1924 സെപ്റ്റംബർ 27-ാം തിയതി വഞ്ചി ത്താനത്തു കുര്യന്റെയും മറിയാച്ചിയു ടെയും രണ്ടാമത്തെ മകനായി രാമപുരം ചക്കാമ്പുഴയിൽ ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 15-ാമത്തെ വയസ്സിൽ പിതാവിനോടൊപ്പം ചേർന്ന് സ്റ്റീഫൻ കുടുംബഭാരം ഏറ്റെടു ത്തു. പത്തൊൻപതാമത്തെ വയസ്സിൽ വിവാഹിതനായി. ഏറ്റുമാനൂർ തെക്കേപറ മ്പിൽ ചെറിയാൻ ഔസേപ്പിൻ്റെ മൂത്തമ കൾ അന്നമ്മയായിരുന്നു വധു. 22-ാം വയ സ്സിൽ അയൽക്കാരനായ മണ്ണൂർ ഔസേപ്പ് കുര്യാക്കോസുമായി ചേർന്ന് പങ്കുകച്ചവടം ആരംഭിച്ചു. പലചരക്കും മലഞ്ചരക്കുമായിരുന്നു കച്ചവടം ചെയ്തിരുന്നത്. പീടിക ചക്കാമ്പുഴ ലോരത്തുഗിരി പള്ളിയുടെ സമീപത്തുള്ള കെട്ടിടവും,
ചക്കാമ്പുഴയിലെ കച്ചവടം നല്ല നിലയിൽ പുരോഗമിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിൽ സുഹൃത്തായിരുന്ന മണ്ണഞ്ചേരിൽ കൊച്ചൗതയുമായി ചേർന്ന് കട്ടപ്പനക്കു സമീപമുള്ള കാഞ്ചിയാറിൽ കൃഷി ചെയ്യുവാനായി കുറച്ചു സ്ഥലംവാങ്ങി. 1955-ൽ കട്ടപ്പനയിൽ അവിടേയ്ക്കു ഭാര്യയെയും മക്കളെയും കൊണ്ടു വന്നു. കട്ടപ്പന സെൻ്റ് ജോർജ് പള്ളിയുടെയും സ്‌കൂളി ന്റെയും പണി നടന്നുകൊണ്ടിരുന്ന ആ കാലത്ത് പാപ്പച്ചൻ സംഭാവനയും സഹായങ്ങളും നൽകുന്നതിൽ മുൻപന്തിയിൽനിന്നു.
കട്ടപ്പനയുടെ വളർച്ചയ്ക്കും അവിടുത്തെ കൃഷിക്കാരുടെയും കച്ചവട ക്കാരുടെയും കൂട്ടായ്‌മയ്ക്കും സുസ്ഥിരതയ്ക്കും പാലാക്കടയും പാലാക്കട പാപ്പച്ചനും ഒരു അനിവാര്യ ഘടകമായിരുന്നു. കഷ്‌ടപ്പാടുകളിൽ കൃഷി ക്കാരെ സഹായിക്കുന്നതിനും പള്ളി, ഓഫീസുകൾ, സ്‌കൂളുകൾ, ഹോസ്‌പി റ്റൽ ഇവയുടെ നിർമ്മാണത്തിനും അദ്ദേഹം കൈയയച്ചു സംഭാവന നൽകി. സാമ്പത്തിക രംഗത്തെ സംഭാവനകൾ
പുതിയ പാതകൾ വെട്ടിത്തുറന്ന പയനിയറും (Pioneer), സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ജനകീയ ബിസിനസ്സുകാരനും, പ്ളാൻ്ററും, കൃഷി ക്കാരനുമായ പാപ്പച്ചൻ, Kurien Stephen & Company Idukki District ലെ Largest Trading Company ആയി വളർത്തുകയും ചെയ്തു.
കട്ടപ്പന സെന്റ്റ് സ്റ്റീഫൻസ് പള്ളിയുടെ സ്ഥാപനത്തിനു പുറകിലും പാപ്പ ച്ചന്റെ സഹായഹസ്‌തമുണ്ട്. 1969ൽ അഭിവന്ദ്യ കുന്നശ്ശേരി പിതാവ് കട്ടപ്പന യിൽ വന്നപ്പോഴും 1976 ൽ കോട്ടയത്തുനിന്ന് അച്ചന്മാരുടെ സംഘം കട്ടപ്പന യിൽ വന്നപ്പോഴും പാപ്പച്ചനെയും സുഹൃത്തും സഹോദരതുല്യനുമായ വട്ട ത്താനത്ത് ചുമ്മാരുകുട്ടിയെയും കണ്ട് ചർച്ചകൾ നടത്തുകയും പള്ളിക്ക് സ്ഥലം വാങ്ങുകയും ചെയ്‌തു. പരിമിതമായ സാഹചര്യങ്ങളിൽനിന്നുകൊ ണ്ടാണെങ്കിലും ഇപ്പോഴത്തെ പള്ളിക്ക് മുമ്പുണ്ടായിരുന്ന കൊച്ചുപള്ളിയുടെ നിർമ്മാണത്തിന് പാപ്പച്ചൻ മുൻകൈ എടുത്തു.
തന്റെ 10 മക്കളെയും ദൈവവിശ്വാസത്തിൽ വളർത്തി നല്ല വിദ്യാഭ്യാസം കൊടുക്കാനും കഴിഞ്ഞു. കഠിനാദ്ധ്വാനിയും, സാഹസികനും, സമുദായ സ്നേഹിയും സത്യസന്ധനുമായ പാപ്പച്ചൻ 1995 ജൂൺ 28-ാം തിയതി ഇഹ ലോകവാസം വെടിഞ്ഞു.
മക്കൾ-വി.എസ്. കുര്യാക്കോസ് (കുഞ്ഞ്), ഡോ. വി.എസ്. ജോസഫ് (യു.കെ.), വി.എസ്. തോമസ്, വി.എസ്. സ്റ്റീഫൻ (സൗത്ത് ആഫ്രിക്ക), വി. എസ്. സെബാസ്റ്റ്യൻ (USA) അമ്മിണി കുഞ്ഞുമോൻ കല്ലറ, ലീലമത്തായി ചെമ്മാച്ചേൽ, വി.എസ്.സാം പേരൂർ, ഷേർളി രാജു എടാംപുറത്ത്, ബാബു സ്റ്റീഫൻ.