ചെങ്ങളത്തിൽ താമസിച്ചിരുന്ന നെടുംചിറ തൊമ്മൻ ഉതുപ്പ്, ക്നാനായ യാക്കോബായക്കാരുടെയും ആ ഗ്രാമത്തിന്റെയും അനുക്ഷേധ്യനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ എട്ടാമത്തെ സന്തതിയായി 1898 ഒക്ടോ ബർ 8 നു ലൂക്കോസ് ജനിച്ചു.
കോട്ടയം സിഎംഎസ് ഹൈസ്കൂളിലാണ് അദ്ദേ ഹം പഠനം നടത്തിയിരുന്നത്. മെട്രിക്കുലേഷൻ പരീക്ഷ യിൽ അദ്ദേഹം തോറ്റതിനാൽ പിതാവ് അദ്ദേഹത്തെ ആ ലപ്പുഴ ലിയോ XIII ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർത്തു. അവിടെ ഉണ്ടായിരുന്ന ഈശോസഭാ വൈദീകരുമായു ള്ള സമ്പർക്കം ലൂക്കോസിനു മനപരിവർത്തം ഉണ്ടാക്കി.
യാക്കോബായ വിശ്വാസമാണോ കത്തോലിക്കാ വിശ്വാസമാണോ സത്യവിശ്വാസം എന്ന അദ്ദേഹം ചിന്തിക്കുവാൻ തുടങ്ങി. പഠനത്തിലുള്ള ഏകാഗ്രത നഷ്ട പ്പെട്ട ലൂക്കോസ് തിരികെ നാട്ടിലെത്തി ജ്യേഷ്ഠസഹോദ രൻ എബ്രഹാമിൻ്റെ ഭവനത്തിൽ ഒരു മുറിയിൽ ഏകാഗ്ര തയോടെ വിശ്വാസ പഠനം നടത്തി. കത്തോലിക്കാ സഭ യാണ് സത്യ തിരുസഭ എന്നു കണ്ടെത്തിയ ലൂക്കോസ് സത്യം, തന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും പറയുവാൻ തുടങ്ങി.
ലൂക്കോസിന് കത്തോലിക്കാ സഭയോടു താല്പര്യം തോന്നിയതിൽ വെറുപ്പു തോന്നിയ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ലൂക്കോസിനെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ആലോചിച്ചു. അതിനായി അവർ ലൂക്കോസിനെ കൽക്കട്ടായിലെ സെറാമ്പൂർ പ്രോട്ടസ്റ്റന്റെ ബൈബിൾ കോളേജിൽ മൂന്നു വർഷത്തെ പഠനത്തിന്നു അയച്ചു.
അവിടത്തെ പ്രിൻസിപ്പാൾ യാക്കോബായ സഭയിലെ എം.എ. അച്ചൻ എന്നറിയപ്പെട്ടിരുന്ന പീ. റ്റി. ഗീവർഗീസ് അച്ചനായിരുന്നു. അദ്ദേഹവുമായി സെറാമ്പു രിൽ വച്ചു തന്നെ ലൂക്കോസ് സഭാ വിശ്വാസ വിഷയങ്ങൾ ചർച്ച ചെയ്ത് കത്തോലിക്കാ സഭയിൽ ചേരണമെന്ന് ധാരണയിൽ എത്തിയിരുന്നു. പ് (എം.എ. അച്ചൻ ഒരു കാലത്ത് എം.ഡി. സെമിനാരി ഹൈസ്കൂൾ ഹെഡ്മാ സ്റ്റർ ആയിരുന്നു. കൽക്കട്ടയിൽ നിന്നു തിരിച്ചു വന്ന അ ച്ചൻ ചില യാക്കോബായ വൈദികരേയും കൂട്ടി കത്തോ ലിക്കാ സന്യാസസമൂഹങ്ങളെ അനുകരിച്ച് യാക്കോബാ യ സഭയിൽ ബഥനി സന്യാസ സ റാന്നി പെരുനാട്ടിലെ മുണ്ടൻ മലയിൽ ബഥനി സന്യാസ സമൂഹം 15-08-1919ൽ സ്ഥാപിച്ചു.)
എം.എ. അച്ചനുമാ യി ഉണ്ടാക്കിയ ധാരണ കളൊന്നു അറിയാത്ത പിതാവ് സഭാപഠനത്തി നായി ലൂക്കോസിനെ ബഥനി ആ ശ്രമത്തിൽ ചേർത്തു. അവിടെ നി ന്നും തിരിച്ചു വന്ന ലൂ ക്കോസ് വീട്ടുകാരോ ടും യക്കോബായ അല് മായ പ്രമുഖരോടും ചെ ന്നു കണ്ട് സംസാരിച്ചി രുന്നു. ക്നാനായ യക്കോബായ സഭയുടെ പ്രഥമ മെ ത്രാനായിരുന്ന സേവേറിയോസ് തിരുമേനിയേയും ക ത്തോലിക്കാ സഭയിൽ ചേരണം എന്നു ചെന്നുകണ്ട് അ ഭ്യർത്ഥിച്ചു. യാക്കോബായക്കാർക്കെല്ലാം കൂടി ഒന്നിച്ചു പോകാം എന്നായിരുന്നു തിരുമേനിയുടെ ഉത്തരം. ഒന്നി ച്ചു പോകാൻ നിവർത്തി ഇല്ലെങ്കിൽ ഓരോരുത്തരായി പോകാം എന്നായി ലൂക്കോസ്. എങ്കിൽ നീ മുന്നോട്ടു പോ കൂ, ഞങ്ങൾ പുറകേ വരാം എന്നു പറഞ്ഞ് തിരുമേനി ലൂക്കോസിനെ യാത്രയാക്കി.
ലൂക്കോസിനെ പിന്തിരിപ്പിക്കാൻ വേണ്ടി വീട്ടുകാർ കോട്ടയത്തെ സി.എൻ.ഐ. ബൈബിൾ സ്കൂളിൽ ചേർ ത്തു. ലൂക്കോസ് തൃപ്തനായില്ല.
ലൂക്കോസ് കോട്ടയം അരമനയിൽ ചെന്ന് ചൂളപ്പറ മ്പിൽ പിതാവിനെ കണ്ട് തന്നെ കത്തോലിക്കാ സഭയിൽ ചേർക്കണമെന്ന് അപേക്ഷിച്ചു. കുടുംബക്കാരുടെ സഹ കരണം ഇല്ലാത്തതറിയാവുന്ന പിതാവ് വീട്ടുകാരെയും കൂ ട്ടി വരാൻ പറഞ്ഞു വിട്ടു. 3 ആഴ്ച കഴിഞ്ഞ് ലൂക്കോസ് അരമനയിൽ വീണ്ടും ചെന്ന് പിതാവിനെ കാണണം എ ന്ന് ആവശ്യപ്പെട്ടു. ആവശ്യം നിരസ്സിക്കപ്പെട്ടതിനാൽ പി താവ് താഴേക്ക് ഇറങ്ങി വരുവാനുള്ള ഇറങ്ങി വരുവാനു ള്ള ഗോവണി ചുവട്ടിൽ കാത്തു നിന്നു. ഉച്ചഭക്ഷണത്തി നായി ഇറങ്ങി വന്ന പിതാവിനെ കണ്ട ലൂക്കോസ് പറ ഞ്ഞു. ‘എന്നെ കത്തോലിക്കാ സഭയിൽ ചേർത്തില്ലെങ്കിൽ എന്റെ ആത്മരക്ഷക്ക് പിതാവ് ഉത്തരം പറയേണ്ടി വരും ‘എന്ന് നിർഭനായി പറഞ്ഞു. ചൂളപ്പറമ്പിൽ പിതാവ് ഗത്യന്തരം ഇല്ലാതെ, ലൂക്കോസിനേ കത്തോലിക്കാ സഭ യിൽ ചേർക്കുവാൻ തീരുമാനിച്ചു. വേണ്ട പരിശീലനം ന ല്കി സഭാ അംഗത്വം നൽകുവാൻ വേണ്ടി ഇടക്കാട്ടു പള്ളി വികാരിയായിരുന്ന ചക്കുങ്കൽ ജോസഫ് ഡി.ഡി. അ ച്ചന് ഒരു കത്തുനൽകി ലൂക്കോസിനെ പറഞ്ഞു വിട്ടു. ഒ രാഴ്ചത്തെ പഠനത്തിനു ശേഷം ‘തനിക്കു വരാൻ പോകു ന്ന പ്രതിസന്ധികളേ എല്ലാം തൃണവൽഗണിച്ച് ബ. ച ക്കുങ്കൽ അച്ചന്റെ മുമ്പാകെ 1920 ഡിസംബർ 24നു സത്യ പ്രതിജ്ഞ ചെയ്ത് കത്തോലിക്കാ സഭയിൽ അംഗമായി. കൊന്തയും ബന്തിങ്ങയും ധരിച്ച് വീട്ടിലെത്തിയ ലൂക്കോ സിനെ സഹോദരങ്ങളും മാതാപിതാക്കളും കഠിനമാ യി ശാസിച്ചു. എല്ലാം ശാന്തമായി കേട്ട ലൂക്കോസ് ‘താൻ ചെയ്തത് തെറ്റാണെന്ന് എ ബോധ്യപ്പെടുത്തിയാൽ പ രിഹാരം ചെയ്തു കൊള്ളാമെന്നും, അതല്ല ശരിയെങ്കിൽ നിങ്ങൾ എല്ലാവരും എൻ്റെ കൂടെ ചേരണം ‘എന്നാണു പറഞ്ഞത്’ ലൂക്കോസിൻ്റെ വൈദികപട്ടത്തിനു പഠിച്ചു കൊണ്ടിരുന്ന ജ്യേഷ്ഠസഹോദരൻ യാക്കോബു ശെമ്മാ ശൻ അവധിക്കു വരുമ്പോഴൊക്കെ ലൂക്കോസിനെ കഠി നമായി ശകാരിച്ചു കൊണ്ടിരുന്നു. (ഈ ശെമ്മാശനാണ് പിന്നീട് കത്തോലിക്കാ സഭയിൽ ചേർന്ന് അരനൂറ്റാണ്ട് വൈദീക സേവനം അനുഷ്ടിച്ച് മരിച്ച മോൺ. ജയിക്കബ് നെടുംചിറ.
ലൂക്കോസ് വൈദീക പഠനത്തിനായി കോട്ടയം അ രമനയിൽ ചേർന്നു. ചൂളപ്പറമ്പിൽ പിതാവു റാന്നി മുത ലായ തെക്കൻ പ്രദേശങ്ങളിൽ മിഷൻ പ്രവർത്തനത്തി നായി പോകുമ്പോഴൊക്കെ ലൂക്കോസിനെയും കൂട്ടു മായിരുന്നു. ക്രമേണ നെടുംചിറ കുടംബക്കാരും പുന്ന രൈക്യത്തിനു താല്പര്യം കാണിച്ചു തുടങ്ങി. തന്റെ സുഹൃത്ത് മോഴച്ചേരിൽ ശെമ്മാശനേയും കത്തോലി ക്കാ സഭയിൽ ചേരുന്നതിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു. നിർഭാഗ്യവശാൽ ശെമ്മാശൻ പനി പിടിച്ച് കോട്ടയം ആ ശുപത്രിയിൽ കിടന്നു മരിച്ചു പോയി.
ആശുപത്രിയിൽ ശെമ്മാശനെ ശുശ്രൂഷിക്കാൻ നി ന്നിരുന്ന ലൂക്കോസിനും പനിപിടിച്ചു വീട്ടിലെത്തി. കോ ട്ടയത്തെ ആ കാലത്തെ പ്രഗത്ഭനായ അമ്പുരാൻ അ പ്പോത്തിക്കരിയെ വീട്ടിൽ കൊണ്ടുവന്ന് പരിശോധിച്ച പ്പോൾ ലൂക്കോസിന് ടൈഫോയിഡ് ആണെന്നു മന സ്സിലായി. ആവശ്യമായ മരുന്നുകൾ നൽകി പരിപൂർ ണ്ണ വിശ്രമം നിർദ്ദേശിച്ച് അപ്പോത്തിക്കരി മടങ്ങി. ക്രമേ ണ പനി വർദ്ധിച്ച് ലൂക്കോസ് അബോധാവസ്ഥയിലാ യി ഏതാനം ദിവിസം കഴിഞ്ഞ് ലൂക്കോസിന് ബോധം തെളിയുകയും, ചൂളപ്പറമ്പിൽ പിതാവ് ഇവിടേക്ക് വരു ന്നു എന്നു വിളിച്ചു പറയുവാൻ തുടങ്ങി. വാഹന ഗതാ ഗത, ടെലിഫോൺ സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്താണിതെന്നോർക്കണം. തുടർച്ചയായി ലൂക്കോസ് ഇതു പറഞ്ഞു കൊണ്ടിരുന്നതിനാൽ വീട്ടുകാർ പുറകുവശത്തുള്ള നാട്ടുതോട്ടിലേക്കു നോക്കുമ്പോൾ തിരുമേ നിയേയും വഹിച്ചുകൊണ്ടുള്ള വള്ളം വരുന്നതാണ് കാ ണുന്നത്. തിരുമേനി കാളവണ്ടിയിൽ ഇല്ലിക്കൽ എത്തി അവിടെ നിന്നും വള്ളത്തിൽ വരുകയായിരുന്നു. വീട്ടു കാർ അത്ഭുദാരവുകളോടെ തിരുമേനിയേ എതിരേറ്റ് ലൂ ക്കോസിന്റെ മുറിയിലേക്ക് ആനയിച്ചു. ലൂക്കോസിന്റെ തലയി കൈവച്ച് പ്രാർത്ഥിച്ചു, ആശീർവദിച്ചു, ഉപദേ ശങ്ങൾ നല്കുകയും ചെയ്തു. പിറ്റേദവസം ഇടക്കാട്ടു പള്ളിയിൽ നിന്നും ചക്കുങ്കൽ അച്ചൻ ഭവനത്തിൽ എത്തി അന്ത്യകൂദാശകൾ നല്കി. 1921 ഒക്ടോബർ 21നു ലൂക്കോസ് ഇഹലോകവാസം വെടിഞ്ഞു.
ഇതിനോടകം ലൂക്കോസിൻ്റെ പിതാവിന്റെ നേത്യ ത്വത്തിൽ ക്നാനായ യാക്കോബായ പള്ളിയുടെ നിർ മ്മാണം തുടങ്ങിയിരുന്നു. ലൂക്കോസിന്റെ ശവസംസ്കാ ര ശുശ്രൂഷകളുടെ എല്ലാ ഭാഗങ്ങളും നെടുംചിറ വീട്ടിൽ വച്ചു തന്നെ അത്താഴക്കാട്ട് വല്യച്ചന്റെ മുഖ്യ കാർമ്മിക ത്തിലും എത്തിൽ കൊച്ചു പാച്ചി അച്ചൻ്റെയും, പള്ളി ക്കുന്നേൽ ഉരുപ്പച്ചൻ്റെയും സഹകാർമ്മികത്തിലും പൂർത്തീകരിച്ചു. ചെ ചക്കുങ്കലച്ചൻ ചരമ പ്രസംഗം നടത്തി. ജേഷ്ട സഹോദരൻ യാക്കോബ് ശെമ്മാശന്റെ നേത്യ ത്വത്തിൽ തങ്ങളുടെ പിതാവിൻ്റെ നേതൃത്വത്തിൽ നിർ മ്മണം തുടങ്ങിയ ചെങ്ങളം പള്ളിയുടെ സിമിത്തേരിയിൽ കബറടക്കം നടത്തി. (ഈ പള്ളിയാണ് പിന്നീട് ക്നാനായ മലങ്കര പള്ളിയായ ചെങ്ങളം നല്ല ഇടയൻ ഗദ്സെമന പള്ളി. ഇവിടത്തെ ജനമാണ് കേരള സഭയിൽ ആദ്യമായി സംഘടിതമായി പുനരൈക്യപ്പെട്ടവർ,
1921 ഒക്ടോബർ 30. നിയമനടപടികൾ ഉണ്ടാകമോ എന്ന ഭയത്താൽ ആണ് കത്തോലിക്കാ വൈദീകർ സി മിത്തേരിയിലേക്ക് പോകാതിരുന്നത്. കുടുംബക്കാരും നാട്ടുകാരും ഇടക്കാട്ട് പള്ളിക്കാരും കുമരകം വാറ പ്പള്ളിക്കാരും ആയ ധാരാളം ആൾക്കാർ സിമിത്തേരി യിലും തടിച്ചുകൂടിയിരുന്നു.)
‘സത്യവിശ്വാസം തിരിച്ചറിഞ്ഞ് കത്തോലിക്കാ സ ഭയിൽ ചേരുവാൻ തൻ്റെ ബോധ്യത്താൽ മരണം വരെ അടരാടിയ ലൂക്കോസ് ബ്രദറിനെ പുനരൈക്യത്തിന്റെ വേദസാക്ഷി’ എന്നാണ് ചരമ പ്രസംഗത്തിൽ ചക്കുങ്ക ലച്ചൻ വിശേഷിപ്പിച്ചത്. ഇദ്ദേഹത്തെ കോട്ടയം മലങ്കര ക്കാരെങ്കിലും പുന്നരൈക്യ വാർഷകങ്ങളിൽ ഓർമ്മിച്ചിരുന്നെങ്കിൽ?
ഇദ്ദേഹത്തിനു ഒരു ഡീക്കൻ പദവി ലഭിക്കുവാൻ വേണ്ട കാലം പോലും ഇദ്ദേഹം സെമിനാരിയിൽ തുട രാൻ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ വിശ്വാസ തീവ്രതയും പുനരൈക്യ പ്രവർത്തനങ്ങളുമാണ് ലൂക്കോസ് ബ്രദർ എന്ന വിളിപ്പേരിനു കാരണം.