മാതാപിതാക്കൾ: മാന്തുരുത്തിൽ ചുമ്മാർ ചാക്കോയും കൂടല്ലൂർ നെടുന്തുരുത്തി യിൽ നൈത്തോമ്മയും.
സഹോദരങ്ങൾ: ലൂക്കാ, സൈമൺ, കുരു വിള, ഏബ്രഹാം ജോസഫ്, മാത്യു, തോമസ്,
ഭാര്യ: കുറുമുള്ളൂർ പഴുക്കായിൽ ജോസഫ് സാറിന്റെ മകൾ മേരി. വിവാഹം 1928 -08.
മക്കൾ: 1. ജിമ്മി എന്ന ജയിംസ് (കാനഡ),
- ജോസ് എന്ന ഡോ. ജോസ്‌മാൻ്റീൽ (യു.എസ്.എ.), 3. ബാബു എന്ന തോമസ് മൂർ, 4. ജോർജ്കുട്ടി (യു.എ സ്.എ), 5. മേരി ബായാട്രിസ് (യു.എസ്.എ), 6. പ്രൊഫ. സൂസി ജോണ പച്ചിക്കര. മൂന്നാമത്തെ പുത്രൻ ബാബു യു.എസ്.എ. യിൽ വച്ച് മരണ പ്രാപിച്ചു
- വിത്തവും വിദ്യയും ചിത്തസംസ്‌കാരവും’ ഒത്തിണങ്ങിയ ഭാഗ്യശാലി യാണ് ചാക്കോസാർ. 200 വർഷം മുമ്പ് കടുത്തുരുത്തിയിൽ നിന്നും കൈപ്പു അഴയിലേക്ക് കുടിയേറിയതാണ് മാന്തുരുത്തിൽ കുടുംബം. കുടുംബത്തിലെ സീമന്തപുത്രൻ എന്ന നിലയിൽ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ചാക്കോ സാർ ഏറ്റെടുത്തു. കൃഷിയോടൊപ്പം വിദ്യാഭ്യാസവും തുടർന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാന്നാനത്ത്, കോജേള് വിദ്യാഭ്യാസം പാളയം കോട്ട് സെന്റ് സേവ്യേഴ്‌സിൽ. ഇൻ്റർമീഡിയേറ്റ് പാസായപ്പോൾ ആഫ്രിക്ക യിൽ പോകാൻ ചാൻസ് കിട്ടി. അന്നത്തെ മെത്രാനായ മാർ ചൂളപ്പറമ്പിൽ പിതാവ് അദ്ദേഹത്തെ സ്വന്തം നാട്ടിൽ പിടിച്ചുനിർത്തി. കൈപ്പുഴയിലെ സെന്റ് * ജോർജ് യൂ.പി. സ്‌കൂളിൽ പ്രധാനാധ്യാപകനായി നിയമിച്ചു. കഠിനപ്രയ തത്തിലൂടെ കൂടുതൽ കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ കഴിഞ്ഞു. അത് ഇന്നത് എച്ച്.എസ്.എസ്. സ്‌കൂളായി വളർന്നിരിക്കുന്നു.
ചാക്കോ സാർ 20 വർഷത്തെ സേവനത്തിനുശേഷം സ്‌കൂളിൽനിന്നു പിരിഞ്ഞു. ബാങ്കിംഗ്-ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലേക്ക് തിരിഞ്ഞു. അതോ ടൊപ്പം സമുദായ സേവനവും തുടർന്നു. ഷെവ. വി.ജെ. ജോസഫിനോടൊപ്പം മലബാർ കുടിയേറ്റത്തിനുള്ള രൂപരേഖകൾ തയ്യാറാക്കി അത് നടപ്പാക്കുന്ന തിനായി അക്ഷീണം പ്രയത്നിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്ര സിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് കഥാപുരുഷൻ. കേരളത്തിലെ അഖി ലകേരള കത്തോലിക്കാ കോൺഗ്രസ് സംഘടനയിലും സജീവമായി- പ്രവർത്തിച്ചു. 15 വർഷം തുടർച്ചയായി അതിൻ്റെ ട്രഷറർ ആയിരുന്നു. തൽസ്ഥാനത്തുനിന്ന് പിരിയുമ്പോൾ എ.കെ.സി.സി.ക്ക് സ്വന്തമായ കെട്ടി ടവും 3 ലക്ഷത്തിലധികം രൂപയുടെ പ്രവർത്തനഫണ്ടും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെറെ സംഘടനാപാടവം വ്യക്തമാക്കുന്നു.
92 വർഷം കർമ്മനിരതമായ ജീവിതം നയിച്ച അദ്ദേഹം 1995 ഏപ്രിൽ 19-ാം തീയതി അന്തരിച്ചു. ഈയടുത്ത കാലത്ത് ഭാര്യ മേരി അമേരിക്കയിൽ സ്വന്തം മകൻ ജോർജിൻ്റെ ഭവനത്തിൽ വച്ച് നിര്യാതയായി.