അരീക്കര ഇടവക വെട്ടിക്കൽ ലൂക്ക-ചാഴികാട്ട് (മൂലക്കാട്ട്) അന്നമ്മ ദമ്പതികളുടെ ദ്വിതീയ പുത്രനായി ജോസഫ് 1930 മാർച്ച് 15-ാം തിയതി ഭൂജാതനായി. അദ്ദേഹത്തിന് ലൂക്ക് എന്ന ജ്യേഷ്ഠസഹോദരനും റവ.സി. ഫബിയോള എസ്.വി.എം., അന്നമ്മ എന്ന രണ്ടു സഹോദരിമാരും ഉണ്ട്. ഇവരിൽ അന്നമ്മ മാത്രം ജീവിച്ചിരിക്കുന്നു. ജോസ ഫിന്റെ ഭാര്യ അച്ചാമ്മ (തങ്കമ്മ) കല്ലിശ്ശേ രിൽ പരേതനായ നെടിയുഴത്തിൽ ലൂക്കോസ് കോർ എപ്പിസ്കോപ്പായുടെ മക ളാണ്. ജോസഫ് മദ്രാസ് ലയോള കോളേ ജിൽനിന്നും ബി.എസ്.സി. ബിരുദം എടു ത്തശേഷം തിരുവനന്തപുരം എഞ്ചിനീയ റിംഗ് കോളേജിൽനിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദവും നേടി.
1954-ൽ KSEB യിൽ ജോലിയിൽ പ്രവേശിച്ചു. ക്നാനായ സമുദായത്തിലെ അക്കാലത്തെ ചുരുക്കം ചില എഞ്ചിനീയർമാരിൽ ഒരാളായിരുന്നു ജോസ ഫ്. KSEB യിൽ ചീഫ് എഞ്ചിനീയർ പദവിയിൽ വരെ എത്തിയശേഷം 1986ൽ റിട്ടയർ ചെയ്തു. ഇടമലയാർ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്‌ടിൻ്റെ മുഖ്യ ചുമതല അദ്ദേഹമാണ് നിർവ്വഹിച്ചത്. റിട്ടയർ ചെയ്‌തശേഷം സ്വന്തം നാടായ അരീക്കരയിൽ ശിഷ്‌ട ജീവിതം നയിച്ചു. നാടിൻ്റെയും സമുദായത്തിന്റെയും നന്മയ്ക്കായി പലസംരംഭങ്ങളിലും അദ്ദേഹം മുഖ്യ പങ്കാളിത്തം വഹിച്ചു. അരീക്കര സെന്റ് റോക്കീസ് പള്ളിയുടെ പുനർനിർമ്മാണത്തിന് 10 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബം സംഭാവന ചെയ്തത്.