ജോലിയിൽ തികഞ്ഞ സത്യസന്ധ തയും വിശ്വസ്തതയും പുലർത്തിയിരുന്ന ഒരു മാതൃകാ പോലീസ് ഓഫീസറായിരു ന്നു. ശ്രീ വി.എ.ചാണ്ടി വെച്ചൂക്കാലായിൽ. ക്നാനായ സമുദായത്തിലെ ഏക പോലീസ് ഓഫീസറായിരുന്നതുകൊണ്ട് ഒട്ടേറെ സമുദായാംഗങ്ങളുമായി അദ്ദേഹ ത്തിന് ബന്ധപ്പെടേണ്ടി വന്നിരുന്നു. ജീവി തത്തിലുടനീളം അദ്ദേഹം പുലർത്തിയി രുന്ന ആത്മാർത്ഥതയും വിശ്വസ്തതയും തൻ്റെ ഔദ്യോഗിക ജീവിതത്തിൻ്റെ വിജ യത്തിനു വളരെയേറെ സഹായിച്ചു.
പേരൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമായ വെച്ചൂക്കാലായിൽ ജോസ ഫിന്റെയും ഉഴവൂർ ആനാലിൽ കുടുംബാംഗമായ മറിയത്തിൻ്റെയും ആറാ മത്തെ പുത്രനായി 1923 ഫെബ്രുവരി 4 ന് ചാണ്ടി ജനിച്ചു.
പേരൂർ ഗവ. ജെ.ബി. എൽ.പി.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തി യാക്കിയ ശേഷം കോട്ടയം സേക്രട്ട് ഹാർട്ട് മൗണ്ട് ഹൈസ്‌കൂളിൽ ചേർന്ന് സ്‌കൂൾ ഫൈനൽ പരീക്ഷ പാസ്സായി. തുടർന്ന് തൃശിനാപ്പള്ളി സെന്റ്റ് ജോസഫ്‌സ് കോളേജിൽ ചേർന്ന് ഉപരി പഠനം പൂർത്തിയാക്കി. വിദ്യാഭ്യാ സാനന്തരം കൈപ്പുഴ കണ്ടാരപ്പള്ളിൽ തൊമ്മി-ഏലി ദമ്പതികളുടെ മകൾ ഏലിയാമ്മയെ വിവാഹം ചെയ്തു. 1949ൽ കേരളാ പോലീസിൽ ചേർന്നു. കോട്ടയം ഡി. എസ്. പി ഓഫീസിൽ ജോലിയിലിരിക്കുമ്പോൾ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്‌ടറായി പ്രമോഷൻ ലഭിച്ചു. 1978 ൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരിക്കുമ്പോൾ കോട്ടയത്തുനിന്നും വിരമിച്ചു.
സന്താന സൗഭാഗ്യമില്ലായിരുന്ന ഈ ദമ്പതികൾ വാർദ്ധക്യകാലത്ത് പരി പൂർണ്ണ സമ്മതത്തോടെ തങ്ങൾ താമസിച്ചിരുന്ന വീടും മൂന്നേക്കർ സ്ഥലവും ഒരു ഓൾഡ് ഏജ് ഹോം സ്ഥാപിക്കുന്നതിനായി കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ ഏല്‌പിച്ചു. അവിടെ സ്ഥാപിതമായ സൗഭാഗ്യ ഓൾഡേജ് ഹോമിൽ രണ്ടുപേരും താമസവും ആരംഭിച്ചു. അവിടെ സന്തോഷപൂർവ്വം പ്രാർത്ഥനാ ജീവിതം നയിച്ചിരുന്ന വേളയിൽ 2005 ഏപ്രിൽ 9ന് ചാണ്ടി അവിചാരിതമായി ഹൃദയസ്‌തംഭനം മൂലം ഇഹലോകവാസം വെടിഞ്ഞു. ഭാര്യ ഏലിയാമ്മ ഇപ്പോഴു സൗഭാഗ്യയിൽ പ്രാർത്ഥനാ ജീവിതം നയിക്കുന്നു.