കല്ലറ പഴയപള്ളി ഇടവക പഴുക്കായിൽ എന്ന കുലീന കുടുംബത്തിൽ തൊമ്മി അന്ന ദമ്പതിമാരുടെ നാലാമത്തെ പുത്രിയായി 1931-Sep 23ന് സാവോമ്മ ഭൂജാതയായി എലിയാമ്മ എന്നായിരുന്നു ജ്ഞാനസ്നാന പേര്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1949 ഡിസംബർ മാസത്തിൽ വിസിറ്റേഷൻ കന്യകാ സമൂഹ ത്തിൽ അംഗമാകാനുള്ള ഉറച്ച തീരുമാനമെടുത്ത് St. Anne’s മഠത്തിൽ അർത്ഥിനിയായി ചേർന്നു. 1950 ജൂൺ 18-ാം തിയ്യതി തിരുഹൃദയ തിരുനാളിൽ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ തറയിൽ പിതാവിൽ നിന്നും സഭാവസ്ത്രം സ്വീകരിച്ച് സി. മേരി സാവിയോ എന്ന നാമം സ്വീകരിച്ചു
1958 ജൂലൈ 26-ാം തിയ്യതി B.C.M College അദ്ധ്യാപന രംഗത്തേയ്ക്ക് കാലെടുത്ത് കുത്തിയപ്പോൾ തന്നെ വൈസ് പ്രിൻസിപ്പാൾ സ്ഥാനം നൽകപ്പെട്ടു. തുടർന്ന് 1963 ജൂൺ 1-ാം തിയ്യതി പ്രിൻസിപ്പാൾ സ്ഥാനത്തേയ്ക്കും ഉയർത്തപ്പെട്ടു. കോളേജിൻ്റെ ബലാരിഷ്‌ഠതകൾ നീക്കുവാനും അതിന്റെ മുഖച്ചായ മാറ്റുവാനും സാവ്യോമ്മ അഹോരാത്രം പണിയെടുത്തു. Work is good, Prayer is better, to suffer is best om ആപ്‌തവാക്യം ജീവിത പ്രമാണ മാക്കിയ സാവ്യോമ്മ കോളേജിനെ ഉന്നത നിലവാരത്തിൽ എത്തിച്ചു. സഹജമായ സിദ്ധികളുടേയും, നിസ്വാർത്ഥ 200 അദ്ധ്വാനത്തിൻറേയും ഉടമയാണ് സാവോമ്മ പ്രതി ബന്ധങ്ങൾ കണ്ട് പിന്തിരിഞ്ഞോടുന്ന സ്വഭാവം സാവ്യോമ്മക്കില്ല. ജീവിതത്തിൻ്റെ വെൺമയും, സൗന്ദര്യവും കാണുന്നതിലെ പ്രസന്നത അമ്മയുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു. നിരാശയുടെ നിഴൽ വീശാത്ത ഒരു ജീവിതത്തിന്റെ ഉടമയായതിനാൽ ഏതു സംരംഭത്തിനും ഇറങ്ങിതിരിക്കാനും ഏതു പ്രശ്‌നത്തേയും തരണം ചെയ്യാനും അമ്മയ്ക്കു സാധിച്ചിരുന്നു. കോട്ടയം നഗരത്തിന്റെ തിലകക്കുറിയും കോട്ടയം രൂപതയുടെ വളർച്ചയ്ക്ക് നിദാനവുമായ B.C.M കോളേജിന്റെ ഭരണസാരഥ്യം കാൽനൂറ്റാണ്ടിലേറെ വഹിച്ച സാവോമ്മ ക്നാനായ സമുദായത്തിൻ്റെ വളർച്ചയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി ശോഭിച്ചു
തൊട്ടെതെല്ലാം പൊന്നാക്കിതീർക്കുന്ന സാവ്യോമ്മ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന വിസിറ്റേഷൻ സമൂഹത്തെ കേരളത്തിന് വെളിയിലേയ്ക്കും പ്രത്യേകിച്ച് ഖാണ്ഡ്യവാ രൂപതയിലേയ്ക്കും വിദേശ മിഷനുകളിലേയ്ക്കും വ്യാപിച്ചുകൊണ്ട് ഒരു ധീരമായ കാൽവെപ്പാണ് നടത്തിയത്. ഇതിലൂടെ അദ്ധ്യാത്മികമായും, സാമ്പത്തിക മായും, സാംസ്ക്കാരികമായും സമുദായം മുന്നേറി. വിസിറ്റേൻ സമൂഹത്തിൻ്റെ പ്രത്യേക സിദ്ധിയായ സ്ത്രീ ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് ഹോസ്റ്റൽ പ്രേഷിതത്വത്തിന് തുടക്കം കുറിച്ചതും സാവ്യോമ്മയായിരുന്നു.
അശരണരും, അലംബഹീനരുമായ സാധു ജനങ്ങളുടെ ഹൃദയ തുടിപ്പുകൾ കേൾക്കാനുള്ള വിശാല ഹൃദയം അമ്മയുടെ കൈമുതലായിരുന്നു. അവർക്കെല്ലാം സ്നേഹം നിറഞ്ഞ അമ്മയാണ്. പൂഴി ക്കോലിലെ മാർത്താഭവൻ സന്ദർശിക്കുന്നതും അവിടെ യുള്ള കുഞ്ഞുങ്ങളെ ആശ്ളേഷിക്കുന്നതും അമ്മയ്ക്ക് ഒരു ഹരമായിരുന്നു.
1989 മെയ് മാസത്തിൽ B.C.Mൽ നിന്നും വിരമിച്ചശേഷം സ്വല്പ്‌പം ആരോഗ്യം അവശേഷിക്കുമ്പോൾ പൊതുരംഗത്ത് നിന്നുമാറി നിരാലംബരും, നിർദ്ധനരും ആയവർക്കുവേണ്ടി ജീവിതം അർപ്പിക്കണം എന്ന ലക്ഷ്യ ബോധത്തോടെ സാവോമ്മ ഖാണ്ഡ്യവാ മിഷനിൽ പോയി സാധു ജനസേവനം അർപ്പിക്കുകയും ചെയ്‌തു. തുടർന്ന് പെരിക്കല്ലൂർ ഗ്രാമത്തിനും തൻ്റെ സേവനം കാഴ്‌ച വച്ചു. ഒരു വർഷക്കാലം രാജപുരം കോളേജിൽ പ്രിൻസി പ്പാളായി സേവനം ചെയ്ത ശേഷം തിരുവനന്തപുരം ഹോസ്റ്റൽ വാർഡനായി 6 വർഷക്കാലം ജോലി ചെയ്‌തു. അവിടെ വെച്ച് 2000-ാം ആണ്ടിൽ കാൻസർ രോഗബാധിതയാവുകയും തുടർന്ന് ഓപ്പറേഷന് വിധേയ യാകുകയും ചെയ്‌തു. വിശ്രമാർത്ഥം സാവ്യോമ്മ തൻ്റെ പ്രിയപ്പെട്ട കല്ലറ മഠത്തിലേയ്ക്ക് താമസം മാറ്റി. ഈ കാലഘട്ടത്തിലാണ് സാവോമ്മ ‘ആത്മസന്തോഷം’ എന്ന ആത്മകഥ രചിച്ചത്. ബഹു. സാവ്യോമ്മയും കല്ലാ ഗ്രാമവും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ആണുണ്ടായിരുന്നത്. കല്ലറ യുടെ പൊന്നോമന പുത്രിയാണ് അമ്മ സ്വന്തം നാടിന്റെ അഭ്യുന്നതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ അമ്മ ചെയ്‌തി ട്ടുണ്ട്. പറവംതുരുത്ത് Savio School – ൻ്റെ ഉന്നമനത്തിനു വേണ്ടി അക്ഷിണം പ്രവർത്തിച്ചു. കല്ലറയിൽ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
സ്വന്തം സമുദായത്തിലേയും പൊതു സമൂഹ ത്തിലെയും നിരാലംബരായ സാമ്പത്തി കുമായി പിന്നോക്കം നിൽക്കുന്ന വിദ്ധ്യാർത്ഥിനികളെ കണ്ടുപിടിച്ച് അവർക്ക് തന്നാലാവും വിധം മറ്റാരു മറിയാതെ വസ്ത്രം, ഫീസ്, ആഹാരം, പുസ്‌തകങ്ങൾ തുടങ്ങി പഠനത്തിനാ വശ്യമായ എന്തുസഹായവും ചെയ്‌തു കൊടുത്തിരുന്നു. താൻ നൽകുന്ന സഹായങ്ങൾ മൂലം തൻ്റെ വിദ്യാർത്ഥിനി കൾക്ക് യാതൊരുവിധത്തിലുള്ള ആത്മാദി മാന ക്ഷതവും ഉണ്ടാകരുതെന്നും, അവരുടെ ആത്മാഭി മാനം ഉയർന്നു തന്നെ നിൽക്കണമെന്നും സിസ്റ്ററിന് നിർ ബന്ധമുണ്ടാ യിരുന്നു. ഇത്തരത്തിൽ സിസ്റ്ററിൻ്റെ സഹായ ങ്ങൾ ലഭിച്ചിട്ടുള്ള നൂറുകണക്കിന് വിദ്ദ്യാസമ്പന്നരായ കുടുംബിനികൾ ഇന്ന് USA, ഓസ്ട്രേലിയ , UK, Gulf തുടങ്ങി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നല്ലനിലയിൽ ലോകത്തിന്റെ ജീവിക്കുന്നു. അവരുമായി സിസ്റ്ററിനെ കുറിച്ച് സംവദി ക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് അവർക്ക് ആ മഹതിയോടുള്ള ആത്മബന്ധമല്ലാതെന്ത്?!