അദ്ധ്വാനശീലവും ത്യാഗസന്നദ്ധതയും ജീവിത ലാളിത്യവും എല്ലാം ഒത്തുചേർന്ന ഒരു വലിയ മനുഷ്യനായിരുന്നു ഷെവ. വി. ജെ. ജോസഫ് കണ്ടോത്ത്. ധിഷണാശാ ലിയായ വിദ്യാർത്ഥി, സമർത്ഥനായ പ്രൊഫസർ, ഗ്രന്ഥകാരൻ, പഞ്ചായത്ത് പ്രസിഡൻ്റ്, എം.എൽ.എ. സമുദായ നേതാവ്, സഭാ സേവകൻ തുടങ്ങിയ വിവിധ വിശേഷണങ്ങൾക്ക് സർവ്വഥാ യോഗ്യനായ ഒരു നേതാവായിരുന്നു ഷെവ. വി.ജെ. ജോസഫ്
ബാല്യം: മൂവാറ്റുപുഴയ്ക്ക് കിഴക്ക് വാരപ്പെട്ടിയിൽ പുരാതനമായ കണ്ടോത്തു കുടുംബത്തിൽ ഔസേപ്പിൻ്റെയും മറിയ ത്തിന്റെയും മകനായി 1890 മാർച്ച് 8-ാം തീയതി ഷെവ. ജോസഫ് ജനിച്ചു. കുഞ്ഞപ്പ് എന്നായിരുന്നു ഓമനപ്പേര്. അദ്ദേഹത്തിന് ഒരു സഹോദരനും നാലു സഹോദരിമാരുമുണ്ടായിരുന്നു. കുഞ്ഞപ്പിൻ്റെ അമ്മ ചെറുപ്പത്തിൽ മരണം പ്രാപിച്ചതിനാൽ പിതാവ് പുനർ വിവാഹം ചെയ്‌തു. പിതാവിൻ്റെ രണ്ടാം വിവാഹത്തിൽ ഒരു പുത്രനും ജനിച്ചു. അങ്ങനെ ആകെ രണ്ടു സഹോദരന്മാരും പത്തു സഹോദരിമാരും കുഞ്ഞപ്പിനുണ്ടായിരുന്നു. മാതാ വിന്റെ മരണംമൂലം സ്വന്തം സഹോദരിമാരുടെ കാര്യത്തിൽ മൂത്ത സഹോ ദരനായ കുഞ്ഞപ്പിനു കൂടുതൽ ഉത്തരവാദിത്വം വഹിക്കേണ്ടിവന്നു>
മാതുലനായ ഫാദർ ജേക്കബ് മലയിൽ ബാലനായ കുഞ്ഞപ്പിനെ കൈപ്പുഴയിലെ മാതൃഭവനത്തിലേക്ക് കൊണ്ടുപോന്നു. കൈപ്പുഴ സ്‌കൂളിലും മാന്നാനം സെന്റ്റ് എഫ്രേംസ് ഹൈസ്‌കൂളിലുമായി ഹൈസ്ക്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കി. മെട്രിക്കുലേഷൻ റാങ്കോടെ പാസ്സായതിനാൽ ഉപ രിപഠനത്തിന് സ്കോളർഷിപ് ലഭിച്ചിരുന്നു. മാതുലനായ വട്ടക്കാട്ടിലച്ചൻ (മലയിൽ) തൃശിനാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളേജിൽ ചേർത്തു. ഫിസിക്സ് ഐച്ഛികവിഷയമായി എടുത്ത് എം.എ ഓണേഴ്‌സ് ബിരുദം ഉന്ന തനിലയിൽ പാസ്സായി. ഉടൻ തന്നെ മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേജിൽ അദ്ധ്യാപകനായി ഉദ്യോഗത്തിൽ പ്രവേശിച്ചു.
ഗ്രന്ഥരചന
അദ്ധ്യപകനായിരിക്കെ “എക്‌സ്‌പിരിമെൻ്റൽ ഫിസിക്‌സ് ഫോർ എസ്. എസ്.എൽ.സി എന്ന ഗ്രന്ഥവും മൂന്നു വർഷത്തിനുശേഷം അഡ്വാൻസ് എക്സ്‌പിരിമെന്റൽ ഫിസിക്‌സ്” എന്ന ഗ്രന്ഥവും കോളേജ് വിദ്യാർത്ഥി കൾക്കായി തയ്യാറാക്കുകയും ചെയ്തു. രണ്ടും ക്ലാസ്സുകളിൽ പാഠപുസ്ത കങ്ങളായി യൂണിവേഴ്‌സിറ്റി അംഗീകരിക്കുകയും ചെയ്തു.
വിവാഹം
കിടങ്ങൂർ പല്ലാട്ടുമഠത്തിൽ അന്നമ്മയെ ജോസഫ് വിവാഹം കഴിച്ചു. ജോസഫ്-അന്നമ്മ ദമ്പതികൾക്ക് എട്ടുമക്കൾ ജനിച്ചു. 4 പുത്രന്മാരും 4 പുത്രി മാരും. മൂത്തപുത്രൻ ബേബി താമരപ്പള്ളിൽ അമ്മാളിനെയും രണ്ടാമൻ കെ.ജെ. സിറിയക് പേരൂർ വെള്ളാപ്പള്ളി റോസമ്മയേയും മൂന്നാമൻ കെ.ജെ ജേക്കബ് കോട്ടയത്ത് പാറയിൽ മോളിയേയും നാലാമൻ സൈമൺ ചുങ്കം പച്ചിക്കര നാൻസിയേയും വിവാഹം കഴിച്ചു. മൂത്തമകൾ ഡോ. മേരിക്കുട്ടി മക്കളോടൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ പെണ്ണമ്മയെ താമരപ്പള്ളി കൊച്ചുതൊമ്മനെക്കൊണ്ടും മൂന്നാമത്തെ മകൾ ഏലമ്മയെ പാറയിൽ ഡോ. തോമസ് സ്റ്റീഫനെക്കൊണ്ടും നാലാമത്തെ മകൾ റോസിയെ പച്ചിക്കര എൻജിനീയർ ചാക്കോയെക്കൊണ്ടും വിവാഹം കഴി പ്പിച്ചു.
എം.എൽ.എ
1954 ൽ തിരുക്കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പള്ളി വാസൽ നിയോജക മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു എം. എൽ.എ യുമായി.
ക്നാനായ കത്തോലിക്കാ മഹജനസഭ
ക്നാനായ കത്തോലിക്കർക്കായി ഒരു സംഘടന രൂപീകരിക്കുന്നതിന് കൈപ്പുഴ വായനശാല കെട്ടിടത്തിൽ ചേർന്ന യോഗം “ക്നാനായ കത്തോ ലിക്കാ മഹാജനസഭ” എന്ന സംഘടന രൂപീകരിച്ചു. അതിൻ്റെ പ്രസിഡന്റായി പ്രൊഫ വി.ജെ. ജോസഫിനെ തെരഞ്ഞെടുത്തു. ഏറെക്കാലം അദ്ദേഹം പ്രസിഡന്റായി പ്രവർത്തിച്ചു.
അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡൻ്റായി 1957-ൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെതിരെ ആഞ്ഞടിച്ച ബഹുജനപ്രക്ഷോ ഭണത്തിന് പ്രൊഫ. വി.ജെ. ജോസഫ് നേതൃത്വം നൽകി.
മലബാർ കുടിയേറ്റം
രണ്ടാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കുന്ന കാലം നാട്ടിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം! ഈ ദുരവസ്ഥയിലാണ് സ്വന്തം സമുദായാംഗങ്ങളെ രക്ഷി ക്കാൻ ഒരു പരിപാടി തയ്യാറാക്കി ചൂളപ്പറമ്പിൽ പിതാവിന് സമർപ്പിച്ചത്.
മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ തൻ്റെ പൂർവ്വ വിദ്യാർത്ഥി കൾ വഴി കാസർഗോഡ് ഹോസ്‌ദുർഗ് പ്രദേശങ്ങളിലെ ജന്മിമാരുമായി ബന്ധ പ്പെട്ട് 1800 ഏക്കർ സ്ഥലം വാങ്ങിച്ചു. ഒരു കുടുംബത്തിന് 12’/1 ഏക്കർ എന്ന തായിരുന്നു വ്യവസ്ഥ ഏക്കറിന് 8 രൂപ, 100 രൂപാ കൊടുത്താൽ 12/1 ഏക്കർ അളന്നു തിട്ടപ്പെടുത്തി ഓരോരുത്തർക്കും കൊടുക്കുമായിരുന്നു. 72 കുടുംബങ്ങളെ ഈ കോളനിയിൽ പാർപ്പിച്ച് ഈ കോളനിക്ക് രാജപുരം കോളനി എന്നു പേരിട്ടു.
രാജപുരം കോളനി മെച്ചമായി വരുന്നു എന്നു കണ്ടപ്പോൾ മറ്റൊന്നു കൂടി ആരംഭിക്കണം എന്ന് ലക്ഷ്യംവച്ചു കണ്ണൂരിൽനിന്നും 30 മൈൽ ദൂര ത്തുള്ള ശ്രീകണ്‌ഠാപുരത്ത് 2000 ഏക്കർ വാങ്ങി 100 കുടുംബങ്ങളെ പാർപ്പിച്ചു. അതിന് അലക്സ്‌നഗർ കോളനി എന്ന് പേരിട്ടു.
1949-ൽ മംഗലാപുരം കോളേജിൽനിന്നും ജോസഫ് സാർ വിരമിച്ചു. പാലാ സെന്റ് തോമസ് കോളേജിൽ വൈസ് പ്രിൻസിപ്പലായി സെബാസ്റ്റ്യൻ വയ ലിൽ പിതാവ് ജോസഫ് സാറിനെ നിയമിച്ചു. 1953-ൽ മൂവാറ്റുപുഴ നിർമ്മലാ കോളേജ് ആരംഭിച്ചപ്പോൾ ജോസഫ്‌സാറിനെ കോളേജ് പ്രിൻസിപ്പലായി കോതമംഗലം ബിഷപ് പോത്തനാമൂഴി പിതാവ് നിയമിച്ചു. 1955-ൽ കോട്ട യത്തു ബി.സി.എം കോളേജ് ആരംഭിച്ചപ്പോൾ തറയിൽ പിതാവ് ജോസഫ് സാറിനെ പ്രിൻസിപ്പലായി നിയമിച്ചു
ജോസഫ്‌സാറിൻ്റെ ഭാവനയിലുദിച്ച കുടിയേറ്റം എന്ന ആശയം പ്രാവർത്തികമാക്കിയത് വർഷങ്ങൾ നീണ്ട കഷ്ടപ്പാടിലൂടെയാണ്. വിദ്യാ ഭ്യാസരംഗത്തെ മികവും പൊതുപ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച സത്യസ ന്ധതയും സമുദായ സേവനവും എല്ലാം കണക്കിലെടുത്ത് അഭിവന്ദ്യ തറ യിൽ പിതാവ് അദ്ദേഹത്തിന് ഷെവലിയർ പദവി നൽകി അംഗീകാരം കൊടു ത്തു. അദ്ദേഹം ആ സ്ഥാനത്തിന് സർവ്വഥാ യോഗ്യനാണെന്നല്ലാതെ മറിച്ച് ആരും ഒരക്ഷരവും പറഞ്ഞിട്ടില്ല.
പ്രൊഫ. ജോസഫ് സാറിൻ്റെ സഹധർമ്മിണി രോഗബാധിതയായി കോട്ടയം മെഡിക്കൽ കോളേജിൽ കിടന്ന് മരണം പ്രാപിച്ചതിനെ തുടർന്ന് അദ്ദേഹം ഏകാന്തതയിലേക്ക് വഴുതി വീണുകൊണ്ടിരുന്നു. ഇതു കണ്ട റിഞ്ഞ ഇളയപുത്രൻ ചാക്കോച്ചൻ (ഡോ. കെ.ജെ. ജേക്കബ്) പപ്പായെ തന്റെ ഗാന്ധിനഗർ വസതീയിലേക്ക് കൊണ്ടുവന്നു. ഇളയപുത്രന്റെ പരിലാളനയിൽ ഏറെക്കാലം കഴിയാൻ അദ്ദേഹത്തിനു സാധിച്ചില്ല. 1969 ജൂലൈ 24ന് ഷെവ. പ്രൊഫ. വി.ജെ. ജോസഫ് ഇഹലോകവാസം വെടിഞ്ഞു.