ശ്രീ. ഏബ്രഹാം സാർ അമ്പലത്തിങ്കൽ (1897-1949)

ശ്രീ. ഏബ്രഹാം സാർ അമ്പലത്തിങ്കൽ (1897-1949)

കേരള ക്രൈസ്‌തവ സഭയ്ക്ക് മറക്കാ നാവാത്ത ഒരു അതുല്യ പ്രതിഭയായിരുന്നു ഏബ്രഹാം അമ്പലത്തിങ്കൽ താൻ ജീവി ച്ചിരുന്ന കാലഘട്ടത്തിലെ എല്ലാ ജനകീയ -പ്രക്ഷോഭങ്ങൾക്കും ധീര നേതൃത്വം -കൊടുത്ത ഒരു പടനായകൻ. ക്നാനായ -കത്തോലിക്കാ കോൺഗ്രസിൻന്റെ സ്ഥാപക -ജോയിൻ്റ് സെക്രട്ടറി, ഉജ്ജ്വല വാഗ്മി, *സമർത്ഥനായ അധ്യാപകൻ എന്നീ വിവിധ വ്യക്തിത്വത്തിൻറെ ആൾ രൂപമായിരുന്നു അദ്ദേഹം.

മോനിപ്പള്ളിയിലെ സമ്പന്നമായ അമ്പ ലത്തിങ്കൽ കുടുംബത്തിലാണ് ജനനം. *സുമുഖനും ഉന്നതശീർഷനുമായ അദ്ദേ ഹത്തെ നാട്ടുകാർ സ്നേഹപൂർവ്വം ‘അമ്പ ലത്തിങ്കൽ ഇട്ടിസാർ’ എന്നാണ് വിളിച്ചിരുന്നത്. കോട്ടയം സി.എം.എസ്. -സ്‌കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസ്സായി. മംഗലാപുരം സെന്റ് അലോ -ഷ്യസിൽ നിന്ന് ഇൻ്റർമീഡിയറ്റും പാസ്സായി. ഉടൻ തന്നെ ഉഴവൂർ ഒ.എൽ. എൽ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അധ്യാപകനായി നിയമിതനായി.

  • ചരിത്രപ്രസിദ്ധമായ തിരുവിതാംകൂർ നിവർത്തനപ്രക്ഷോഭണത്തിൽ സജീവമായി പങ്കെടുത്തു. ഏബ്രഹാം സാറിന് ഉച്ചത്തിൽ പ്രസംഗിക്കാൻ അനായാസം കഴിയുമായിരുന്നു. കൈപ്പുഴയിൽ വച്ച് 1938-ൽ ക്നാനായ കത്തോലിക്കാ മഹാജനസഭ രൂപം കൊണ്ടപ്പോൾ അതിൻ്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശാഖകൾ സ്ഥാപിക്കാൻ ഓരോ ഇടവകയിലും പോയി. ത്യാഗോജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. മോനിപ്പള്ളിയിൽ ഒരു പരസ്‌പരസഹായസഹകരണ സംഘം രൂപീകരിച്ചു.

ഭാര്യ പച്ചിക്കര കുടുംബാംഗം മറിയാമ്മ. മക്കൾ: ചാക്കോ, ജോസഫ്, മേരി, എലിസബത്ത്, സിസ്റ്റർ ഫ്ളവറി, ആനീസ് എന്നിവർ. ഏബ്രഹാം സാർ അല്‌മായ പ്രേഷിതപ്രവർത്തനങ്ങളിൽ വളരെ തല്‌പരനായിരുന്നു. തിരുഹൃദയഭക്തനുമായിരുന്നു. താൻ പ്രവർത്തിച്ച എല്ലാ രംഗങ്ങളിലും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്നു. തൻ്റെ ജനത്തെയും സഭയെയും നാടിനെയും സ്നേഹിച്ച ആ കർമ്മയോഗി 1949 ഒക്ടോബർ 10 ന് മരണം പ്രാപിച്ചു. ആ സമരനായകനായ ഉജ്വലവാഗ്മിക്ക് ആദരാഞ്ജലികൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *