ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

ശ്രീ. വെള്ളാപ്പള്ളി (ചിറയ്ക്കൽ) ചാണ്ടി (1916-2005)

മാതാപിതാക്കൾ: പേരൂർ വെള്ളാപ്പള്ളി പോത്തനും കോതനല്ലൂർ തകടിയേൽ കുടുംബാംഗം നൈത്തിയും.

ഭാര്യ: പേരൂർ മണോത്തറ കുടുംബാംഗം മാത്യുവിന്റെ മകൾ മേരി. വിവാഹം 1934

മക്കൾ: ഫിലിപ്പ് (എൻജിനീയർ), ജേക്കബ് (ബിസിനസ്), ലില്ലിക്കുട്ടി തെക്ക നാട്ട്, സൂസി പതിയിൽ, മേഴ്‌സി മള്ളൂശ്ശേ രിൽ, ത്രേസ്യാമ്മ ചിറത്തറ, പ്രൊഫ. റോസമ്മ പ്രാലേൽ, ലൂസി പാറേൽ.

1953 മുതൽ തുടർച്ചയായി മൂന്നുതവണ ഏറ്റുമാനൂർ പഞ്ചായത്ത് പ്രസിഡന്റ്, 1964 മുതൽ 1966 വരെ ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, ചെറുകിട കർഷകസംഘം പ്രസിഡൻ്റ്, റബർ ഉദ്‌പാദകസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1975-ൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ്, കോട്ടയം രൂപതാ വിൻസൻ്റ് ഡി പോൾ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ഏവർക്കും സമാരാധ്യനാ യിത്തീർന്നു.

ഏതാണ്ട് 60 വർഷക്കാലത്തെ പൊതുപ്രവർത്തനങ്ങൾക്കെല്ലാം പരിസ മാപ്ത‌ി കുറിച്ചുകൊണ്ട് ചാണ്ടി വെള്ളാപ്പള്ളി വിശ്രമജീവിതത്തിലേക്ക് പ്രവേ ശിച്ചു. സഭാശുശ്രൂഷകൾ സ്വീകരിച്ച് 81-ാം വയസിൽ (1997 ജനുവരി 22 ന്) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജനസേവകൻ എന്ന ഖ്യാതി നേടിയ സ്‌മര്യപുരുഷൻ എക്കാലവും സ്‌മരിക്കപ്പെടും.

അനുബന്ധം

ആ കോട്ടയം അതിരൂപതയിലെ പ്രധാന ഇടവകകളിൽ ഒന്നാണ് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി. പുതുക്കി പണിത മനോഹരമായ ദേവാല യം, പാരീഷ് ഹാൾ, യു.പി.സ്‌കൂൾ, സി.ബി.എസ്.ഇ. ഹൈസ്‌കൂൾ തുട ങ്ങിയ സ്ഥാപനങ്ങളവിടെയുണ്ട്. വിൻസൻ്റ് ഡി പോൾ തുടങ്ങിയ ഭക്തസം ഘടനകൾ ഇവിടെയുണ്ട്. ഇടവകയുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ച സമുദായ സ്നേഹികളിൽ ഒരാളാണ് ശ്രീ. ചാണ്ടി വെള്ളാപ്പള്ളി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *