ഷെവ. ഡോ. കെ.ജെ ജേക്കബ് കണ്ടോത്ത് വൈദ്യശാസ്ത്രരംഗത്തെ ഒരു അതികായനായിരുന്നു. ക്നാനായ സമുദാ യത്തിലെ കത്തോലിക്കാ-യാക്കോബായ വിഭാഗങ്ങളുടെ ഒരു പൊതു സംഘടന യായ ക്നാനായ സോഷ്യൽ ഫോറം രൂപീ കരിക്കാൻ മുൻ കൈ എടുക്കുകയും അതിന്റെ പ്രഥമ പ്രസിഡൻ്റായി ഇരിക്കു കയും ചെയ്‌ത ഡോ. ജേക്കബ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രഗത്ഭ നായ ഡോക്‌ടർ, തികഞ്ഞ സമുദായ സ്നേഹി എന്നീ നിലകളിൽ ശോഭിച്ചയാ ളായിരുന്നു.
ജനനം ബാല്യം: വാരപ്പെട്ടിയിൽ ഷെവ. വി.ജെ. ജോസഫിൻ്റെ നാലു പുത്രന്മാരിൽ മൂന്നാമനായി 1925 സെപ്റ്റം. 24 ന് ജേക്കബ് ജനിച്ചു. ചാക്കോച്ചൻ എന്ന് വിളിക്കപ്പെട്ടിരുന്നു. സ്‌കൂൾ വിദ്യാ ഭ്യാസവും പ്രാരംഭ കോളേജ് പഠനവും മംഗലാപുരത്ത് നിർവഹിച്ചു. തുടർന്ന് മദ്രാസ് സാറ്റാൻലി മെഡിക്കൽ കോളേജിൽനിന്നും പ്രശസ്‌തമായ നില യിൽ എം.ബി.ബി.എസ് പാസ്സായി. അനന്തരം ഉപരി പഠനത്തിനായി ഇംഗ്ല ണ്ടിൽ പോയി 1953 ൽ എഫ്. ആർ.സി.എസ്. പാസ്സായി നാട്ടിൽ തിരിച്ചു വന്നു.
ഔദ്യോഗിക ജീവിതം
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സർജറി രുടെ പ്രൊഫസറായി ഡോ. ജേക്കബ് സേവനമനുഷ്ഠിച്ചു. തുടർന്ന് കോട്ട ഇത്തുവന്ന് സർജറി പ്രൊഫസറും ഡയറക്‌ടറുമായി കുറച്ചുകാലം പ്രിൻസി പ്പലുമായി. 1980-ൽ വിരമിച്ചതിനെ തുടർന്ന് തെള്ളകം കാരിത്താസ് ആശു പത്രിയിൽ സർജനായി ജോലിയിൽ പ്രവേശിച്ചു.
വിവാഹ ജീവിതം
എം.ബി.ബി.എസ്. പാസ്സായി വന്നതിനുശേഷം പിറ്റെവർഷം 1952 ൽ കോട്ട യത്തെ പാറേൽ കുടുംബാംഗവും പ്രൊഫ. പി.എൽ സ്റ്റീഫന്റെ പുത്രിയു മായ മോളിയെ ഡോ. ജേക്കബ് വിവാഹം കഴിച്ചു. ഇവർക്ക് ജോ, സ്റ്റീവ് എന്ന രണ്ടു പുത്രന്മാരും അന്നാ എന്നൊരു പുത്രിയും ജനിച്ചു. മൂത്തപു ത്രൻ ജോ കോട്ടയം മെഡിക്കൽ കോളേജിൽ ഇ.എൻ.ടി വിഭാഗം വകുപ്പ് തലവനാണ്. രണ്ടാമത്തെ പുത്രൻ സ്റ്റീവ് എൻജിനീയറിംഗ് കഴിഞ്ഞ് എം. ബി.എയുമെടുത്ത് സിംഗപ്പൂരിൽ ജോലി ചെയ്യുന്നു. ഏകപുത്രി അന്നാ ജേക്ക ബിനെ കരിങ്കുന്നത്ത് എടാമ്പുറത്ത് കുടുംബാംഗം എൻജിനീയർ ഫിലിപ്പ് വിവാഹം ചെയ്തു.
സമുദായരംഗത്ത്
ക്നാനായ സമുദായത്തിലെ കത്തോലിക്കാ-യാക്കോബായ വിഭാഗങ്ങ ളുടെ ഏക പൊതുസംഘടനയായ “ക്നാനായ സോഷ്യൽ ഫോറത്തിന്റെ സ്ഥാപക പ്രസിഡൻ്റായിരുന്നു ഡോ. ജേക്കബ് ആശുപത്രി, കോളേജ് എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളൊക്കെ അതിരൂപത ആലോചിച്ചിരുന്നത് ചാക്കോച്ചനോടായിരുന്നു. രൂപതാഭരണത്തിലെ ചില സബ് കമ്മറ്റികളിൽ ഡോ. ജേക്കബ് അംഗമായിരുന്നു. അദ്ദേഹത്തിൻ്റെ സഭാസേവനങ്ങളുടെ ഒരം ഗീകാരമെന്നോണം 1987-ൽ പരി. മാർപാപ്പാ ഡോ. ജേക്കബിന് ഷെവലി യാർ സ്ഥാനം നൽകി ആദരിച്ചു.
ഡോ. ജേക്കബിൻ്റെ പ്രത്യേകതകൾ
പിതാവിന് കാർ ഉണ്ടായിരുന്നെങ്കിലും സദാ കാറിൽ സഞ്ചരിക്കണം എന്ന ആഗ്രഹക്കാരനായിരുന്നില്ല ഡോ. ജേക്കബ്. മൈലുകൾ ദൂരം നടക്കാനും ബസ്സിൽ യാത്ര ചെയ്യാനും അദ്ദേഹത്തിനു മടിയില്ലായിരുന്നു. കാഴ്ച്‌ചയിൽ ഒരു കർക്കശക്കാരനായി കാണപ്പെട്ടിരുന്നെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹം ഒരു ലളിതഹൃദയനായിരുന്നു. ഔദ്യോഗിക ജീവിതകാലത്ത് ഓപ്പറേഷൻ ടേബിളിൽ അദ്ദേഹം പുലർത്തിയിരുന്ന ആത്മാർത്ഥത സഹപ്രവർത്തകരു ടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു കാര്യം നാം അദ്ദേഹത്തോട് ആവ ശ്യപ്പെട്ടാൽ നൂറു ശതമാനം ആത്മാർത്ഥതയോടെ ആ വിഷയം അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. കാപട്യമില്ലാത്ത ഒരു ഹൃദയത്തിൻ്റെ ഉടമ യായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്രരംഗത്തെ ഒരു അതികായനും ഒരു നിർമ്മലഹൃദയത്തിൻ്റെ ഉടമയും ക്രാന്തദർശനത്തിൽ കാര്യങ്ങൾ നോക്കി കണ്ടിരുന്ന കോട്ടയം അതിരൂപതയുടെ ഒരു ആലോചനക്കാരനുമായിരുന്ന ഡോ. ജേക്കബ് 1998 ഒക്ടോബർ 17ന് മരണം പ്രാപിച്ചു. അദ്ദേഹത്തിന്റെ വേർപാട് സമുദായത്തിന് ഒരു തീരാനഷ്‌ടം തന്നെ. അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ!!