കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്) (K.A Abraham ,Analil Philip)

കെ.എ. എബ്രാഹം MA, MA (ആനാലിൽ ഫിലിപ്പ്)                         (K.A Abraham ,Analil Philip)

ആനാലിൽ A P എബ്രഹാമിൻ്റെയും മറിയാമ്മയു ടെയും മൂത്തമകനായി 1941ൽ എബ്രാഹം (ഫിലിപ്പ്) ജ നിച്ചു. തന്റെ നാടായ ഉഴവൂരിലെ സ്കൂ‌ളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ അവസ രത്തിൽ, പിന്നീട് ഉഴവൂർ കോളേജ് പ്രിൻസിപ്പിൾ ആയി രുന്ന കാനാട്ട് ബേബിസാർ, പഞ്ചായത്തുമെമ്പറും സാ മൂഹിക പ്രവർത്തകനുമായിരുന്ന മുരിങ്ങോലത്ത് ജോർജ്ജ് ചേട്ടൻ തുടങ്ങിയ നിരവധി പേർ സഹപാഠി കൾ ആയിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചങ്ങനാശ്ശേരി S B കോളജിൽ ചേർന്ന് PUC നല്ല നി ലയിൽ പാസ്സായി. തുടർന്ന് 17-ാം വയസ്സിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ചേരുകയും അവിടെ ജോലി ചെ യ്യുന്നതിനോടൊപ്പം ഡിഗ്രിയും തുടർന്ന് ഹിസ്റ്ററി, സോ ഷ്യോളജി എന്നീ വിഷയങ്ങളിൽ എം.എ.യും പാസ്സാ വുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഉഴവൂരിലെ ആ ദ്യത്തെ ഡബിൾ എം.എ.ക്കാരനായി. ആയതിനാൽ ഉ ഴവൂരിലെ ദേശവാസികളിൽ നല്ലൊരുഭാഗം ആൾക്കാർ അദ്ദേഹത്തെ സ്നേഹപൂർവ്വവും ഒരല്പം ആദരപൂർ വ്വവും ഡബിൾ എമ്മെ എന്നു വിളിച്ചു തുടങ്ങി. എ ന്നാൽ തന്നെ ഫിലിപ്പ് ചേട്ടാ എന്നു വിളിച്ചു കേൾ ക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം.

15 വർഷത്തെ സൈനിക സേവനത്തിനുശേഷം എയർ ഫോഴ്സിൽ നിന്നും വിരമിച്ച എബ്രാഹം, ഫു ഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (FCI) യിൽ ഉ ദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. FCI യുടെ എറണാകുളം ചിങ്ങവനം ഡിവിഷനുകളിൽ ജോലി നോക്കവേ വിവിധങ്ങളായ സ്ഥാനക്കയറ്റവും നേടി. ഇ ന്ത്യൻ മാർക്കറ്റ് മാനേജ്മെൻ്റ് (IMM), ബിസിനസ്സ് മാ നേജ്മെന്റ് (BBM) തുടങ്ങിയ ഡിഗ്രികളും അദ്ദേഹം കരസ്ഥമാക്കിയി രുന്നു.

200108 ന്റെ 60-ാം വയ സ്സിൽ FCI യ്യിൽ നിന്നും വിരമിച്ച അദ്ദേഹം കക്ഷി രാഷ്ട്രീയത്തിലും, ട്രെയ്‌ഡ് യൂണി യൻ തുടങ്ങിയ സാമൂഹിക മേഖ ലകളിലും സജീ വമായി പ്രവർത്തിച്ചു.

ജനതാദൾ പാർട്ടിയിൽ സജീവമായിരുന്ന അദ്ദേ ഹം മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറുമായും സംസ്ഥാ ന മന്ത്രിമാരും മറ്റുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. ഉഴവൂരിൽ ആദ്യമായി HMS എന്ന തൊഴിലാളി യൂ ണിയൻ സ്ഥാപിച്ചത് അദ്ദേഹമാണ്.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന എബ്രാഹം രാഷ്ട്രീയ രംഗത്തായാലും സാംസ്കാരിക രംഗത്തായാലും ഉറച്ച നിലപാടുകളുള്ള വ്യക്തിത്വമാ യിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഉഴ വൂരിലും കേരളത്തിൻ്റെ പല ഭാഗങ്ങളിലും അദ്ദേഹം മജീഷ്യൻ പ്രൊഫസർ ആനാലിൽ എന്ന പേരിൽ ധാ രാളം പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

മോനിപ്പള്ളിയിൽ മുക്കടയിൽ കുന്നക്കാട്ടു കു ടുംബത്തിൽ പെട്ട കല്ലുറുബേൽ ചാക്കോയുടെയും ഏ ലിയാമ്മയുടെയും മകൾ K A മേരി എന്ന മേരിടീച്ചറി നെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മേരി ടീച്ചർ ഉഴവൂർ സെന്റ് ജോവാനാസ് സ്‌കൂളിൽ അദ്ധ്യാപിക യായിരുന്നു.

ഇവർക്ക് ഒരു മകളും രണ്ട് ആൺ മക്കളുമാണുള്ളത്. മകൾ ഓസ്ട്രിയാ യിൽ ജോലിയുമായി കുടുംബസമേതം കഴിയുന്നു, മൂത്ത പുത്രൻ പാലക്കാട് ജോലിയും ബിസിനസ്സുമായി കുടുംബ സമേതം താമസിക്കുന്നു, ഇളയ മകൻ ബാംഗ്ലൂരിൽ ഐ.ടി. മേഖലയിൽ ജോ ലി നോക്കുന്നു. ഉഴവൂരിലെ സാധാരണ ക്കാരായ ജനമനസ്സുകളിൽ ഡബിൾ എം.എ.എന്ന ഫിലിപ്പുചേട്ടൻ സസ്നേഹം സജീവമായി ഇന്നും ജീവിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *