ജെയിംസ് വെള്ളാപ്പള്ളി (ജിമ്മി)
പ്രഗത്ഭനായ അഡ്വ. ജോസഫ് വെള്ളാപ്പള്ളി യുടെയും കൈപ്പുഴ കണ്ടാരപ്പള്ളിയിൽ മറിയാമ്മ യുടെയും സീമന്ത പുത്രനായി 1911 ജൂലൈയിൽ കോട്ടയത്തു ഭൂജാതനായി. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേ ഷം, മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേ ജിൽ ഉപരിപഠനം നടത്തി. വിദ്യാഭ്യാസത്തിനുശേ ഷം കൊച്ചിയിലെ ബ്രിട്ടീഷ് കമ്പനിയായിരുന്ന ആസിനോൾ ആൻഡ് കമ്പനിയിൽ ആദ്യത്തെ ഇന്ത്യൻ ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് കോട്ടയം ടൗണിൽ വൈ.എം.സി.എ.യുടെ സമീപം സിൻഡിക്കേറ്റ് മോട്ടോർ ട്രാൻസ്പോർട്ട് കമ്പനി മാനേജിംഗ് ഡയറക്ടറായി. അന്ന് കോട്ടയത്തെ ഏറ്റവും പ്രശസ്തമായ ബിസിനസ്സ് സ്ഥാപനമായിരുന്നു ഇത്. പിന്നീട് ജയിംസ് ആനമല റോപ്വേ കമ്പനി മാനേജരായി. ഈ ഉന്നത സ്ഥാനങ്ങളെല്ലാം വഹിക്കുന്ന കാലത്ത്, തന്റെ സ്വാധീനം കൊണ്ട് ധാരാളം പേർക്കു ജോലി സമ്പാദിച്ചു കൊടുത്തിട്ടുണ്ട്.
ജിമ്മിയും കാരിത്താസ് ആശുപത്രിയും
1952-53 കാലഘട്ടത്തിൽ ജിമ്മി താലപര്യമെടുത്തു സഹോദരന്മാരായ തോമസ് വെള്ളാപ്പള്ളി, സിറിയക് വെള്ളാപ്പള്ളി എന്നിവരുടെ സഹകരണ ത്തോടുകൂടി ഇന്നു കാരിത്താസ് ആശുപത്രി സ്ഥിതി ചെയ്യുന്ന 6 ഏക്കർ പുരയിടം അഭിവന്ദ്യ തറയിൽ പിതാവിൻ്റെ കാലഘട്ടത്തിൽ രൂപതയ്ക്കു ദാനമായി നൽകി. 1953-ൽ കാർഡിനൽ ടിസ്റ്റാൻ്റ് തിരുമേനി കാരിത്താസ് ആശുപത്രിയുടെ ശിലാ സ്ഥാപനം നടത്തി. കാരിത്താസിൻ്റെ ആദ്യകാല വളർച്ചയിൽ ജിമ്മി ആത്മാർത്ഥമായ സഹായസഹ കരണങ്ങൾ നൽകിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ എല്ലാ ദിവസവും കാരിത്താസിൽ പോയി ഓഫീസ് അഡ്മിനിസ്ട്രേഷനിൽ സഹായിക്കുമായിരുന്നു. ആശുപത്രിക്കു ആവശ്യമായ പല സാധനങ്ങൾ- കട്ടിൽ മുതലായവ, ഓപ്പറേഷൻ തീയറ്ററിലേക്കുള്ള സാധനങ്ങൾ എന്നിവയെല്ലാം ജർമ്മിനിയിൽനിന്നും
ഇറക്കുമതി ചെയ്യുകയായിരുന്നു. ഇറക്കുമതിയുടെ നൂലാമാലകൾ തീർക്കാൻ ജിമ്മിയുടെ സ്വാധീനം ഉപകരിച്ചു.
മാർട്ടിൻ-ഡി-പോറസ് പള്ളിയും, പോളിടെക്നിക്കു
ജിമ്മി താമസിച്ചിരുന്ന മന്നാമലയുടെ പ്രവേശന കവാടത്തിനടുത്ത് പത്തുസെന്റു് സ്ഥലം മാർട്ടിൻ- ഡി-പോറസിന്റെ നാമധേയത്തിൽ പള്ളി പണിയു ന്നതിനായി രൂപതയ്ക്കു നൽകി. അതിനോടു ചേർന്ന് ഒരു ഏക്കർ സ്ഥലം പോളിടെക്നിക്ക് പണി യുന്നതിനായി രൂപതക്ക് കൈമാറി. ഈ രണ്ട് സ്ഥല ങ്ങളും ജിമ്മി ദാനം ചെയ്യുകയായിരുന്നു. പോളിടെക്നിക്കിന്റെ നടത്തിപ്പിനായി ഈശോ സഭക്കാരൻ ഫാ. ക്ലോഡേയെ തറയിൽ പിതാവ് ചുമതല ഏല്പിച്ചു. ക്ലോഡേ അച്ഛനും. ജിമ്മിയും കൂടി കേരളത്തിനു പുറത്തുള്ള പോളിടെക്നിക്കുകൾ സന്ദർശിച്ചു, അവയെക്കുറിച്ച് പഠിച്ചു.
ഇതിനോട് അടുത്ത് കൊച്ചുകുട്ടികൾക്കു വേണ്ടി കസ്തൂർബാ പാർക്ക് ജിമ്മി പണിതുകൊടുത്തു. അവിടെ പൂന്തോട്ടവും കുട്ടികൾക്കു കളിക്കാൻ സ്പയ്ഡ്, ഊഞ്ഞാൽ മുതലായവും ഉണ്ടായിരുന്നു.
വിദേശയാത്രകൾ: ഇപ്പോൾ വിദേശയാത്രകൾ സർവ്വസാധാരണമാണെങ്കിലും, ഒരു അൻപതു കൊല്ലങ്ങൾക്കുമുമ്പ് അത് അസാധാരണമായിരുന്നു.
1953-ൽ അവർ യൂറോപ്യൻ രാജ്യങ്ങൾ മുഴുവനും യാത്ര ചെയ്യുകയും 1970-ൽ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, വിശുദ്ധ നാടുകൾ എന്നിവിടങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ജിമ്മിയും വിൻസെൻ്റ് -സി-പോൾ സംഘടനയും
തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന ജിമ്മി പേരൂർ പള്ളിയുടെ എല്ലാക്കാര്യങ്ങിലും സഹകരി ച്ചിരുന്നു. വിൻസെൻ്റ് -ഡി-പോളിൻ്റെ സജീവാം ഗവും ഭാരവാഹിയുമായിരുന്നു. തന്റെ വിദേശയാ ത്രകളിൽ വിൻസെൻ്റ് -ഡി-പോളിന്റെ അവിടെയുള്ള പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കാൻ ജിമ്മി ശ്രമി ച്ചിരുന്നു. അതു മനസ്സിലാക്കി രൂപതയിൽ പ്രാവർത്തികമാക്കുവാൻ പരിശ്രമിച്ചു.
കുമരകം ഇന്നു ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണല്ലോ. അൻപതു വർഷങ്ങൾക്കു മുമ്പ് കുമര കത്തിന്റെ സാദ്ധ്യത മനസ്സിലാക്കിയ വ്യക്തിയായി രുന്നു. ജിമ്മി. ഇടുക്കി ഡാമിൻ്റെ ഉത്ഭവസ്ഥാനം മന സ്റ്റിലാക്കിയ മലങ്കര കുര്യച്ചനും ജിമ്മിയും കൂടി കുമ രകത്ത് ഒരു സെയിലിംഗ് ക്ലബ് തുടങ്ങി. അന്ന് അത് വിദേശത്തുനിന്നും വരുന്നവർക്ക് വളരെ ആകർഷ കമായിരുന്നു. വിദേശത്തുനിന്നും സ്പീഡ് ബോട്ട് വരുത്തി. ജിമ്മി സ്പീഡ് ബോട്ട് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു.
ജയിംസ് വെള്ളാപ്പള്ളി വളരെ പുരോഗമന ചിന്തയുള്ള ഒരു വ്യക്തിയായിരുന്നു കാലത്തിനതി നനായിരുന്നു. മാലിദ്വീപുകളിൽ പോയപ്പോൾ ഡൈവിംഗ് പഠിച്ചു. കടലിൽ ഡൈവ് ചെയ്യുമായി രുന്നു. വളരെ കറക്ടും, നീതിനിഷ്ഠയും, ഉള്ളിൽ ഒന്നും വെച്ചുകൊണ്ടിരിക്കുന്ന ആളും അല്ലാത്തതി നാൽ ശരിയെന്നു തോന്നുന്നത് വളച്ചുകെട്ടാതെ ആരോടും മുഖംനോക്കി പറയുമായിരുന്നു.
കുടുംബം: ജയിംസ് വെള്ളാപ്പള്ളിക്കു മൂന്നു സഹോദരന്മാരും, അഞ്ചുസഹോദരിമാരുമാണ് ഉള്ള ത്. സഹോദരന്മാർ: ബാരിസ്റ്റർ, തോമസ് വെള്ളാപ്പ ള്ളി, അലക്സ് വെള്ളാപ്പള്ളി, ആർക്കിടെക്റ്റ് സിറി യക് വെള്ളാപ്പള്ളി, സഹോദരിമാർ: നാൻസി ജയിംസ് തറയിൽ, ലീലാമ്മ ജയിംസ് മാക്കീൽ, റോസമ്മ സിറി യക് കണ്ടോത്ത്, മോളി ഫ്രാൻസിസ് തറയിൽ പുത്തൻപുരയിൽ, ഗ്രേയ്സി തോമസ് മുകളേൽ
1980 മാർച്ച് ഏഴാം തീയതി അന്നമ്മ ഹാർട്ട് അറ്റാക്കിനെ തുടർന്ന്, ആകസ്മികമായി ചരമം പ്രാപിച്ചു. എന്നും താങ്ങായി നിന്ന അന്നമ്മയുടെ പെട്ടന്നുള്ള മരണം ജിമ്മിയുടെ ജീവിതത്തെ വല്ലാതെ ഉലച്ചു. എന്നും തൻ്റെ കൂട്ടത്തിലുണ്ടായി രുന്ന ആൾ ഇനിയൊരിക്കലും ഇല്ല എന്നുള്ളത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. 1987 ഡിസംബർ 22-ന് താൻ ആഗ്രഹിച്ചതുപോലെ ആരേയും ബുദ്ധി മുട്ടിക്കാതെ, സ്വന്തം വീട്ടിൽ വച്ചുതന്നെ ആ ധന്യാ ത്മാവ് ഉറക്കത്തിൽ ഇഹലോകവാസം വെടിഞ്ഞു.
ഇവരുടെ ഭവനം സ്ഥിതിചെയ്യുന്ന മന്നാമലയി ലുളള പതിമൂന്നേക്കർ സ്ഥലം സി.എഫ്.ഐ.സി. സന്യാസ സഭയ്ക്കു വിൽക്കുകയാണ് ഉണ്ടായത്. ബഹുമാനപ്പെട്ട മാത്യു ചെമ്മരിപ്പള്ളിയിൽ ആയി രുന്നു അതിനു മുൻകൈ എടുത്തത്. അതിനു ശേഷം കാരിത്താസ് ആശുപത്രിക്കു സമീപം എം. സി. റോഡ് സൈഡിൽ സ്ഥലം വാങ്ങി, വീടുവച്ചാ യിരുന്നു താമസം. അന്നമ്മയടെയും ജിമ്മിയുടെയും ജീവിതാഭിലാഷമായിരുന്നു. അവരുടെ മന്നാ മല ഭവനം ഒരു ദേവാലയമായി, എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കണമെന്നതും സാധി പ്രായമായി
മിസ്സിസ്സ് അന്നമ്മ ജെ. വെള്ളാപ്പള്ളി
വിദേശയാത്രകൾ: അൻപതു കൊല്ലങ്ങൾക്കു മുമ്പു വിദേശയാത്രകൾ അപൂർവ്വമായിരുന്നു. അക്കാലത്ത് അന്നമ്മയും ജിമ്മിയും ധാരാളം വിദേ ശയാത്രകൾ നടത്തിയിരുന്നു. 1952-ൽ ലണ്ടനിൽ നടന്ന എലിസബത്തു രാജ്ഞിയുടെ കിരീടധാരണ ത്തിനായും യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കു ന്നതിനായും ഇന്ത്യയുടെ പലഭാഗത്തുനിന്നുള്ളവ രുമായി ചേർന്ന്, ഒരു ഗ്രൂപ്പായി യാത്ര ചെയ്യുകയാ യിരുന്നു. ആ യാത്രയിൽ മാർപാപ്പയെ നേരിട്ടു കണ്ട് ആശീർവാദം സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. തിരിച്ചുവന്നതിനുശേഷം “ഞങ്ങൾ യൂറോപ്പിലൂടെ” എന്ന ഗ്രന്ഥം രചിച്ചു. മലയാള ത്തിൽ ഒരു വനിത എഴുതിയ ആദ്യത്തെ സഞ്ചാര സാഹിത്യമായിരുന്നു അത്. വളരെ ലളിതമായ ശൈലിയിൽ രസകരമായി രചിച്ച ആ ഗ്രന്ഥം വളരെ പെട്ടെന്നു ജനഹ്യായങ്ങൾ പിടിച്ചെടുത്തു. മൈസൂർ യൂണിവേഴ്സിറ്റിയിൽ സെക്കൻ്റ് ലാംഗ്വേജ് ഉപപാ റപുസ്തകമായി അതു തെരഞ്ഞെടുത്തു.
പിന്നീട് 1971-ൽ യൂറോപ്പ്, അമേരിക്ക, വിശു ദ്ധനാടുകൾ എന്നിവിടങ്ങളിൽ സന്ദർശിച്ചശേഷം ഞങ്ങളുടെ ലോകപര്യടനം എന്ന ഗ്രന്ഥം രചിച്ചു. ഈ ഗ്രന്ഥവും വളരെ ജനപ്രീതി നേടിയിരുന്നു. അന്നമ്മയുടെ പിതാവിൻ്റെ ഉപദേശപ്രകാരം എഴു തുന്നതിലും സത്യസന്ധത പുലർത്തി
എഴുത്തുകാരി വനിത, മനോരാജ്യം, വനിതാ രാമം, അപദേശ മുതലായവയിൽ അന്നമ്മ സ്ഥിര മായി ലേഖനങ്ങൾ എഴുതിയിരുന്നു. ഇന്ന് ഇന്ത്യ യിൽ ഏറ്റവും പ്രചാരമുള്ള സ്ത്രീകൾക്കായുള്ള മാസികയാണല്ലോ മനോരമയുടെ വനിത. വനിത യുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പ്രിൻസസ് രുഗ്മി ണിദേവിയായിരുന്നു. അതിൻ്റെ ആദ്യകോപ്പി അന്ന മ്മയ്ക്കു നൽകികൊണ്ടാണ് വനിത ഉദ്ഘാടനം ചെയ്തത്. അന്ന് വനിതയുടെ ചീഫ് എഡിറ്റർ മിസ്സിസ്റ്റ് കെ.എം. മാത്യു പറഞ്ഞത് അന്നമ്മയുടെ കൈ പൊലിക്കുമെന്നാണ്. അത് അക്ഷരാർത്ഥ ത്തിൽ ശരിയായി.
അന്നമ്മയും കാരിത്താസ് ആശുപത്രിയും
ജയിംസ് വെള്ളാപ്പള്ളി താല്പര്യമെടുത്തു കാരിത്താസ് ആശുപത്രിക്കുള്ള സ്ഥലം ദാനം ചെയ്തു കഴിഞ്ഞ് അതിൻ്റെ ആദ്യകാലപുരോഗതി യിൽ ജിമ്മിയോടൊപ്പം അന്നമ്മയുടെ സാന്നിദ്ധ്യ വുമുണ്ടായിരുന്നു. ഞങ്ങൾ യൂറോപ്പിലൂടെ എന്ന പുസ്തകത്തിന്റെ ആദായം മുഴുവൻ, കാരിത്താസ് ആശുപത്രിക്കു അന്നമ്മ നൽകുകയാണ് ചെയ്ത ത്. ജിമ്മിയും അന്നമ്മയും ആശുപത്രിയിലെ നിത്യ സന്ദർശകരായിരുന്നു. തറയിൽ തിരുമേനിയോടും ഡയറക്ടർ അച്ഛനോടും ആശുപത്രി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം മുതൽ അന്നമ്മ എല്ലാ വിധ സഹകരണങ്ങളും നൽകി. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യകാല അംഗങ്ങൾ സ്നേഹപൂർവ്വം അന്നമ്മയെ അനുസ്മരിക്കുന്നു. ആദ്യകാലത്ത് കാരിത്താസിൽ സേവനമനുഷ്ഠി ക്കാൻ വന്ന മംഗലാപുരത്തുനിന്നുള്ള സിസ്റ്റർ ഡോക്ടർ കുറേനാൾ മന്നാമലയിൽ അന്നമ്മയുടെ ഭവനത്തിൽ താമസിച്ചുകൊണ്ടാണ് കാരിത്താസിൽ ജോലി ചെയ്തിരുന്നത്. ഇംഗ്ലീഷ് മാത്രം അറിയാ
വുന്ന അവർക്കു സംസാരിക്കുവാനും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി കൊടുക്കുവാനും അന്നമ്മ
ലീജിയൻ ഓഫ് മേരിയുടെ സജീവ പ്രവർത്ത കയായിരുന്നു അന്നമ്മ, പേരൂർ ലീജിയൻ പ്രസിദി യത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അന്നമ്മയുടെ യൂറോപ്യൻ യാത്രയുടെ ഒരു പ്രധാന ഉദ്ദേശം അയൽലണ്ടിലെ ഡബ്ളിനിൽ ലീജിയൻ ഓഫ് മേരിയുടെ ഹെഡ് ക്വാർട്ടേഴ്സസ് സന്ദർശിക്കുക എന്നതായിരുന്നു. അയർലണ്ടിൽ ലീജിയൻ ഓഫ് മേരിയുടെ സ്ഥാപ കനുമായും കൂടിക്കാഴ്ച നടത്താനുള്ള ഭാഗ്യം അന്നമ്മയ്ക്ക് സിദ്ധിച്ചു. ലണ്ടൻ പ്രോട്ടസ്റ്റന്റ് നഗരം ആയിരുന്നെങ്കിലും അവിടെ ലീജിയൻ ഓഫ് മേരി ശക്തമായിരുന്നു. അന്നമ്മ അതെല്ലാം നേരിട്ടു കണ്ടുമനസ്സിലാക്കി സ്വന്തം നാട്ടിലും പ്രാവർ ത്തികമാക്കാൻ ശ്രമിച്ചു.
കുടുംബം: അന്നമ്മയ്ക്കു നാലു സഹോദരന്മാ രും, മൂന്നു സഹോദരിമാരുമാണ് ഉള്ളത്. പരേത രായ ജയിംസ് മാക്കീൽ, അഡ്വ. ജോസ് മാക്കിൽ, പ്രൊഫ. മാത്യു മാക്കീൽ ജനീവയിൽ യു.എൻ. ഇന്റർ നാഷണൽ ട്രെയിഡ് സെൻ്റർ ഡയറക്ടർ ആയി റിട്ടയർ ചെയ്ത രാജു മാക്കിൽ എന്നിവർ സഹോദരന്മാരും, പരേതരായ ബേബി മാത്യു കണ്ടാരപ്പള്ളിൽ, പെണ്ണമ്മ തോമസ് തറയിൽ, പ്രൊഫ. മോളി ജോർജ് വെട്ടിക്കാട്ട് എന്നിവർ സഹോദരിമാരാണ്.
1980 മാർച്ച് 7-ാം തീയതി പെട്ടെന്നുണ്ടായ ഒരു ഹാർട്ട് അറ്റാക്കിനെ തുടർന്നു കാരിത്താസ് ആശുപത്രിയിൽവച്ച് ആ മഹത്തായ ജീവിതം പൊലിഞ്ഞു. ആത്മാർത്ഥമായും, സ്വഭാവികമായും പെരുമാറുക എന്നതായിരുന്നു അന്നമ്മയുടെ ജീവിത ത്തിൻ്റെ മുദ്രാവാക്യം. മരണംവരെ ആ ആദർശം അന്വർത്ഥമാക്കി. അന്നമ്മയുടെ സംസ്കാരദിവസം തെള്ളകത്തുള്ള കടകളെല്ലാം അടച്ചു അവരോ ടുള്ള ആദരവു പ്രകടിപ്പിച്ചു.
(തയ്യാറാക്കിയത്: അന്നമ്മയുടെ സഹോദരി പ്രൊഫസർ മോളി ജോർജ് വെട്ടിക്കാട്ട്)