കിടങ്ങൂർ മമ്പിള്ളിൽ (തെക്കനാട്ട്) കുരു വിളയുടെയും, നീണ്ടൂർ മാളിയേക്കൽ കൊച്ചേലിയുടെയും മകനായി 18-9-1923 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കിടങ്ങൂർ എൽ.പി. സ്‌കൂളിലും, കോട്ടയം എസ്.എ ച്ച് മൗണ്ട് സ്‌കൂളിലും, ഹൈസ്‌കൂൾ വിദ്യാ ഭ്യാസം കിടങ്ങൂർ സെൻ്റ് മേരീസ് ഹൈസ്‌കൂളിലും ആയിരുന്നു. കൈപ്പുഴ തറയിൽ ഷെവലിയാർ ജേക്കബ് തറയി ലിൻ്റെ മകനും തറയിൽ പിതാവിന്റെ ജ്യേഷ്‌ഠനുമായ കുരുവിളയുടെയും, കൈപ്പുഴ പതിയിൽ അച്ചാമ്മയുടെയും മകൾ അച്ചാമ്മയെ 9-6-1941 ൽ വിവാഹം കഴിച്ചു. ആദ്യകാലങ്ങളിൽ കിടങ്ങൂരുണ്ടാ യിരുന്ന ബിസിനസ്സുകൾക്കു ശേഷം, കോട്ടയത്തുവന്ന് Midland Oil Mills എന്ന സ്ഥാപനവും, അതിനോട് അനുബന്ധിച്ച് മറ്റു പല പ്രസ്ഥാനങ്ങളും, തുടങ്ങുകയും, മൂന്നാറിൽ Sales Depot ആരംഭിക്കുകയും ചെയ്തു. ഇവ ഓരോന്നും ഉത്തരോത്തരം വളർന്നു വന്നു. ഇതോടൊപ്പം സൗകര്യാർത്ഥം താമസം കോട്ടയത്തേക്ക് മാറ്റുകയും ചെയ്തു.
സമുദായരംഗത്ത്
സമുദായ സ്നേഹിയായ ഫിലിപ്പ് അന്നത്തെ കോട്ടയം മെത്രാൻ തോമസ് തറയിലിന്റെ അനുവാദത്തോടുകൂടി 29-3-1962-ൽ Midland Trust സ്ഥാപിക്കുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പന്ത്രണ്ട് ആൺകുട്ടികളെ ഇൻ്റർവ്യൂ നടത്തി തിരഞ്ഞെടുക്കുകയും ചെയ്‌തു. ഇതി നോടകം ഫിലിപ്പ് കിടങ്ങൂരിൽ സ്നേഹഭവനം (Home of Love) എന്ന പേരിൽ ഒരു കെട്ടിടം പണിയുകയും 31-5-1962 ൽ തറയിൽ പിതാവ് അത് വെഞ്ചരി ക്കുകയും, ഒരു മുറിയിൽ കുർബാന ചൊല്ലാൻ സമ്മതിക്കുകയും ചെയ്തു. മോൺസിഞ്ഞോർ മാത്യു തെക്കനാട്ടിനെ അതിന്റെ ചാപ്ലയിനും ആക്കി. കുട്ടികളുടെ സംരക്ഷണാർത്ഥം ഒരു വൈദിക വിദ്യാർത്ഥിയെയും രണ്ട് സഹായികളെയും നിയമിച്ചു. തിരഞ്ഞെടുത്ത കുട്ടികൾ അഞ്ചാം ക്ലാസ് മുതൽ എസ്.എസ്.എൽ.സി. വരെ അവിടെ താമസിച്ച് കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്‌കൂളിൽ പഠിച്ചു. ഇവയുടെയെല്ലാം ഉത്തരവാദിത്തങ്ങളും, ചിലവുകളും ഫിലിപ്പ് സന്തോഷത്തോടെ ചെയ്തു. ഈ കുട്ടികൾ എസ്.എസ്.എൽ.സി. പാസ്സായിക്കഴിഞ്ഞ് ഫിലിപ്പ് പലതരത്തിൽ അവരെ സഹാ യിച്ചു. ഇതിൽ രണ്ടു പേരെ വൈദികരാക്കാൻ പഠിപ്പിച്ചു. അവർ ഇന്ന് കോട്ടയം അതിരൂപതയിൽ പ്രഗത്ഭരായ വൈദികരായി സേവനം ചെയ്യുന്നു. ബാക്കി യുള്ളവരെല്ലാം നല്ല നിലയിൽ കഴിയുന്നു.
ഫിലിപ്പ് തറയിൽ തിരുമേനിയോട് പ്രായമായ തൻ്റെ മാതാപിതാക്കൾക്കും, സമീപവാസികൾക്കും, കിടങ്ങൂർ, പുന്നത്തുറ എന്നീ പള്ളികളിലേക്കുള്ള ദൂരം മൂലം, വിശുദ്ധ കുർബാന കാണുവാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ക്കൊടുത്തു. കോട്ടയം രൂപതയുടെ സ്ഥാപകനായ വിശുദ്ധ പത്താം പീയൂ സിൻ്റെ നാമത്തിൽ ഒരു പള്ളി പണിയുവാനുള്ള ആഗ്രഹം അറിയിച്ച് 11-8 -1962 ൽ അതിനുള്ള അപേക്ഷ കൊടുത്തു. പിതാവ് 20-8-1962 ൽ അതി നുള്ള അനുമതി നൽകി. വിശുദ്ധ പത്താം പീയൂസിൻ്റെ തിരുനാൾ ദിവസ മായ 3-9-1962 ൽ പള്ളിക്ക് തറക്കല്ലിട്ടു. ഫിലിപ്പ് തൻ്റെ മാതാപിതാക്കളുടെ ഷഷ്ഠ്യബ്ദപൂർത്തിയുടെ ഓർമ്മയ്ക്കായി സ്വന്തം താല്‌പര്യത്തിലും, സ്വന്തം ചിലവിലും വിശുദ്ധ പത്താം പീയൂസിൻ്റെ നാമത്തിൽ പണിത സ്നേഹഭ വൻ പള്ളി 1-5-1964 ൽ തറയിൽ പിതാവ് വെഞ്ചരിച്ച് വിശുദ്ധ കുർബാന അർപ്പിച്ചു. മനോഹരമായ ഈ ദേവാലയം ഇന്നും സമീപവാസികളുടെ പല ആത്മീയ കാര്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. ഫിലിപ്പിൻ്റെ കാല ശേഷം സ്നേഹഭവൻ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും, ഫിലിപ്പിന്റെ ആഗ്രഹപ്രകാരം ഭാര്യയും മക്കളും കൂടി അന്നത്തെ കോട്ടയം മെത്രാൻ കുര്യാക്കോസ് കുന്നശ്ശേരിയുടെ നിർദ്ദേശപ്രകാരം കോട്ടയം രൂപതയിലെ സ്ഥാപനമായ തിരുഹൃദയ ദാസ സമൂഹത്തിന് ദാനമായി കൊടുത്തു. അതോ ടൊപ്പം ഇവയുടെ നടത്തിപ്പിനുള്ള പണവും ഏൽപ്പിച്ചു. സ്നേഹഭവൻ പള്ളി യുടെയും അനുബന്ധസ്ഥാപനങ്ങളുടെയും മതിപ്പ് വില ഇന്ന് അഞ്ചുകോടി രൂപവരും. ഇവ ഫിലിപ്പ് സംഭാവന നൽകിയതാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കാനാവില്ല.
ഫിലിപ്പ് വളരെ ആദർശശാലിയും, അദ്ധ്വാനശീലനും, പരിശ്രമശാലിയും ആയിരുന്നു. താനുദ്ദേശിക്കുന്ന കാര്യം നല്ലതെന്നു തോന്നിയാൽ, അത് എത്രയും വേഗം സാധിക്കാതെ പിൻമാറുകയില്ല. എത്ര ഉയർന്നവരോടും താഴ്ന്നവരോടും തൻ്റെ അഭിപ്രായം മുഖത്തുനോക്കി പറയുവാൻ ധൈര്യവും കഴിവുമുണ്ടായിരുന്നു. വലിയ വാഹനങ്ങൾ വിരളമായിരുന്ന സമയത്ത് ഫിലിപ്പ് തന്റെ ലോറികളിൽ രൂപത വക പല സാധനങ്ങൾ പല ഭാഗങ്ങ ളിലും പ്രതിഫലമില്ലാതെ എത്തിച്ചിരുന്നു. കുന്നശ്ശേരി പിതാവിന്റെ സ്ഥാനാ രോഹണം നടത്തിയപ്പോഴും, തറയിൽ പിതാവിൻ്റെ ജൂബിലി നടത്തിയപ്പോ ഴും, പല കാര്യങ്ങളിലും ഫിലിപ്പ് മുൻകൈ എടുത്തിരുന്നു. തൻ്റെ മക്കൾക്കും സ്നേഹഭവനിൽ പഠിച്ചിരുന്ന കുട്ടികൾക്കും, അവരവരുടെ അഭിരുചിക്കനു സരിച്ച് വിദ്യാഭ്യാസം നൽകി നല്ല നിലയിൽ എത്തിച്ചത് ഫിലിപ്പിന്റെ ദീർഘ വീക്ഷണത്തിൻ്റെ ഉദാഹരണമാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പലതരത്തിൽ സഹായിക്കാനുള്ള പദ്ധതി രൂപതയിൽ ആദ്യമായി തുടങ്ങിയത് ഫിലിപ്പ് മമ്പിള്ളിൽ സ്നേഹഭവൻ വഴിയാണ് എന്ന് കുന്നശ്ശേരി പിതാവ് പ്രസംഗ മദ്ധ്യേ പറഞ്ഞിട്ടുണ്ട്. ഫിലിപ്പിന് മോൺസിഞ്ഞോർ സിറിയക്ക് മറ്റത്തിലു മായി നല്ല സ്നേഹബന്ധം ഉണ്ടായിരുന്നു. കിടങ്ങൂർ കൊച്ചുലൂർദ്ദ് ആശുപ ത്രിയുടെ ആദ്യകാല വളർച്ചയിൽ ഫിലിപ്പ് ഏറെ സഹകരിച്ചിട്ടുണ്ട്. കണ്ണംകര ഇടവക മടയനകാവിൽ ജോസഫിൻ്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ യുടെയും, ഒളശ്ശ ഇടവക തയ്യിൽ ലൂക്കോസിൻ്റെ ഭാര്യ മേരിയും, ഫിലി പ്പിന്റെ സഹോദരിമാരാണ്. മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ഫിലിപ്പ് അതീവ ശ്രദ്ധാലുവായിരുന്നു. മക്കൾ മൂന്നുപേരും മെഡിക്കൽ ബിരുദം നേടി. മൂത്ത മകൻ ഡോ. കുര്യാക്കോസ് മമ്പിള്ളിൽ (ബോബി), രണ്ടാമത്തെ മകൻ ഡോ. തോമസുകുട്ടി മമ്പിള്ളിൽ, മൂന്നാമത്തെ മകൻ ഡോ. ജോസ് മമ്പി ള്ളിൽ പുന്നത്തുറ സെൻ്റ് തോമസ് പള്ളി ഇടവക തേവർമറ്റത്തിൽ ബേബി -പെണ്ണമ്മ മകൾ ഡോ. കുഞ്ഞൂഞ്ഞമ്മയാണ് ഡോ. കുര്യാക്കോസിന്റെ ഭാര്യ. റാന്നി കടവിൽ സെൻ്റ് തെരേസാസ് പള്ളി ഇടവക പാലയ്ക്കാമണ്ണിൽ പാപ്പ ച്ചൻ-എൽസിയമ്മ മകൾ പ്രൊഫ. മനോയാണ് ഡോ. തോമസുകുട്ടിയുടെ ഭാര്യ. ഫിലിപ്പ് തൻ്റെ 56-ാം വയസിൽ 13-3-1980 ൽ കർത്താവിൽ നിദ്ര പ്രാപി ച്ചു. ഫാ. ജോസ് ചാഴികാട്ട് ഭവനത്തിലും മാർ കുര്യാക്കോസ് കുന്നശ്ശേരി പള്ളിയിലും വച്ച് ചരമപ്രസംഗം നടത്തി. ഫിലിപ്പിൻ്റെ സേവനങ്ങളെ കുന്നശ്ശേരി പിതാവ് പ്രത്യേകം എടുത്തു പറഞ്ഞു. മൃതദേഹം അഭിവന്ദ്യ പിതാവിന്റെ പ്രധാന കാർമികത്വത്തിൽ സ്നേഹഭവൻ പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിച്ചു.