത് പച്ചിക്കര പുന്നൂസ് തരകനെയായിരുന്നു. ചുങ്കം എന്ന സ്ഥലത്ത് ചുങ്കം (തരക്) പിരിക്കാൻ മഹാരാജാവ് അധികാരം നൽകിയ ആൾ എന്നതിൽ നിന്നും “തരകൻ” എന്ന പദവി അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ “പച്ചിക്കര പുന്നൂസ് തരകൻ” എന്ന സ്ഥാനപ്പേരിൽ അദ്ദേഹം അറിയപ്പെട്ടു.
പുന്നൂസ് തരകൻ്റെ ജനനം ക്രിസ്‌ത്വബ്‌ദം 1700-നോടടുത്തായിരുന്നു എന്നാണ് വിശ്വാസം. കലണ്ടറോ പഞ്ചാംഗമോ ഒന്നും ഇല്ലാതിരുന്ന കാലത്തു ചില സംഭവങ്ങളെയോ അടയാളങ്ങളെയോ ആധാരമാക്കിയാണ് പ്രായം നിർണ്ണയിച്ചിരുന്നത്. കൃത്യമായ വിവരങ്ങൾ എങ്ങുനിന്നും ലഭ്യമാ യിരുന്നില്ല.
ക്രിസ്ത്വബ്ദം 1600-ാമാണ്ടോടുകൂടി വടക്കുംകൂറിൻ്റെ അതിർത്തിയിൽ വന്നു താമസമാക്കിയ പച്ചിക്കര മത്തായി തമ്പുരാൻ്റെ കൊച്ചുമകനായ എസ്‌തപ്പാന്റെ മൂത്ത പുത്രനായിരുന്നു പുന്നൂസ്. പൈങ്കുളത്ത് കാഞ്ഞിര ക്കാട്ട് കുടുംബത്തിലെ അച്ചു അമ്മയെ പുന്നൂസ് തരകൻ വിവാഹം ചെയ്തു.
പച്ചിക്കൽ എന്ന വീട്ടുപേരിൽ ഗോവാക്കാരനായ ഒരു ഭരണി വാർക്ക ക്കാരൻ തോടിന്റെ കരയിൽ കുഴി ഭാഗത്ത് താമസിച്ചിരുന്നു. ആയതിന്റെ കരഭാഗത്തു താമസിച്ചിരുന്നതുകൊണ്ട് “പച്ചിക്കര” എന്ന വീട്ടുപേര് സംജാ തമായി.
പുന്നൂസ് തരകൻ്റെ സഭാ സേവനം
മാല പള്ളി പണിയുന്നതിനുവേണ്ടി രണ്ടിടങ്ങഴി പവൻ മാറ്റി വച്ചിരു ന്നു. മാല പള്ളിക്കു കൊടുത്ത വെള്ളിക്കുരിശിൽ 22 പവന്റെ സ്വർണ്ണപ്പണി കൾ ചെയ്തിട്ടുണ്ട്. കൂടാതെ കാസായ്ക്കും പീലാസയ്ക്കും വേണ്ടി കുറെ സ്വർണ്ണം ചെലവാക്കി. വിശുദ്ധ നിക്കളാവോസിൻ്റെ രൂപവും രൂപക്കൂടും പണി യിച്ചു. പൊന്നും രൂപവും. പള്ളി പണിയിക്കാനുള്ള ചുമതലയും മൂത്തമ കൻ പുന്നൂസിനെ ഏൽപ്പിച്ചു. 2 ഏക്കർ നിലവും 1 ഏക്കർ കര ഭൂമിയും ചുരുളിയിൽ വാങ്ങി പള്ളിക്ക് സംഭാവന ചെയ്തു.
പച്ചിക്കര പുന്നൂസ് തരകൻ ക്‌നാനായ സമുദായത്തിന് ഒരഭിമാനമാണ്. തികഞ്ഞ സമുദായ സ്നേഹിയും ഉറച്ച ഈശ്വര വിശ്വാസിയുമായിരുന്ന തര കനും തരകന്റെ പിൻഗാമികളും സഭയ്ക്കും സമുദായത്തിനും നൽകിയി ട്ടുള്ള സംഭാവനകൾ അവാച്യമാണ്.
വേന്തൻ മുടി
എ.ഡി. 345-ൽ കേരളത്തിൽ കൂടിയേറിയ ക്‌നാനായ മക്കളെ ചേര ചക്ര വർത്തിയായിരുന്ന കോച്ചേരകോൻ പെരുമാൾ ആദരപൂർവ്വം സ്വീകരിക്കു കയും ഏറെ താമസിയാതെ നേതാവായിരുന്ന ക്നായി തോമായെ ചക്ര വർത്തിയുടെ മന്ത്രിയായി നിയമിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ രാജ കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ നായ ടിപ്പരിഷകൾ (വിശ്വകർമ്മ സമുദായക്കാർ) ഒന്നടങ്കം നാടുവിട്ട് സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) ചെന്ന് അഭയം തേടി. ഇക്കൂട്ടർ ചേര രാജ്യത്തുനിന്നും അപ്രത്യക്ഷമായതോടെ മരപ്പണി, ഇരുമ്പുപണി, വാർക്കപ്പണി, സ്വർണ്ണപ്പണി എന്നിവ സ്‌തംഭിച്ചു. ജനങ്ങൾ വലഞ്ഞു. പെരുമാളിൻ്റെ ആജ്ഞപ്രകാരം മന്ത്രി ക്‌നായി തോമാ അനുചരന്മാരോടുകൂടി സിലോണിൽ എത്തി നായ്ക്കു ടിപ്പരിഷകളെ സാന്ത്വനപ്പെടുത്തി തിരികെ ചേര രാജ്യത്ത് കൊണ്ടുവന്നു. രാജകോപം ഉണ്ടായേക്കുമെന്ന ഭയപ്പാടിൽ രാജപ്രീതിക്കായി സ്വർണ്ണം കൊണ്ട് വേന്തൻമുടി (ആൺമുടിയും പെൺമുടിയും) നിർമ്മിച്ച് ക്നായി തോമ്മായുടെ നേതൃത്വത്തിൽ അവർ ചക്രവർത്തി പാദങ്ങളിൽ എല്ലാം സമർപ്പിച്ചു. തോമ്മായിൽ സംപ്രീതനായിത്തീർന്ന ചക്രവർത്തി വേന്തൻമുടി തോമ്മായ്ക്ക് സമർപ്പിച്ചു. ആ സ്വർണ്ണമുടിയാണ് ഇന്ന് ചുങ്കം ഫൊറോനാ പള്ളിയിൽ നാലു പൂട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്.
“വേന്തൻമുടി” (ആൺമൂടിയും പെൺമുടിയും) ചുങ്കത്തിലെത്തിച്ചു നഷ്‌ടപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കുന്നതിന് പരിശ്രമിച്ച പച്ചിക്കര തരകനെ ക്നാനായക്കാർക്ക് ആദിത്യനും ചന്ദ്രനുമുള്ളനാളൊക്കെ മറക്കാൻ കഴിയില്ല.