മാതാപിതാക്കൾ: വെളിയനാട് മോഴച്ചേ രിൽ ഉതുപ്പാൻ കോരയും നീലമ്പേ രൂർ കോലത്ത് ഫാ. കുര്യാക്കോ സിൻ്റെ സഹോദരി കുഞ്ഞലിയും
ഭാര്യ: നെല്ലിക്കൽ മാത്തൻ റൈട്ടറു ടെയും വയലാകുടുംബത്തിലെ ചിന്ന മ്മയുടെയും മകൾ കുട്ടിയമ്മ.
മക്കൾ: ജോസഫ് (കുഞ്ഞപ്പൻ), അന്നാമ്മ കൊടിയന്തറ, ഏലിക്കുട്ടി വടാത്തല, സാറാമ്മ പാറേൽ, ചെല്ല മ്മ (Helen) മാക്കിൽ പുത്തൻപുര, തങ്കമ്മ ഉള്ളോപ്പള്ളി (പേരൂർ). കോട്ടയം സി.എം.എസ്. ഹൈസ്‌കൂ ളിൽ നിന്ന് മെട്രിക്കുലേഷൻ പാസായി.
എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനം നേടി. ഒരു ഡോക്‌ടർ ആകാൻ ആഗ്രഹിച്ചു. എന്നാൽ പിതാവിൻ്റെ ആഗ്രഹപ്രകാരം കൃഷികാര്യങ്ങൾ ഏറ്റെടു ത്തു. ഏക സഹോദരൻ ജോർജ് ശെമ്മാശ്ശനായിരിക്കെ അകാലമൃത്യു പ്രാപി ച്ചു. തോമസിന്റെ പിതാവ് കോരകുഞ്ഞും മാർ അലക്സാണ്ടർ ചൂളപ്പറ മ്പിലും തമ്മിൽ അഗാധ സൗഹൃദത്തിലായിരുന്നു. അങ്ങനെ മോഴച്ചേരിൽ കുടുംബം കത്തോലിക്കാസഭയെ ആശ്ലേഷിച്ചു.
തോമസ് കുട്ടനാട്ടിലെ രണ്ടാം കർഷകരാജനായി വളർന്നു. 48 ഭവനര ഹിതർക്ക് വീടുവയ്ക്കാൻ സ്ഥലം ദാനം ചെയ്യുകയും വീടു പണിയാൻ പണം നൽകുകയും ചെയ്‌തു. ശ്രീമൂലം പ്രജാസഭയിലെ അംഗമായി ഉയർത്തപ്പെട്ടു. രൂപതയ്ക്കും സഭയ്ക്കും പുനരൈക്യപ്രസ്ഥാനത്തിനും അദ്ദേഹം ചെയ്ത സേവനങ്ങളും ത്യാഗങ്ങളും കണക്കിലെടുത്ത് മാർപ്പാ പ്പായിൽ നിന്ന് പേപ്പൽ ബഹുമതി ലഭിച്ചു. അദ്ദേഹം നാനാജാതി മതസ്ഥ രുടെ സ്നേഹബഹുമാനങ്ങൾക്ക് പാത്രീഭൂതനായിരുന്നു. എങ്കിലും, വിധി വൈപരീത്യമെന്നു പറയട്ടെ, തോമ്മാച്ചൻ 1952-ൽ (62-ാം വയസിൽ) അകാ ലമൃത്യുവിന് ഇരയായി. സ്നേഹസമ്പന്നനായ ഈ അപ്പച്ചന് അന്ത്യപ്ര ണാമം അർപ്പിക്കാം.