ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ശ്രീ. കെ.കെ ചാക്കോ കേളച്ചന്ദ്ര (1923-2003)

ചിങ്ങവനത്ത് കേളച്ചന്ദ്ര കെ.സി. കുരു വിളയുടെയും ശോശാമ്മയുടെയും മൂത്ത പുത്രൻ. കെ.കെ ജോസഫ്, കെ.കെ. മർക്കോസ്, കെ.കെ കുരുവിള എന്നിവർ സഹോദരങ്ങളാണ്.

ഭാര്യ: കുട്ടനാട് വെളിയാട് വലിയ പറ മ്പിൽ കുടുംബാംഗമായ അന്നാമ്മ

മക്കൾ: കുരുവിള ജയിക്കബ്, പുന്നൂസ് ജയിക്കബ്, ജോസ് ജയിക്കബ്, സൂസൻ, സോമി, എല്ലാവരും വിവാഹിതർ.

വിദ്യാഭ്യാസം

ചിങ്ങവനം എച്ച്.എസ്,കോട്ടയം സി.എം.എസ് കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ ബി.എ, ബി.കോം ബിരുദങ്ങൾ നേടി. കേരളാ ഗവ. സർവ്വീസിൽ പ്രവേശിച്ചു. പടിപടിയായി ഉയർന്ന് അഗ്രിക്കൾച്ചറൽ ഇൻകംടാക്സ് ആൻഡ് സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണർ റാങ്കി ലെത്തി. 1978 ൽ സർവ്വീസിൽനിന്ന് വിരമിച്ചശേഷം സെയിൽസ് ടാക്സ് പ്രാക്ടീഷണറായി 25 വർഷക്കാലം കോട്ടയത്തു പ്രവർത്തിച്ചിട്ടുണ്ട്. അഴിമ തിയുടെ കറപുരളാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു. യാക്കോബായ കുടും ബത്തിൽ ജനിച്ച അദ്ദേഹം പിന്നീട് കത്തോലിക്കാ സഭയിൽ ചേർന്നു. കോട്ടയം രൂപതാ സെൻട്രൽ കമ്മറ്റിയിലെ മലങ്കര ഫൊറോനാ കമ്മറ്റി പ്രസി ഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ വർക്കിംഗ് കമ്മറ്റി അംഗമായും വൈസ് പ്രസിഡൻറായും ശ്രീ. കെ.കെ. ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്. അഖില കേരള മദ്യവർജ്ജന സമിതിയുടെ ഒരു ശക്തനായ പ്രവർത്തകനും പ്രചാരകനുമായിരുന്നു അദ്ദേഹം. രോഗബാധി തനായതിനെതുടർന്ന് 2003 ജനുവരി 29-ാം തീയതി തന്റെ 79-ാം വയസ്സിൽ അന്തരിച്ചു. ഉദ്യോഗസ്ഥരംഗത്തും സാമൂഹിക രംഗത്തും തിളങ്ങിയ ഒരു നല്ല മനുഷ്യനായിരുന്നു ചാക്കോസാർ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *